യാഷിന്റെ പൊന്നോമനക്കു പേരിടൽ ചടങ്ങ് ;ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
തെന്നിന്ത്യ മുഴുവൻ ഒരൊറ്റ സിനിമകൊണ്ട് ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയം കീഴടക്കിയ നടനാണ് യഷ് .കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കെജിഫ് ചിത്രമാണ് സിനിമാലോകത്തെ ഒന്നടകം ഞെട്ടിച്ചത് .4 ഭാഷകളിലാണ് സിനിമ പുറത്തിറങ്ങിയത് . കേരളത്തിലടക്കം അദ്ദേഹത്തിന് ആരാധകരുണ്ട്.
ബിഗ് ബജറ്റിലൊരുക്കുന്ന വിസ്മയ ചിത്രം രണ്ട് ഭാഗങ്ങളിലാണ് നിര്‍മ്മിക്കുന്നത്. രണ്ടാം ഭാഗത്തിന് വേണ്ടി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.ചിത്രീകരണം തുടങ്ങിയിട്ടുണ്ട്. ആദ്യഭാഗം ഒരുക്കിയ പ്രശാന്ത് നീല്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമയെ കുറിച്ചുള്ള വിശേഷങ്ങളെക്കാള്‍ യഷിന്റെ കുടുംബത്തിലെ കാര്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.നടി രാധിക പണ്ഡിറ്റാണ് യഷിന്റെ ഭാര്യ. 2016 ല്‍ വിവാഹിതരായ ഇവര്‍ക്ക് 2018 ല്‍ കുഞ്ഞു പിറന്നു. മകളുടെ ചിത്രം ആരാധകര്‍ക്കായി യഷും രാധികയും അക്ഷയത്രിതീയ ദിനത്തില്‍ പുറത്ത് വിട്ടിരുന്നു.’എന്റെ ലോകം ഭരിക്കുന്ന പെണ്‍കുട്ടിയെ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. ഇതുവരെ പേരിട്ടിട്ടില്ലതിനാല്‍ അവളെ തല്ക്കാലം ബേബി വൈആര്‍ എന്ന് വിളിക്കാം. നിങ്ങളുടെ സ്നേഹവും അനുഗ്രഹവും അവള്‍ക്കും ഉണ്ടാവട്ടെ- എന്നാണ് അന്ന് യഷ് ട്വീറ്റ് ചെയ്തത്.
ഇപ്പോള്‍ മകളുടെ പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്ത് വിട്ടിരിക്കുകയാണിവര്‍. ആര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.യഷിന്റെയും രാധികയുടെയും പേരുകളുടെ ആദ്യ അക്ഷരം ചേര്‍ത്താണ് അത്തരമൊരു പേരിട്ടിരിക്കുന്നത്. യഷിനൊപ്പം കളിക്കുന്ന കുഞ്ഞിന്റെ ചിത്രങ്ങളും ഇതിനുമുന്പേ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു . ഭാവിയില്‍ അച്ഛന്റെ പാത പിന്തുടര്ന്ന് മകളും സിനിമയിലേക്ക് എത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.
yash-daughter-function- viral
