Malayalam
അച്ഛന്‍ ബിജെപിയില്‍ കയറിയ സമയത്ത് എന്റേയും അമ്മയേയും പെങ്ങമാരേയും കുറിച്ച് വന്ന കമന്റുകൾ സഹിക്കാനാകാതെ പൊട്ടിത്തെറിച്ചു- മാധവ് സുരേഷ്
അച്ഛന്‍ ബിജെപിയില്‍ കയറിയ സമയത്ത് എന്റേയും അമ്മയേയും പെങ്ങമാരേയും കുറിച്ച് വന്ന കമന്റുകൾ സഹിക്കാനാകാതെ പൊട്ടിത്തെറിച്ചു- മാധവ് സുരേഷ്
സുരേഷ് ഗോപിയുടെ ആൺമക്കൾ അച്ഛനെ പോലെ തന്നെ അഭിനയത്തിന്റെ പാതയിലാണ്. ഗോകുൽ സുരേഷും മാധവ് സുരേഷും സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്. ഗോകുൽ സുരേഷ് ഇതിനോടകം നായകനായും സഹനടനായുമെല്ലാം നിരവധി സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു. മാധവ് സിനിമയിലേക്ക് കാലെടുത്ത് വെച്ചിട്ടേയുള്ളു. സുരേഷ് ഗോപിയുടെ അഞ്ച് മക്കളിൽ ഏറ്റവും ഇളയവനാണ് മാധവ് സുരേഷ്. കുറുമ്പിന്റെ കാര്യത്തിൽ തന്റെ അഞ്ച് മക്കളിൽ മുന്നിൽ നിൽക്കുന്നത് മാധവാണെന്ന് സുരേഷ് ഗോപി തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ അതിഥി വേഷത്തിൽ എത്തിയാണ് മാധവ് അഭിനയത്തിൽ അരങ്ങേറിയത്. വിന്‍സന്റ് സെൽവ സംവിധാനം ചെയ്യുന്ന കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെയാണ് താരം നായകനാകനാകാൻ പോകുന്നത്. കൂടാതെ അച്ഛൻ സുരേഷ് ഗോപിക്കൊപ്പം ജെഎസ്കെ എന്ന ചിത്രത്തിലും മാധവ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ് മാധവ് സുരേഷ്. ഇപ്പോഴിതാ മാധവ് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നത്. തന്റെ അച്ഛന് ലഭിക്കുന്ന വിമര്‍ശനങ്ങളെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. അദ്ദേഹം തിരഞ്ഞെടുത്ത കരിയറിന്റെ സ്വഭാവമാണ്. അതിലൂടെ ലഭിക്കുന്ന പ്രിവിലേജുകള്‍ക്കായുള്ള സാക്രിഫൈസ് ആയിട്ടേ കാണേണ്ടതുമുള്ളൂ.
അന്ന് വിഷമിച്ചുവെങ്കിലും ഇന്നത് മനസിലാകുന്നുണ്ടെന്നും താരപുത്രന്‍ പറയുന്നു. സെലിബ്രിറ്റികളെക്കുറിച്ച് കമന്റ് ചെയ്യുന്നുണ്ട്. അവരെപ്പറ്റി എന്തും പറയാം. പക്ഷെ ഒരു ബേസിക് സ്റ്റാന്റേര്ഡ് വേണം. അച്ഛന്‍ ബിജെപിയില്‍ കയറിയ സമയത്ത് എന്റേയും അമ്മയേയും പെങ്ങമാരേയും കുറിച്ച് വന്ന കമന്റുകളെ വള്‍ഗര്‍ എന്ന് പറയുന്നത് തന്നെ അണ്ടര്‍ സ്റ്റേറ്റ്‌മെന്റാകും. അതുപോലുള്ള കമന്റുകളോട് ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. പക്ഷെ ജീവിതത്തിന്റെ ഇപ്പോഴത്തെ ഘട്ടത്തില്‍ അതെല്ലാം ഉപയോഗ ശൂന്യമായിരുന്നു എന്ന് ഞാന്‍ മനസിലാക്കുന്നുണ്ടെന്നും മാധവ് സുരേഷ് പറഞ്ഞു.