Connect with us

ഗാർഹിക പീഡനക്കേസിൽ സീരിയൽ താരം രാഹുൽ രവിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു സുപ്രീം കോടതി

Malayalam

ഗാർഹിക പീഡനക്കേസിൽ സീരിയൽ താരം രാഹുൽ രവിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു സുപ്രീം കോടതി

ഗാർഹിക പീഡനക്കേസിൽ സീരിയൽ താരം രാഹുൽ രവിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു സുപ്രീം കോടതി

ഗാർഹിക പീഡനക്കേസിൽ സീരിയൽ താരം രാഹുൽ രവിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു സുപ്രീം കോടതി. ഭാര്യ ലക്ഷ്മി എസ്.നായർ നൽകിയ പരാതിയിൽ രാഹുലിനെതിരെ ചെന്നൈ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുൻകൂർ ജാമ്യം തേടി രാഹുൽ രവി കോടതിയിലെത്തിയത്. രാഹുൽ ശാരീരികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ചാണ് ലക്ഷ്മി പരാതി നൽകിയത്. ഇക്കാര്യം ഉൾപ്പെടെയുള്ള വിവരങ്ങൾ ചെന്നൈ പൊലീസിന്റെ പ്രഥമവിവര റിപ്പോർട്ടിലുണ്ട്.

പെരുമ്പാവൂരിൽ വച്ച് 2020 ൽ ആയിരുന്നു രാഹുലിന്റെയും ലക്ഷ്മിയുടേയും വിവാഹം. എന്നാൽ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയ വാർത്ത പുറത്തുവന്നതും. ലക്ഷ്മിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവർ 2023 ഏപ്രിൽ 26 ന് അർദ്ധരാത്രിയിൽ പോലീസിനും അപ്പാർട്ട്മെന്റ് അസോസിയേഷൻ അംഗങ്ങൾക്കും ഒപ്പം രാഹുലിന്റെ അപ്പാർട്ട്മെന്റിലേക്ക് പോയപ്പോഴാണ് നടനൊപ്പം ഒരു പെൺകുട്ടിയെ കണ്ടെത്തിയതെന്ന് എഫ് ഐ ആറിൽ പറയുന്നു. മാത്രമല്ല സ്ഥിരമായി ലക്ഷ്മിയെ രാഹുൽ മർദ്ദിക്കാറുണ്ടെന്ന് എഫ് ഐ ആറിലുണ്ടെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം നവംബർ 3 ന് രാഹുലിന്റെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ രാഹുലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും റിപ്പോർട്ടുണ്ട്. ഭാര്യയ്ക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന് രാഹുൽ ആരോപിക്കുന്നത് ഒരു കോടതിക്കും അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് അപലപനീയമായി കണക്കാക്കുന്നുവെന്നും കോടതി അറിയിച്ചു. പ്രണയം പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകൾ പരസ്പരം പങ്കിട്ടിരുന്നുവെങ്കിലും ആ പോസ്റ്റുകൾ ഒന്നടങ്കം ഇരുവരും സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. വിവാഹം നടന്നതിന്റെ യാതൊരു ചിത്രങ്ങളോ പോസ്റ്റുകളോ ഇരുവരുടെയും അക്കൗണ്ടുകളിൽ ഇല്ലാതിരുന്നതാണ് ആരാധകരിൽ സംശയം കൂട്ടിയതും. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തകൾ പ്രചരിച്ചതും. മോഡലിങ്ങിൽ നിന്നും അഭിനയ രംഗത്തേക്കത്തിയ രാഹുൽ ‘പൊന്നമ്പിളി’ എന്ന സീരിയലിലൂടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് തമിഴ് സീരിയലിലും ശ്രദ്ധേയ സാന്നിധ്യമായി. ഇന്ത്യൻ പ്രണയകഥ, കാട്ടുമാക്കാൻ എന്നീ സിനിമകളിലും രാഹുൽ അഭിനയിച്ചിട്ടുണ്ട്. ‘നന്ദിനി’ എന്ന ഹിറ്റ് സീരിയലിൽ പ്രധാന കഥാപാത്രമായി എത്തിയതോടെ തെന്നിന്ത്യയൊട്ടാകെ രാഹുൽ ശ്രദ്ധേയനായി.

More in Malayalam

Trending

Malayalam