Malayalam
എന്റെ മകൾ കോഫി മേനോനെ താലോലിക്കുന്നതാണ് എന്റെ തെറാപ്പി! പോസ്റ്റിന് പിന്നാലെ നടി ഐശ്വര്യ മേനോൻ
എന്റെ മകൾ കോഫി മേനോനെ താലോലിക്കുന്നതാണ് എന്റെ തെറാപ്പി! പോസ്റ്റിന് പിന്നാലെ നടി ഐശ്വര്യ മേനോൻ

സ്വന്തം വളർത്തുനായയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെ എയറിലായി നടി ഐശ്വര്യ മേനോൻ. നായയുടെ പേരാണ് ട്രോൾമഴയ്ക്ക് കാരണമായത്. ‘എന്റെ മകൾ കോഫി മേനോനെ താലോലിക്കുന്നതാണ് എന്റെ തെറാപ്പി’ എന്ന അടിക്കുറിപ്പോടെയാണ് താരം ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവച്ചത്. ഇതോടെ നടിയെ ട്രോളി കമന്റുകൾ നിറയുകയായിരുന്നു. നായയ്ക്ക് സ്വന്തമായി ‘കോഫി മേനോൻ’ എന്ന ഇൻസ്റ്റാഗ്രാം പേജുമുണ്ട്.
ഉന്നത കുലജാതനായ പട്ടി, കോഫി മേനോന്റെ അമ്മയുടെ പേര് ചിഞ്ചു മേനോൻ എന്നും അച്ഛന്റെ പേര് ദത്തൻ നമ്പൂതിരി എന്നുമായിരിക്കും അല്ലെ?, നല്ലയിനം നായർ പട്ടികളെ ക്രോസ്സ് ചെയ്യാൻ ക്ഷണിക്കുന്നു, പട്ടിക്കും ജാതി വാലോ’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.2012ലാണ് ഐശ്വര്യ മേനോൻ സിനിമാരംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. 2018ൽ പുറത്തിറങ്ങിയ ‘തമിഴ് പടം 2’ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ഹിറ്റായി. ഫഹദ് ഫാസിൽ ചിത്രം ‘മൺസൂൺ മാംഗോസിൽ’ ശ്രദ്ധേയമായ വേഷം ചെയ്തു. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘ബസൂക്ക’യിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. തമിഴിനും മലയാളത്തിനും പുറമേ തെലുങ്കിലും കന്നഡയിലും താരം സജീവമാണ്. സമൂഹമാദ്ധ്യമങ്ങളിലും ഐശ്വര്യയ്ക്ക് 3.2 മില്യൺ ഫോളോവേഴ്‌സുണ്ട്.
മലയാളികൾക്കേറെ പ്രിയങ്കരിയായ താരമാണ് ജീജ സുരേന്ദ്രൻ. സിനിമളിലും സീരിയലുകളിലും സജീവമയ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
വളരെ കുറച്ചു കാലം കൊണ്ടു തന്നെ മലയാള പ്രേക്ഷകരുടെ പ്രിയ പരമ്പരകളിലേയ്ക്ക് ഇടം പിടിച്ച പരമ്പരയാണ് ഉപ്പും മുളകും. തനതായ അവതരണ...
രാഹുൽ ഈശ്വറിനെ പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യയും അവതാരകയും നർത്തകിയുമായ ദീപ രാഹുൽ ഈശ്വറും. ഇപ്പോഴിതാ ഒരു മാധ്യമത്തിന്...
കഴിഞ്ഞ ദിവസങ്ങളിലായി മലയാള സിനിമയിലെ നടന്മാരും സംവിധായകരും വലിയ തുക പ്രതിഫലമായി ചോദിക്കുന്നതുമായി ബന്ധപ്പെട്ട് സുരേഷ് കുമാർ നടത്തിയ പരാമർശങ്ങൾക്കെതിരെ ആന്റണി...