Malayalam Breaking News
ബിഗ് ബോസില്‍ പുതിയ പ്രണയമോ…? രഞ്ജിനിയ്ക്ക് വേണ്ടി അനൂപ് പിന്‍വാങ്ങിയത് എന്തിന്…..? രഞ്ജിനിയല്ല ഞാനാണ് പുറത്ത് പോകേണ്ടതെന്ന് അനൂപ്, പൊട്ടിക്കരഞ്ഞ് രഞ്ജിനി
ബിഗ് ബോസില്‍ പുതിയ പ്രണയമോ…? രഞ്ജിനിയ്ക്ക് വേണ്ടി അനൂപ് പിന്‍വാങ്ങിയത് എന്തിന്…..? രഞ്ജിനിയല്ല ഞാനാണ് പുറത്ത് പോകേണ്ടതെന്ന് അനൂപ്, പൊട്ടിക്കരഞ്ഞ് രഞ്ജിനി
ബിഗ് ബോസില്‍ പുതിയ പ്രണയമോ…? രഞ്ജിനിയ്ക്ക് വേണ്ടി അനൂപ് പിന്‍വാങ്ങിയത് എന്തിന്…..? രഞ്ജിനിയല്ല ഞാനാണ് പുറത്ത് പോകേണ്ടതെന്ന് അനൂപ്, പൊട്ടിക്കരഞ്ഞ് രഞ്ജിനി
രഞ്ജിനിയല്ല താനാണ് പുറത്തു പോകേണ്ടതെന്ന് അനൂപ് ചന്ദ്രന്‍. ബിഗ്‌ബോസിലെ 43ാം ദിവസം നോമിനേഷനായിരുന്നു കഴിഞ്ഞ എപിസോട്. ഓരോ ആഴ്ച്ചകളിലും വ്യത്യസ്തമായ രീതിയിലാണ് നോമിനേഷന്‍ നടക്കുന്നത്. ഇത്തവണ രണ്ടു പേരെ വീതം പ്രത്യേക മുറിയില്‍ വിളിപ്പിച്ച് അവര്‍ രണ്ടും തീരുമാനിച്ച് ഒരാള്‍ നോമിനേഷനിലെത്തുക എന്ന രീതിയായിരുന്നു. ആദ്യം സാബുവിനേയും ബഷീറിനേയുമാണ് ബിഗ് ബോസ് വിളിപ്പിച്ചത്. ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ പറഞ്ഞപ്പോള്‍ മത്സരബുദ്ധിയോടെ ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്നും താന്‍ പുറത്ത് പോകാം എന്നുമാണ് സാബു പറഞ്ഞത്.
ശേഷം പേളിയേയും ഷിയാസിനേയും വിളിപ്പിച്ചപ്പോള്‍ പുറത്തുപോവാന്‍ താന്‍ തയ്യാറാണെന്നാണ് ഷിയാസ് പറഞ്ഞു. നല്ല പോലെ ആലോചിക്കാന്‍ പറഞ്ഞപ്പോള്‍ ഷിയാസിന് സംശയമായി. തുടര്‍ന്ന് താന്‍ പുറത്തുപോവാന്‍ തയ്യാറാണെന്ന് പേളി പറഞ്ഞു. ശേഷമാണ് അനൂപിനേയും രഞ്ജിനിയേയും വിളിപ്പിച്ചത്. താന്‍ മത്സരിക്കാനാണ് വന്നതെന്നും മത്സരിച്ച് ജയിക്കണമെന്നും അനൂപേട്ടന്‍ അനൂപേട്ടന്റെ നിലപാട് വ്യക്തമാക്കൂ എന്ന് പറഞ്ഞപ്പോള്‍ വേള്‍ഡ് കപ്പില്‍ ജയിച്ചയാള്‍ക്ക് സ്‌കൂള്‍ പിള്ളേര്‍ക്കൊപ്പം കളിച്ച് ജയിക്കേണ്ട കാര്യമില്ലെന്നും തന്നോളം കളിക്കാന്‍ രഞ്ജിനി വളര്‍ന്നിട്ടില്ലെന്നും അതുകൊണ്ട് താന്‍ പിന്‍വാങ്ങാന്‍ തയ്യാറാണെന്നും അനൂപ് പറഞ്ഞു.
അനൂപ് ഇപ്രകാരം പറഞ്ഞതോടെ രഞ്ജിനി അനൂപിനെ കെട്ടിപ്പിടിച്ച് കരഞ്ഞു. അനൂപിനോട് വീണ്ടും തന്റെ നിലപാട് വ്യക്തമാക്കൂ എന്ന് രഞ്ജിനി ആവര്‍ത്തിച്ചപ്പോള്‍ രഞ്ജിനി നല്ല വ്യക്തിയാണ്. ഞാനാണ് പുറത്തുപോവേണ്ടത്. 100 ശതമാനം സന്തോഷത്തോടെ തന്നെയാണ് താന്‍ നോമിനേഷനില്‍ പോവുന്നതെന്നും അനൂപ് പറഞ്ഞു. പല്ലും നഖവും ഉപയോഗിച്ച് കടിക്കുന്ന പട്ടിക്കുട്ടി ആയിരിക്കും രഞ്ജിനി എന്നാണ് കരുതിയതെന്നും പക്ഷേ പാവമാണെന്നും രഞ്ജിനിയോട് പലപ്പോഴും താന്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും എന്നാല്‍ അതിന് പകരമല്ലെങ്കിലും താന്‍ പോവാന്‍ തയ്യാറാണെന്നുമാണ് അനൂപ് വ്യക്തമാക്കിയത്. അതേസമയം അനൂപിന്റെ ഈ വാക്കുകള്‍ കണ്ണീരോടെയാണ് രഞ്ജിനി കേട്ടത്.
