News
താന്‍ അമ്പത്തിയെട്ട് വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു ഹോളിവുഡ് താരത്തിന്റെ പുനര്‍ജന്മമാണ്; അവകാശവാദവുമായി പതിനൊന്നുകാരന്
താന്‍ അമ്പത്തിയെട്ട് വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു ഹോളിവുഡ് താരത്തിന്റെ പുനര്‍ജന്മമാണ്; അവകാശവാദവുമായി പതിനൊന്നുകാരന്
അമ്പത്തിയെട്ട് വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു ഹോളിവുഡ് താരത്തിന്റെ പുനര്‍ജന്മമാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തി പതിനൊന്നുകാരന്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിമുഖത്തിനെത്തിയിരിക്കുകയാണ് ഈ കുട്ടി. കൂട്ടിയ്ക്ക് മൂന്ന് വയസ്സുള്ളപ്പോള്‍ തന്നെ അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് തുടങ്ങിയിരുന്നു. താന്‍ മുന്‍ ജന്മത്തില് ഹോളിവുഡ് ഏജന്റാണെന്നും ഇതുപോലെ പറഞ്ഞിരുന്നു. അന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പോലും അമ്പരന്ന് പോയിരുന്നു.
റയാന് ഹാമണ്ട് എന്ന പതിനൊന്നുകാരനാണ് താന്‍ 58 വര്‍ഷം മുമ്പ് മരിച്ചയാളുടെ പുനര്‍ജന്മമാണെന്ന് അവകാശപ്പെടുന്നത്. മുന്‍ ജന്മത്തിലെ കാര്യങ്ങള്‍ തനിക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നുണ്ടെന്നും ഈ കുട്ടി പറയുന്നു. താന്‍ മരിക്കുമ്പോള്‍ എന്തൊക്കെ സംഭവിച്ചുവെന്ന കാര്യവും ഈ കുട്ടി പറഞ്ഞിട്ടുണ്ട്. ഹോളിവുഡിലെ കരുത്തനും അതിപ്രശസ്തനുമായ ഏജന്റ് മാര്‍ട്ടി മാര്‍ട്ടിന്റെ പുനര്‍ജന്മമാണ് താനെന്ന് കുട്ടി അവകാശപ്പെടുന്നു.
ഹോളിവുഡില്‍ ജീവിച്ചതിന്റെ കഥകളും കുട്ടി അഭിമുഖങ്ങളില്‍ വെളിപ്പെടുത്താറുണ്ട്. 1940കളിലും 1950കളിലും ജീവിച്ചതിന്റെ ഓര്‍മകളാണ് ഈ കുട്ടി പങ്കുവെക്കുന്നത്. തന്റെ ഹൃദയം പൊട്ടിത്തെറിക്കുന്നതും, ഒരു പ്രകാശത്തേക്ക് താന്‍ നീങ്ങുന്നതുമാണ് പഴയ ജന്മത്തിലെ ഓര്‍മയെന്ന് കുട്ടി പറയുന്നു. അമേരിക്കയില്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. പല ടിവി ചാനലുകളിലും കുട്ടിയും കുടുംബവും ഒന്നിച്ചാണ് അഭിമുഖത്തിനെത്തുന്നത്.
അതേസമയം റയാന് മാതാപിതാക്കളാകെ ഞെട്ടി വിറച്ചിരിക്കുകയാണ്. എന്താണ് മകന് സംഭവിക്കുന്നതെന്ന് അറിയാതെ നട്ടം തിരിയുകയാണ് ഇവര്‍. ഒരിക്കലും ഒരു കുട്ടിയുടെ പെരുമാറ്റമല്ല റയാനില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. അതേസമയം പുനര്ജന്മം എന്ന കാര്യം ശാസ്ത്രജ്ഞര്‍ ഇതുവരെ തെളിയിക്കാത്ത കാര്യമാണ്. മാര്‍ട്ടി മാര്‍ട്ടിനായിരുന്നു താന്‍ എന്നാണ് കുട്ടി ഇപ്പോഴും ആവര്‍ത്തിക്കുന്നത്.
