Malayalam
ആ ഒരൊറ്റ വിഷമം മാത്രമേ എനിക്ക് ഇത്രയും നാൾ ഉണ്ടായിരുന്നുള്ളൂ… അവസാനം ഇപ്പോൾ ഇത് സംഭവിക്കുന്നു’, കരച്ചിലടക്കാനാതെ മീരാനന്ദൻ; പുതിയ വീഡിയോ വൈറൽ
ആ ഒരൊറ്റ വിഷമം മാത്രമേ എനിക്ക് ഇത്രയും നാൾ ഉണ്ടായിരുന്നുള്ളൂ… അവസാനം ഇപ്പോൾ ഇത് സംഭവിക്കുന്നു’, കരച്ചിലടക്കാനാതെ മീരാനന്ദൻ; പുതിയ വീഡിയോ വൈറൽ
കൊച്ചി എളമക്കര സ്വദേശിനിയാണ് നടി മീര നന്ദന്‍. ലാല്‍ജോസ് ചിത്രം മുല്ലയിലൂടെ 2008 ലാണ് താരം സിനിമാ അരങ്ങേറ്റം കുറിക്കുന്നത്. പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. നിലവില്‍ ദുബൈയില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയാണ്. ഈ വര്‍ഷം പുറത്തെത്തിയ എന്നാലും എന്‍റെ അളിയാ ആണ് മീര അഭിനയിച്ച് പുറത്തെത്തിയ അവസാന ചിത്രം. എന്നാലിപ്പോഴിതാ തന്റെ വിവാഹ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മീര.
‘ഞങ്ങളുടെ കഥ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു’ എന്ന വരികളോടെ ഇൻസ്റ്റഗ്രാമിലാണ് താരം വീഡിയോ പങ്കിട്ടിരിക്കുന്നത്. താലികെട്ടിന് ഒരുങ്ങുന്നത് മുതലുള്ള രസകരമായ നിമിഷങ്ങളെല്ലാം ഉൾക്കൊള്ളിച്ചുള്ളതാണ് വീഡിയോ. യുഎഇയിൽ ഗോൾഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയാണ് മീര. മീരയുടെ വിവാഹത്തെ കുറിച്ച് പരാമർശിച്ചുകൊണ്ടുള്ള ഗോൾഡ് എഫ്എം ജോക്കിയുടെ വാക്കുകളോടെയാണ് വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് താലി കെട്ടിനായി മീരയും ഭര്‍ത്താവ് ശ്രീജുവും മേക്കപ്പ് ഇടുന്നതും ഒരുങ്ങുന്നതുമെല്ലാം വീഡിയോയിൽ ഉണ്ട്. പണ്ട് ഗുരുവായൂര്‍ മണ്ഡപത്തിലെ വിവാഹം കാണുമ്പോള്‍ തന്റെ വിവാഹം അവിടെത്തന്നെ വേണമെന്ന് മീര പറയാറുണ്ടായിരുന്നെന്നും ഇപ്പോള്‍ അതുപോലെ സംഭവിച്ചതിൽ സന്തോഷമുണ്ടെന്നും വീഡിയോയിൽ അമ്മ പറയുന്നുണ്ട്.
