എന്റെ ശക്തിയുടെയും സ്നേഹത്തിന്റെയും 30 വർഷം… എന്റെ അമ്മമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്! എനിക്ക് മുത്തശ്ശിയെ നഷ്ടമായി- സൗഭാഗ്യ
നടിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്മിയുടെ മരണ വാർത്ത കഴിഞ്ഞ ദിവസം രാത്രിയാണ് പുറത്ത് വന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് സുബ്ബലക്ഷ്മിയുടെ അന്ത്യം. 87 വയസായിരുന്നു. നന്ദനം, രാപ്പകൽ, കല്യാണ രാമൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത സുബ്ബലക്ഷ്മിയോട് പ്രേക്ഷകർക്ക് പ്രത്യേക മമതയുണ്ടായിരുന്നു. നടി താര കല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി. കൊച്ചുമകള്‍ സൗഭാഗ്യ വെങ്കടേഷ് പങ്കുവച്ച കുറിപ്പിലൂടെയാണ് സുബ്ബലക്ഷ്മിയുടെ മരണ വാര്‍ത്ത ലോകം അറിഞ്ഞത്.
ഇപ്പോഴിതാ മുത്തശ്ശിയുടെ വിയോഗത്തിൽ സൗഭാഗ്യ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്. എനിക്ക് മുത്തശ്ശിയെ നഷ്ടമായി. എന്റെ ശക്തിയുടെയും സ്നേഹത്തിന്റെയും 30 വർഷം. എന്റെ അമ്മമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്. പ്രാർത്ഥനകൾക്ക് നന്ദി,’ എന്നാണ് സൗഭാഗ്യ കുറിച്ചത്. മുത്തശ്ശിക്കൊപ്പം ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സൗഭാഗ്യയുടെ പോസ്റ്റ്. നിരവധി പേരാണ് സൗഭാഗ്യയെ ആശ്വസിപ്പിച്ചും ആദരാഞ്ജലികൾ നേർന്നും കമന്റ് ചെയ്യുന്നത്. ഞങ്ങളുടെയും മുത്തശ്ശി ആയിരുന്നു എന്നാണ് ആരാധകരുടെ കമന്റുകൾ.