Malayalam
ആരാണ് നഗ്ന ചിത്രം അയച്ചുകൊടുത്തത്, കിടക്ക പങ്കിടാൻ ക്ഷണിച്ചത്? പൊട്ടിത്തെറിച്ച് അഖിൽമാരാർ
ആരാണ് നഗ്ന ചിത്രം അയച്ചുകൊടുത്തത്, കിടക്ക പങ്കിടാൻ ക്ഷണിച്ചത്? പൊട്ടിത്തെറിച്ച് അഖിൽമാരാർ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലുള്ള കോലാഹലങ്ങളും ചർച്ചകളും പ്രതികരണങ്ങളുമെല്ലാമാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽമീഡിയ മുഴുവനും നിറഞ്ഞ് നിൽക്കുന്നത്. മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച വിവിധ മാധ്യമങ്ങൾക്കാണ് റിപ്പോർട്ടിൻ്റെ പകർപ്പ് സാംസ്കാരിക വകുപ്പ് നൽകിയത്. അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്നാണ് റിപ്പോർട്ട് പറയുന്നത്. അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്കെന്ന് റിപ്പോർട്ടിൽ പറയുന്നു. മേഖലയിൽ വ്യാപകമായി ലൈംഗീക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേർ മൊഴി നൽകിയിട്ടുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കമുണ്ട്. ഏജൻ്റുമാരും മേഖലയിൽ ലൈംഗിക ചൂഷണത്തിനടക്കം പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
എന്നാലിപ്പോഴിതാ ഹേമ കമ്മറ്റി റിപ്പോർട്ടിൽ ആരുടേയും പേര് പറയാത്തത് തെറ്റ് ചെയ്യാത്തവരെ കൂടി പ്രതിക്കൂട്ടിലാക്കുന്ന സമീപനമാണെന്ന് പറയുകയാണ് സംവിധായകൻ അഖിൽ മാരാർ. ആരാണ് നഗ്ന ചിത്രം അയച്ചുകൊടുത്തത്, കിടക്ക പങ്കിടാൻ ക്ഷണിച്ചത് എന്നൊക്കെ പരാതി പറഞ്ഞവർ പുറത്തു പറഞ്ഞില്ലെങ്കിൽ നിരപരാധികൾ പോലും സംശയത്തിന്റെ നിഴലിൽ ആകും എന്നും അഖിൽ പറഞ്ഞു. .
‘ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നു. അതു വായിച്ചു. ആകെ ഒരു വിഷമമുള്ളത് ആരുടേയും പേര് പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ നാളെ മുതൽ ഓരോ നടന്മാരെയും നടിമാരെയും ജനങ്ങൾ സംശയത്തിൽ കാണും. പുരോഗമന ഫെമിനിച്ചികൾ ഇവരുടെയൊക്കെ മാനം സംരക്ഷിക്കാൻ എത്രയും പെട്ടെന്ന് ആരാണ് നഗ്ന ചിത്രം അയച്ചു കൊടുത്തത്, ആരെയാണ് കിടക്ക പങ്കിടാൻ ക്ഷണിച്ചത്, ആർക്കൊക്കെ ആണ് കാസ്റ്റിംഗ് കൗച് നേരിടേണ്ടി വന്നത് എന്നത് പേര് സഹിതം വെളിപ്പെടുത്തിയാൽ ഇതിൽ പെടാത്തവർക്ക് സമാധാനമായി ജീവിക്കാമല്ലോ.. ബിഗ് ബോസ്സിൽ ചില പെൺകുട്ടികൾക്ക് ഓഡിഷനിൽ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു എന്ന് പറഞ്ഞ എനിക്കെതിരെ രംഗത്തെത്തിയ സകല ഊളകളും ഹേമ കമ്മീഷനെതിരെ ആഞ്ഞടിക്കും എന്ന് പ്രതീക്ഷിക്കുന്നു. നിയമപരമായി ഒരു സ്ത്രീ കേസിനു പോകാത്ത കാലത്തോളം ഇരയുടെയും വേട്ടക്കാരന്റെയും പേര് മറ്റാർക്കും വെളിപ്പെടുത്താൻ കഴിയില്ല എന്ന ബോധ്യം ഇവർ ഇനിയെങ്കിലും മനസിലാക്കും എന്ന് വിശ്വസിക്കുന്നുവെന്നും അഖിൽ കുറിച്ചു.