മത്സരബുദ്ധിയുള്ള അനൂപ് രഞ്ജിനിക്ക് വേണ്ടി സ്വയം നോമിനേറ്റ് ആകാന്‍ തയ്യാറായ അനൂപ് എന്തുകൊണ്ട് ഇത്തരത്തിലൊരു തീരുമാനം എടുത്തെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. രഞ്ജിനിയോട് അനൂപ് പ്രണയം എന്നുവരെ പ്രേക്ഷകര്‍ പറയുന്നു. രഞ്ജിനിയ്ക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ അനൂപ് ഈ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകുമായിരുന്നോ എന്നും ആരാധകര്‍ ചോദിക്കുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും അതുകൊണ്ടാണ് അനൂപ് രഞ്ജിനിയ്ക്ക് വേണ്ടി ഈ ത്യാഗത്തിന് തയ്യാറായതെന്നും പ്രേക്ഷകര്‍ പറയുന്നു. സാബു, പേളി, സുരേഷ്, അനൂപ്, അതിഥി എന്നിവരാണ് ഇത്തവണ നോമിനേഷനില്‍ വന്നിരിക്കുന്നത്. ക്യാപ്റ്റായതിനാല്‍ അര്‍ച്ചന ഇത്തവണ നോമിനേഷനിലില്ല.
രഞ്ജിനിയെ അനൂപ് പ്രൊപ്പോസ് ചെയ്യുന്ന രംഗവും ബിഗ് ബോസില്‍ അരങ്ങേറിയിട്ടുണ്ട്. ബിഗ് ബോസിന്റെ 33ാമത്തെ എപ്പിസോഡിലായിരുന്നു സംഭവം. ജോലികളൊക്കെ കഴിഞ്ഞ് സാബുവും അനൂപ് ചന്ദ്രനും, ബഷീറും, ദിയയും രഞ്ജിനും കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കവെയാണ് അനൂപ് ചന്ദ്രന്‍ തന്റെ പുതിയ വീടിനെ കുറിച്ച് പറയുന്നത്.
പുതുതായി വെച്ചിരിക്കുന്ന വീട്ടില്‍ 200 പേര്‍ക്കോളം ഇരിക്കാന്‍ പറ്റുന്ന രീതിയിലാണ് പണിയിച്ചിരിക്കുന്നതെന്നും ഒരേ സമയം 100 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സംവിധാനം അവിടെ ഉണ്ടെന്നും അനൂപ് പറഞ്ഞപ്പോള്‍ രഞ്ജനി പറഞ്ഞു അപ്പോള്‍ നമ്മുടെ കല്യാണം അവിടെ വെച്ച് നടത്തിയാല്‍ പോരെ എന്ന്.. അടുത്തുള്ള ആളുകളെ മാത്രം വിളിച്ചാല്‍ മതിയെന്ന് സാബുവും. അപ്പോള്‍ സീരിയസായി അനൂപ് രഞ്ജിനിയോട് ഒരു കാര്യം ചോദിച്ചു. നീ എന്നെ കല്യാണം കഴിക്കുമോ…?
ഉടന്‍ തന്നെ ആ എന്ന് രഞ്ജനി തമാശരൂപേണ പറഞ്ഞപ്പോള്‍ അനൂപ് ചന്ദ്രന്‍ പറഞ്ഞു സീരിയസ് ആയി പറയൂ രഞ്ജിനി എന്ന്. അപ്പോള്‍ രഞ്ജിനി പറഞ്ഞു അമ്മയോടു ചോദിക്കണം… ഉത്തരം ഞാന്‍ അവിടെ പറയാമെന്ന്.. സീരിയസ്സായി ഞാന്‍ ചോദിക്കുവാ…അര്‍ച്ചനാ.. പറയൂ എന്ന് അനൂപ് മേനോന്‍ പറഞ്ഞതോടെ സംഭവം സാബുവിന്റെ കൈയ്യിലായി… അനൂപിന്റെ നാവ് പിഴച്ചുപോയി. രഞ്ജിനിയ്ക്ക് പകരം അര്‍ച്ചന എന്നായിപ്പോയി. ഒരു പെണ്ണിനെ പേരു മാറ്റി വിളിച്ചിട്ട് വിവാഹം അഭ്യര്‍ത്ഥിക്കുന്നോടാ എന്ന് സാബു അനൂപിനെ കളിയാക്കി. അന്നേരം രഞ്ജി അവിടിന്ന് ചിരിച്ചോണ്ട് ഓടി….നിങ്ങള്‍ അര്‍ച്ചനയെ കെട്ടിയാല്‍ മതിയെന്നും രഞ്ജിനി തമാശ രൂപേണ പറഞ്ഞു…
Why Anoop Chandran sacrifeis for Ranjini Haridas in Bigg Boss
