എന്റെ ഉമ്മ കരയുന്ന സാഹചര്യം ഉണ്ടാക്കിയെങ്കിൽ ദൈവം ഭയങ്കര ശിക്ഷ കൊടുക്കും;. അതിനൊക്കെ ദൈവം ചോദിച്ചോളും; ‘കർമ എന്നൊന്നുണ്ട്’!
കഴിഞ്ഞ ദിവസമാണ് സജ്നയും ഫിറോസും വേര്പിരിയുകയാണ് എന്ന വാർത്തകൾ വന്നത്. ഇരുവരും പിരിയുന്നത് സംബന്ധിച്ച് പല കാര്യങ്ങളും പുറത്ത് വന്നിരുന്നു. അത്തരത്തിൽ പുറത്ത് വന്ന ഒരു പേരായിരുന്നു ഷിയാസ് കരീം. ഇപ്പോഴിതാ തുറന്ന് പറച്ചിലുമായി രംഗത്തെത്തുകയാണ് ഷിയാസ് . ‘സജ്ന ഫിറോസ് വിഷയത്തിൽ ഞാൻ വില്ലനല്ല. സിനിമയില്‍ വില്ലനാകാം. പക്ഷെ ജീവിതത്തില്‍ എങ്ങനെയാണ് വില്ലനാകാന്‍ പറ്റുക?. സജ്നയെ രണ്ട് തവണ മാത്രമാണ് ഞാൻ കണ്ടത്. ഒരു ഷോയിലും കോഴിക്കോട് ഒരു പരിപാടിയിൽ വെച്ചും. ഫിറോസിനേയും അതുപോലെ ഒരു തവണ മാത്രമാണ് കണ്ടത്. എനിക്ക് അവരെ വ്യക്തിപരമായി ഒന്നും അറിയില്ല. സജ്നയുടെ അഭിമുഖം കണ്ടപ്പോഴാണ് അവർ വേർപിരിഞ്ഞുവെന്ന് പോലും ഞാൻ അറിയുന്നത്.തമ്മില്‍ കോണ്ടാക്ട് ഉണ്ടെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. അതു തന്നെയാണ് അവര്‍ അഭിമുഖത്തിലും പറഞ്ഞത്. അവര്‍ അങ്ങനെയാണ് ജീവിതത്തില്‍ പോകുന്നത്.
പിന്നെ നാട്ടുകാര്‍ക്ക് എന്താണ് പ്രശ്‌നം? കാശ് കിട്ടാൻ വേണ്ടി ഒരാളുടെ ജീവിതം നശിപ്പിക്കുകയല്ല വേണ്ടത്. പണിയെടുത്ത് ജീവിക്കണം.സജ്നയും ഫിറോസും തമ്മിൽ എന്തിനാണ് പിരിഞ്ഞതെന്ന് പോലും എനിക്ക് അറിയില്ല. ഒരു മനുഷ്യന്റെ നല്ല സമയത്ത് മാത്രമേ ആളുകൾ ഒപ്പം ഉണ്ടാകുകയുള്ളൂ. കേസ് ഏറ്റവും കൂടുതൽ ബാധിച്ചത് എന്റെ ഒപ്പമുള്ളവരാണ്. സത്യം തെളിയിക്കാനോ എന്നെ വെളിപ്പിക്കാനോ എനിക്ക് താത്പര്യമില്ല. കർമ എന്നത് ഒരു സാധനമുണ്ട്. ആരെയെങ്കിലും ഒരു ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള പണി കിട്ടിയിരിക്കും. നമ്മൾ ആരേയും ദ്രോഹിക്കാൻ പാടില്ല. നമ്മൾക്ക് ഒരു പ്രശ്നം വരുമ്പോഴാണ് യഥാർത്ഥ സൗഹൃദത്തിന്റെ മൂല്യം മനസിലാക്കുന്നത്. മീഡിയയാണ് ഒരാളെ തെറ്റുകാരനാക്കുന്നത്. കേസ് വന്നപ്പോൾ പലരും വന്ന് എന്നെ സോഷ്യൽ മീഡിയയിൽ തെറി വിളിച്ചു. വിവാഹം കഴിക്കുന്ന പെൺകുട്ടിയോട് ഞാൻ മുന്നേ തന്നെ എന്റെ ഭൂതകാലത്തെ കുറിച്ച് അവളോട് പറഞ്ഞിരുന്നു. ഞാനൊരു ക്ലീൻ ചീട്ടുമായിട്ടൊന്നുമല്ല അവളെ കല്ല്യാണം കഴിക്കാൻ പോയത്. ഏറ്റവും കൂടുതൽ ഹണിട്രാപ് നടക്കുന്ന സ്ഥലമാണ് കൊച്ചി. മോഡലിംഗിലോ ചിലപ്പോൾ ജൂനിയർ ആർട്ടിസ്റ്റുകളോ ഒക്കെ ആയിട്ടുള്ള സ്ത്രീകൾ സോഷ്യൽ മീഡിയ വഴി നാട്ടിൽ അത്യാവശ്യം അറിയപ്പെടുന്ന ആളുകളുമായി ബന്ധം സ്ഥാപിക്കും. അവരുടെ കൂടെ ഇന്റിമേറ്റായി നിന്ന് ഇവർ അത്തരം ഫോട്ടോകൾ കുടുംബക്കാർക്ക് അയച്ച് കൊടുക്കും.
എന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞ് ഇവർ പരാതി കൊടുക്കും. നമ്മുക്ക് അങ്ങനെ പരാതി കൊടുക്കാനാകുമോ? എനിക്ക് കേസ് വന്നപ്പോൾ പലരും പറഞ്ഞു ഇത്തരത്തിൽ ഹണിട്രാപ് കേസിൽ പെട്ടിരുന്നു അറസ്റ്റിലായിരുന്നുവെന്നൊക്കെ. തെറ്റ് ചെയ്തിട്ടില്ല അവരൊന്നും. കേസ് വന്നപ്പോൾ ഞാൻ കരഞ്ഞില്ല. എന്റെ ഉമ്മ കരഞ്ഞപ്പോള്‍ എനിക്ക് വിഷമമുണ്ടായി. അപ്പോള്‍ ഞാനും ഭയങ്കരമായിട്ട് കരഞ്ഞു. ഞാന്‍ വീടിന് വേണ്ടി ജീവിക്കുന്ന ആളാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ വഴക്കുണ്ടാക്കുന്നതും ബഹളമുണ്ടാക്കുന്നതും ഉമ്മയുമായിട്ടാണ്. അതിനൊക്കെ ദൈവം ചോദിച്ചോളും. ഒരു അമ്മയുടെ കണ്ണീര് വീണിട്ടുണ്ടെങ്കിൽ അതിന് കിട്ടിയിരിക്കും. ഖുറാനിൽ പറയുന്നത് ഉമ്മയുടെ കാലിന്റെ അടിയിലാണ് സ്വര്‍ഗം എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. ആ ഉമ്മ കരയുന്ന സാഹചര്യം ഉണ്ടാക്കിയെങ്കിൽ ദൈവം ഭയങ്കര ശിക്ഷ കൊടുക്കുമെന്നും ഷിയാസ് പറഞ്ഞു.