Connect with us

ആദ്യം കോൾ വന്നപ്പോൾ ആരെങ്കിങ്കിലും പറ്റിക്കാൻ വേണ്ടി ചെയ്തതാണോയെന്ന് കരുതി..ആ ചിത്രത്തിന് വേണ്ടി എന്നെ സജസ്റ്റ് ചെയ്തത് ആ വ്യക്തി!! വെളിപ്പെടുത്തലുമായി അർത്ഥന ബിനു

Malayalam

ആദ്യം കോൾ വന്നപ്പോൾ ആരെങ്കിങ്കിലും പറ്റിക്കാൻ വേണ്ടി ചെയ്തതാണോയെന്ന് കരുതി..ആ ചിത്രത്തിന് വേണ്ടി എന്നെ സജസ്റ്റ് ചെയ്തത് ആ വ്യക്തി!! വെളിപ്പെടുത്തലുമായി അർത്ഥന ബിനു

ആദ്യം കോൾ വന്നപ്പോൾ ആരെങ്കിങ്കിലും പറ്റിക്കാൻ വേണ്ടി ചെയ്തതാണോയെന്ന് കരുതി..ആ ചിത്രത്തിന് വേണ്ടി എന്നെ സജസ്റ്റ് ചെയ്തത് ആ വ്യക്തി!! വെളിപ്പെടുത്തലുമായി അർത്ഥന ബിനു

വളരെ കുറച്ച് സിനിമയിൽ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച നടിയാണ് അർത്ഥന ബിനു. ഇടക്കാലത്ത് സിനിമയിൽ നിന്നും വിട്ടു നിന്നിരുന്ന അവർ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിലെ ശ്രീദേവി എന്ന കഥാപാത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇപ്പോഴിതാ താൻ ആ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് അർത്ഥന. കാസ്റ്റിങ് ഡയറക്ടർ മിലിന്ദ് വഴിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിലേയ്ക്ക് എത്തുന്നത്.

ആദ്യം കോൾ വന്നപ്പോൾ ആരെങ്കിങ്കിലും പറ്റിക്കാൻ വേണ്ടി ചെയ്തതാണോയെന്ന് കരുതി. കാരണം മലയാളത്തിൽ നിന്നും വല്ലപ്പോഴേ വരാറുള്ളൂ. സിനിമയുടെ വിശദാംശങ്ങൾ എന്നോട് പറഞ്ഞതിന് ശേഷം ഞാൻ ചിത്രത്തെക്കുറിച്ച് ഗൂഗിൾ ചെയ്തൊക്കെ നോക്കി, ശരിയാണെന്ന് മനസ്സിലായി. എങ്കിൽ കൊള്ളാല്ലോ, ഒന്ന് നോക്കാമെന്ന് വിചാരിച്ചു. പിന്നാലെ ഞാൻ ലുക്ക് ടെസ്റ്റിന് പോയി, മലയാളി പ്രേക്ഷകർ എന്നെ കണ്ടിട്ട് കുറെ നാളായല്ലോ. കഥാപാത്രത്തിൻ്റെ ചേരുന്ന ലുക്ക് ആണോ എൻ്റേതെന്ന് അവർക്ക് സംശയമുണ്ടായിരുന്നു. അങ്ങനെ ലുക്ക് ടെസ്റ്റിന് ശേഷം ഞാൻ ഓക്കെയായി.

ആരാണ് ചിത്രത്തിന് വേണ്ടി എന്നെ സജസ്റ്റ് ചെയ്തതെന്ന് കാസ്റ്റിങ് ഡയറക്ടറോട് ഞാൻ ചോദിച്ചിരുന്നു. എൻ്റെ തമിഴ് സിനിമയും മറ്റ് വർക്കുകളുമൊക്കെ കണ്ടിട്ട് തിരക്കഥാകൃത്ത് ജിനു ചേട്ടനാണ് ശ്രീദേവി എന്ന കഥാപാത്രം ഞാൻ ചെയ്താൽ നന്നായിരിക്കുമെന്ന് പറഞ്ഞതെന്ന് അദ്ദേഹം അറിയിച്ചു. ലുക്ക് ടെസ്റ്റിന് പോകുമ്പോഴാണ് ജിനു ചേട്ടനെ ഞാൻ ആദ്യമായി കാണുന്നത്. ഇവരുടെ വർക്കുകൾ ഒക്കെ സുപരിചിതമാണെങ്കിലും നേരിട്ട് പരിചയം ഒന്നുമില്ല. ജിനു ചേട്ടനും ഡാർവിൻ ചേട്ടനും ഡോൾവിൻ ചേട്ടനും ഒരുമിച്ചിരുന്നപ്പോഴാണ് ശ്രീദേവിയെന്ന കഥാപാത്രത്തെക്കുറിച്ച് ആദ്യമായിട്ട് എനിക്ക് പറഞ്ഞുതരുന്നത്. 80 കാലഘട്ടത്തിലൊക്കെ ജീവിച്ചിരുന്ന ഒരു പാവം നാട്ടിൻപുറത്തുകാരിയായ പെൺകുട്ടിയാണ് ശ്രീദേവി. സ്വപ്നലോകത്ത് ജീവിക്കുന്ന ഒരു നിഷ്കളങ്ക. അങ്ങനെയുള്ള വിശദീകരണമാണ് അവർ തന്നത്. കഥാപാത്രത്തിന് വേണ്ടി പ്രത്യേക തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല. ഞാൻ കരിയറിൽ കൂടുതൽ ചെയ്തിട്ടുള്ളതും നാടൻ കഥാപാത്രമാണ്. കാലഘട്ടം ഉൾക്കൊള്ളാൻ വേണ്ടി അണിയറപ്രവർത്തകർ സഹായിച്ചെന്നും താരം കൂട്ടിച്ചേർത്തു,.

Continue Reading
You may also like...

More in Malayalam

Trending