ഇത്രയും കാലം ആഗ്രഹിച്ചൊരു നിമിഷമാണ് വരാനിരിക്കുന്നത്. താലികെട്ടി കഴിയുമ്പോൾ ഞങ്ങളുടേതായിട്ടുള്ള സമാധാനം ഉണ്ടാകും, അതുപോലെ സങ്കടവും. അത് സന്തോഷം കൊണ്ടുള്ളതാണെന്നും അവർ പറഞ്ഞു. കണ്ണന്റെ മുൻപിൽ തന്നെ വിവാഹം വേണമെന്ന നിർബന്ധം തനിക്ക് ഉണ്ടായിരുന്നുവെന്ന് മീരയും വീഡിയോയിൽ പറയുന്നുണ്ട്. കൗതുകവശാൽ ശ്രീജുവും അതിന് തയ്യാറായിരുന്നുവെന്നും മീര പറഞ്ഞു. അമ്മയെ കുറിച്ചും മീര സംസാരിച്ചു. ‘അമ്മയാണ് എന്റെ എല്ലാം. എന്റെ എല്ലാ കാര്യത്തിനും അമ്മ കൂടെയുണ്ടായിട്ടുണ്ട്. അവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു, കുറേ വര്‍ഷങ്ങളായിട്ടുള്ള അവരുടെ ആഗ്രഹമായിരുന്നു എന്റെ വിവാഹം. അത് സാധിച്ചുകൊടുക്കാൻ പറ്റുന്നില്ലല്ലോയെന്ന വിഷമം മാത്രമേ എനിക്ക് ഇത്രയും നാൾ ഉണ്ടായിരുന്നുള്ളൂ. അവർക്ക് അത് സാധിച്ച് കൊടുക്കാൻ പറ്റുന്നില്ലല്ലോയെന്ന് ആലോചിച്ചിട്ട്. അവസാനം ഇപ്പോൾ ഇത് സംഭവിക്കുന്നു’, ഏറെ വൈകാരികമായി മീര പറഞ്ഞു.
(കരച്ചിലടക്കാനാതെ വീഡിയോ നിർത്ത് എന്ന് മീര ആവശ്യപ്പെടുന്നുണ്ട്). മീരയെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ച് ശ്രീജുവും വീഡിയോയിൽ മനസ് തുറയ്ക്കുന്നുണ്ട്.’മീരയെ കണ്ടപ്പോൾ തന്നെ അവളെ വിവാഹം കഴിക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും ഈ കുട്ടി എന്റെ ഭാര്യയാകണമെന്ന് താൻ ഉറപ്പിച്ചിരുന്നുവെന്നുമാണ് ശ്രീജു പറഞ്ഞത്. വർക്കല, ഇടവാ സ്വദേശിയാണ് ശ്രീജു. ലണ്ടനിൽ അക്കൗണ്ടായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് മീരയെ നേരില്‍ കാണാനായി യുകെയില്‍ നിന്നും ശ്രീജു ദുബായിലേക്ക് എത്തി. ഇരുവർക്കും ഇഷ്ടമാകുകയും വിവരം വീട്ടുകാരെ അറിയിക്കുകയുമായിരുന്നു.
തുടർന്ന് വീട്ടുകാർ തമ്മില്‍ ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. അത്യാഡംബരപൂർവ്വമായിരുന്നു വിവാഹ ചടങ്ങുകൾ. സിനിമ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ നിന്നുള്ള പല പ്രമുഖരും ചടങ്ങിൽ പങ്കെടുത്തിരുന്നു. അതേസമയം ഇത്തവണയും ശ്രീജുവിനേയും മീരയയേും പരിഹസിച്ചുള്ള കമന്റുകൾക്ക് കുറവില്ല. അവയിൽ പലതും ഒരു ദയാദാക്ഷണ്യവുമില്ലാത്തവയാണ്. മീര തനിക്കെപ്പോഴും ഇവന്റെ ഫോട്ടോയിട്ട് എയറിൽ കേറാനാണല്ലോ യോഗം, ആ പൊട്ടന്മാരെപോലുള്ള ഹെയർ സ്റ്റൈൽ മാറ്റിയാൽ പുള്ളിക്കാരൻ കിടുലുക്ക് ആയിരിക്കും… ശ്രമിച്ച് നോക്കൂ, ഇവനെ ഞാൻ എവിടെയോ പാൻപരാഗ് വിൽക്കാൻ നിൽക്കുന്നത് കണ്ടിട്ടുണ്ടല്ലോ, യാർ ഇന്ത മൂങ്ങാ മൂഞ്ചി എന്നിങ്ങനെ നീളുന്നു കമന്റുകൾ. കമന്റ് ബോക്സിൽ ശ്രീജുവിനെതിരെയുള്ള പരിഹാസം നിറയാൻ തുടങ്ങിയതോടെ ചിലർ പരിഹാസിച്ച് കമന്റിട്ടവരെ വിമർശിച്ചും രംഗത്തെത്തി.
