Malayalam Breaking News
മമ്മൂട്ടിയുടെ യാത്ര , ജൈത്രയാത്ര ആരംഭിച്ചു കഴിഞ്ഞു ! പ്രേക്ഷക പ്രതികരണം ഇങ്ങനെ ..
മമ്മൂട്ടിയുടെ യാത്ര , ജൈത്രയാത്ര ആരംഭിച്ചു കഴിഞ്ഞു ! പ്രേക്ഷക പ്രതികരണം ഇങ്ങനെ ..
By
പേരൻപിന് പിന്നാലെ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയും തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പേരൻപിന് മികച്ച പ്രതികരണം ലഭിക്കുന്നതിനിടയിലാണ് യാത്രയുടെയും റിലീസ് .
ആന്ധ്രാപ്രദേശ് മുന്മുഖ്യമന്ത്രിയായ വൈഎസ്ആര്‍ റെഡ്ഡിയുടെ കഥ പറയുന്ന സിനിമ ആയതിനാല്‍ തെലുങ്ക് നാട്ടില്‍ വന്‍ വരവേല്‍പ്പോടെയാണ് ചിത്രത്തെ സ്വീകരിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസായിട്ടാണ് യാത്ര എത്തിയിരിക്കുന്നത്. ആഗോള വിപണയില്‍ വന്‍ പ്രചാരത്തോടെയാണ് യാത്ര അവതരിപ്പിക്കുന്നത്. തെലുങ്കില്‍ നിര്‍മ്മിച്ച ചിത്രം മലയാളം, തമിഴ് എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റി മൂന്ന് ഭാഷകളിലായി ഒന്നിച്ചാണ് റിലീസ് ചെയ്തത്.
ഫെബ്രുവരി എട്ടിന് തന്നെ വിദേശ രാജ്യങ്ങളിലേക്കും തുല്യ പ്രധാന്യത്തോടെ യാത്ര എത്തിയിരിക്കുകയാണ്. യുഎഇ, ജിസിസി സെന്ററുകളില്‍ 60 ലൊക്കേഷനുകളിലായി 500 ഷോ ആണ് റിലീസ് ദിവസം ലഭിച്ചിരിക്കുന്നത്. ഇവിടെയും തമിഴ്, തെലുങ്ക്, മലയാളം മൂന്ന് ഭാഷകളില്‍ സിനിമ എത്തും. കേരളത്തില്‍ യുണൈറ്റഡ് മീഡിയയ്ക്കാണ് യാത്രയുടെ വിതരണാവകാശം ലഭിച്ചിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടിന് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണിത്. തെലുങ്കില്‍ നിര്‍മ്മിച്ച സിനിമയാണെങ്കിലും മലയാളത്തിലടക്കം തെന്നിന്ത്യന്‍ സിനിമ ലോകത്ത് യാത്ര തരംഗമായി കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയ്ക്കൊപ്പം വമ്ബന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായകന്മാരില് ഒരാളാണ് മമ്മൂട്ടി. ടോളിവുഡില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും 27 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അവസാനമായി അഭിനയിച്ചത്. സ്വാതി കിരണം എന്ന പേരില്‍ റിലീസിനെത്തിയ സിനിമയായിരുന്നു മമ്മൂട്ടി നായകനായി അഭിനയിച്ച അവസാന തെലുങ്ക് ചിത്രം. അതിന് ശേഷമാണ് യാത്ര എത്തുന്നത്. യാത്രയുടെ റിലീസിന് മുന്‍പ് തന്നെ പ്രീറിലീസായി കോടികള്‍ പെട്ടിയിലാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ 13.5 കോടിയോളം സ്വന്തമാക്കിയിരിക്കുകയാണ്.
യാത്രയുടെ റിലീസിന് ദിവസങ്ങള്‍ക്ക് മുന്‍പേ മുന്‍കൂട്ടിയുള്ള ടിക്കറ്റ് വിതരണം പൊടി പൊടിച്ചിരുന്നു. ചൂടപ്പം വിറ്റ് തീരുന്നത് പോലെയായിരുന്നു യാത്രയുടെ ടിക്കറ്റുകള്‍ വിറ്റ് പോയത്. അതേ സമയം യാത്രയുടെ ആദ്യ ടിക്കറ്റ് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റ് പോയി എന്നുള്ളതാണ് ശ്രദ്ധേയം. ഒരു വൈഎസ്ആര്‍ റെഡ്ഡിയുടെ ആരാധകനാണ് ലക്ഷങ്ങള്‍ കൊടുത്ത് ആദ്യ ടിക്കറ്റ് സ്വന്തമാക്കിയത്. 4.37 ലക്ഷത്തിനാണ് മുനീശ്വര്‍ റെഡ്ഡി എന്നയാള്‍ യാത്രയുടെ ടിക്കറ്റ് സ്വന്തമാക്കിയത്.
yathra movie audience response