ഇയാള്‍ സിനിമയില്‍ അഭിനേതാവും കൂടിയായിരുന്നു. പിന്നീട് ഡ്യൂപ്പായി. അതിന് ശേഷം ഹോളിവുഡിലെ അതിപ്രശസ്തനായ ഏജന്റായി മാറുകയായിരുന്നു. ന്യൂയോര്‍ക്കില്‍ ആഢംബര ജീവിതം നയിച്ചിരുന്നു മാര്‍ട്ടി. നാല് വിവാഹവും കഴിച്ചിട്ടുണ്ട്. ആ സമയത്ത് പാരീസില്‍ അവധിക്കാലം ആഘോഷിക്കാറുണ്ടായിരുന്നു മാര്‍ട്ടി.
വലിയ രാഷ്ട്രീയ ബന്ധങ്ങളും മാര്ട്ടിക്കുണ്ടായിരുന്നു. പല നേതാക്കളുമായിട്ടും സൗഹൃദവുമുണ്ടായിരുന്നു. 1964ല്‍ മസ്തിഷ്കത്തില്‍ രക്തം കട്ടപിടിച്ചാണ് മാര്‍ട്ടി മരിക്കുന്നത്. 61ാം വയസ്സിലായിരുന്നു അന്ത്യം. റയാന് ഇയാളെ കുറിച്ച് അറിയാന്‍ യാതൊരു വഴിയുമില്ല. 2004ല്‍ ഒക്ലഹോമയിലാണ് റയാന് ജനിച്ചത്. മൂന്ന് വയസ്സില്‍ തന്നെ മുന്‍കാല ജീവിതത്തിന്റെ വിവരങ്ങള്‍ റയാന് പറഞ്ഞ് തുടങ്ങിയിരുന്നു.
അന്ന് മാര്‍ട്ടിയെ കുറിച്ച് ഈ കുട്ടി കേട്ടിട്ട് പോലുമുണ്ടാവില്ല. ഒരു പോലീസ് ക്ലര്‍ക്കും, മറ്റൊരു പോലീസുകാരനും താന്‍ മരിക്കുമ്പോള്‍ അടുത്തുണ്ടായതായി ഈ കുട്ടി അവകാശപ്പെടുന്നു. മരിക്കുമ്പോള്‍ കാണുന്ന പ്രകാശ വലയത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ പുനര്ജന്മമുണ്ടാകൂ എന്നാണ് റയാന് പറയുന്നത്. അതുകൊണ്ടാണ് താന്‍ എല്ലാം ഓര്‍മിക്കുന്നത്. മാര്‍ട്ടിയുടെ കുടുംബത്തെ തനിക്ക് കാണാന്‍ സാധിക്കുന്നുണ്ടെന്നും കുട്ടി പറയുന്നു.
തനിക്ക് വലിയൊരു വീടുണ്ടായിരുന്നു. അതിലൊരു നീന്തല്‍ കുളവും ഉണ്ടായിരുന്നു. റോക്ക് എന്ന വാക്ക് വരുന്ന തെരുവിലാണ് ഞാന്‍ താമസിച്ചിരുന്നത്. മര്ലിന് മണ്‍റോയുടെ ബോഡിഗാര്‍ഡുകള്‍ മുന്‍ ജന്മത്തില് തന്നെ മര്‍ദിച്ചതായും, റോള്‍സ് റോയ്സ് ഓടിച്ചതായും, ഈഫല്‍ ടവര്‍ കാണാന്‍ യാത്ര ചെയ്തതായും കുട്ടി അവകാശപ്പെടുന്നുണ്ട്. ഇപ്പോഴത്തെ അമ്മയെ ഈ ജന്മത്തില് താന്‍ തിരഞ്ഞെടുത്തതാണെന്ന് റയാന് പറഞ്ഞു.
