Connect with us

വരികള്‍ വീടുകളില്‍ പെയിന്റ് പണിയ്ക്ക് പോകുന്ന ചേട്ടന്‍, പ്രൊഡ്യൂസര്‍ പോത്തു കച്ചവടക്കാരന്‍; സുന്ദരിയെ വാ എന്ന ഗാനത്തിന്റെ പിറവിയെ കുറിച്ച് ഫ്രാങ്കോ

Malayalam

വരികള്‍ വീടുകളില്‍ പെയിന്റ് പണിയ്ക്ക് പോകുന്ന ചേട്ടന്‍, പ്രൊഡ്യൂസര്‍ പോത്തു കച്ചവടക്കാരന്‍; സുന്ദരിയെ വാ എന്ന ഗാനത്തിന്റെ പിറവിയെ കുറിച്ച് ഫ്രാങ്കോ

വരികള്‍ വീടുകളില്‍ പെയിന്റ് പണിയ്ക്ക് പോകുന്ന ചേട്ടന്‍, പ്രൊഡ്യൂസര്‍ പോത്തു കച്ചവടക്കാരന്‍; സുന്ദരിയെ വാ എന്ന ഗാനത്തിന്റെ പിറവിയെ കുറിച്ച് ഫ്രാങ്കോ

ഒരു കാലത്ത് മലയാളികളെ ഏറ്റവുമധികം സ്വാധീനിച്ച, തുടരെത്തുടരെ എല്ലാവരുടെയും ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ച ഗാനമായിരുന്നു ഫ്രാങ്കോയുടെ ‘സുന്ദരിയെ വാ’. 90സ് കിഡ്‌സിന്റെ ആവേശമായ ഈ പാട്ടിന് പിറകില്‍ രസകരമായ പല സംഭവങ്ങളും നടന്നിട്ടുണ്ട്. സാധാരണക്കാരായ മനുഷ്യരുടെ ഹൃദയത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ പാട്ട്. പ്രശസ്ത ഗായകന്‍ ഫ്രാങ്കോയാണ് ഈ ഗാനം ആലപിച്ചത്.

ഇപ്പോഴിതാ എങ്ങനെ ഈ ഗാനം പിറവികൊണ്ടു എന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തുകയാണ് ഫ്രാങ്കോ. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫ്രാങ്കോ ഗാനത്തെ കുറിച്ച് സംസാരിച്ചത്.

സുന്ദരിയെ വാ ചെയ്യുമ്പോള്‍ ഞാന്‍ കുറച്ച് സിനിമകളിലൊക്കെ പാടിയിട്ടുള്ള കാലമാണ്. ഈ പാട്ടിന്റെ കമ്പോസിംഗ് സെഷന്‍ ആണ് ഏറ്റവും രസം. ശ്യാം ധര്‍മന്‍ ആണ് ഇതിന്റെ മ്യൂസിക് ഡയറക്ടര്‍. രാജു രാഘവ് എന്ന് പറഞ്ഞ് വീടുകളില്‍ പെയിന്റ് പണിക്കൊക്കെ പോകുന്ന ചേട്ടനാണ് വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പോത്തുകള്‍ കച്ചവടം ചെയ്യുന്ന കുമാരന്‍ ചേട്ടനാണ് പാട്ട് പ്രൊഡ്യൂസ് ചെയ്തത്.

ഹോസ്റ്റല്‍ പോലത്തെ ഒരു റൂമിലാണ് ഇത് ഷൂട്ട് ചെയ്തത്. ഇടയ്ക്ക് ഇടയ്ക്ക് കറണ്ട് പോകുന്ന സ്ഥലം. ഇന്ന് പോപുലര്‍ ആയിട്ടുള്ള കീബോഡിസ്റ്റും മ്യൂസിക് ഡയരക്ടറുമായ റാം സുരേന്ദര്‍ ആണ് അതില്‍ കീബോര്‍ഡ് പ്ലേ ചെയ്തത്. ഇതിന്റെ വരികളും ട്യൂണും ഒക്കെ വരുന്നു. ചെമ്പകമേ വരുന്നു.

വീഡിയോ വര്‍ക്ക് ചെയ്യാനായി ഏതെങ്കിലും കമ്പനിക്ക് കൊടുക്കാം എന്ന് വിചാരിച്ച് ഒരുപാട് കമ്പനികളെ സമീപിച്ചെങ്കിലും ആരും വലിയ താത്പര്യം കാണിച്ചില്ല. ഒരു കൊല്ലത്തോളം ഇത് അങ്ങനെ കിടന്നു. ഞങ്ങളുടെ തന്നെ സുഹൃത്തുണ്ട് ബിജോയ് എന്ന് പറഞ്ഞിട്ട്. അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് കൊല്ലത്ത് ഹോട്ടലുകളും ബാറുകളുമുള്ള ആളാണ്.

അദ്ദേഹത്തിന്റെ താത്പര്യത്തില്‍ ഈ ആല്‍ബം ഇറക്കാന്‍ വേണ്ടി സ്വന്തമായി ഒരു ഓഡിയോ കമ്പനി ഇറക്കി. ഹിമ മ്യൂസിക്. ആദ്യം ഇത് ഇറക്കിയത് ഇവരാണ്. എന്റെ കരിയറിലെ മൈല്‍സ്‌റ്റോണ്‍ എന്ന് പറയുന്നത് ഈ ആല്‍ബമാണ്. അതിന് ശേഷമാണ് ഇത് സത്യം ഓഡിയോസ് എടുക്കുന്നത്. അതിന് മുമ്പ് തന്നെ ഇതിന്റെ വീഡിയോ വലിയ വൈറല്‍ ആയിരുന്നു.

സുന്ദരിയെ വാ വീഡിയോ സംവിധാനം ചെയ്തത് വാട്ടര്‍മാന്‍ എന്ന് അറിയപ്പെടുന്ന ഉദയശങ്കര്‍ ആണ്. ചെമ്പകമേ സംവിധാനം ചെയ്തത് സാബു ആദിത്യയാണ്. ഈ പാട്ടുകളുടെ സിപ്ലിസിറ്റി കൊണ്ടാണ് ഗാനം ശ്രദ്ധിക്കപ്പെട്ടതെന്ന് ഫ്രാങ്കോ പറയുന്നു. അന്ന് ഏഷ്യാനെറ്റിലും കൈരളിയിലും ഒക്കെ അന്ന് ആല്‍ബങ്ങളെ പ്രമോട്ട് ചെയ്യുന്ന പരിപാടികള്‍ ഉണ്ടായിരുന്നു.

More in Malayalam

Trending

Recent

To Top