അഭിനയവും നിർമ്മാണവും മാത്രമല്ല; തിരിച്ചു വരവിൽ സംഗീതത്തിലും ഒരു കൈ നോക്കാൻ നസ്രിയ !! ഫഹദിന്റെ പുതിയ ചിത്രത്തിൽ നസ്രിയയുടെ പാട്ടും….
മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിലെന്നും ഒരു ക്യൂട്ട് ഗേളാണ് നസ്രിയ. സിനിമയിൽ നിന്ന് വിട്ടു നിന്നപ്പോഴും ആ സ്നേഹമേ നമ്മുക്ക് നഷ്ടമായില്ലെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് തിരിച്ചു വന്ന നസ്‌റിയയ്ക്ക് നമ്മൾ കൊടുത്ത വരവേൽപ്പ്. പ്രിത്വിരാജിനെ പോലെ ഒരു സൂപ്പർസ്റ്റാർ അഭിനയിച്ചിട്ടും ‘നസ്രിയയുടെ തിരിച്ചു വരവ്’ എന്ന തരത്തിലായിരുന്നു കൂടെ മാർക്കറ്റ് ചെയ്യപ്പെട്ടത്.
ഭർത്താവും നടനുമായ ഫഹദ് ഫാസിൽ നായകനായെത്തുന്ന പുതിയ ചിത്രമായ വരത്തനിലൂടെ ഒരു നിർമ്മാതാവിന്റെ റോളിലേക്കും നസ്രിയ മാറിയിരുന്നു. നിർമ്മാതാവ് മാത്രമല്ല ചിത്രത്തിൽ ഒരു ഗാനം ആലപിച്ച് സംഗീത രംഗത്തേക്കും കടക്കാനൊരുങ്ങുകയാണ് നസ്രിയ ഇപ്പോൾ. ഫഹദ് ഫാസിലും ഐഷ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന വരത്തനു വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ഇയോബിന്റെ പുസ്തകത്തിന് ശേഷം ഫഹദും അമൽ നീരദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വരത്തൻ. വാഗമൺ, ദുബായ് എന്നിവിടങ്ങിലായിരുന്നു ഷൂട്ടിംഗ്. രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തിൽ ഫഹദ് എത്തുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ്...