സെക്കൻഡ് മാര്യേജ് എപ്പോൾ; രണ്ടാമതൊരു വിവാഹം ഉടൻ ഉണ്ടാകുമോ.? ഫാൻസിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി മേഘ്ന!!
By
മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ അഭിനേത്രിയാണ് സീരിയൽ താരം മേഘ്ന വിൻസെന്റ്. മേഘ്ന ഇതിനോടകം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അന്നും ഇന്നും പ്രേക്ഷകർക്ക് താരം ചന്ദനമഴയിലെ നിഷ്കളങ്കയായ ഭാര്യ അമൃതയാണ്.
ചന്ദന മഴ സീരിയൽ തന്നെയാണ് നടി എന്ന രീതിയിൽ മേഘ്നയ്ക്ക് വലിയ രീതിയിൽ റീച്ചുണ്ടാക്കി കൊടുത്തതും. സോഷ്യല്‍മീഡിയയില്‍ സജീവമായ മേഘ്ന പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന മിസിസ് ഹിറ്റ്ലറാണ് മേഘ്ന അഭിനയിച്ച് അടുത്തിടെ ഹിറ്റായ ഏറ്റവും പുതിയ സീരിയൽ.
ചന്ദനമഴയിലെ അമൃതയെപ്പോലെ തന്നെ ആരാധകര്‍ മിസിസ് ഹിറ്റ്ലറിലെ ജ്യോതിയേയും ഏറ്റെടുത്തിരുന്നു. യൂട്യൂബ് ചാനലിലൂടെയും മേഘ്ന വിശേഷങ്ങള്‍ പങ്കിടാറുണ്ട്. രണ്ട് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സാണ് മേഘ്നയ്ക്ക് ഇൻസ്റ്റഗ്രാമിൽ മാത്രമുള്ളത്.
തന്റെ അടുത്ത സുഹൃത്തും നടിയുമായ ഡിംപൽ ടോണിയുടെ സഹോദരൻ ഡോൺ ടോണിയെ ആയിരുന്നു മേഘ്ന വിവാഹം കഴിച്ചത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഈ ബന്ധം വേർപിരിയുകയായിരുന്നു.
വിവാഹ മോചനത്തിന്റെ കാരണം രണ്ടു പേരും എവിടെയും വെളിപ്പെടുത്തിയിട്ടില്ല. അതിന് ശേഷം ഡോൺ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ചന്ദനമഴയ്ക്ക് ശേഷം തമിഴില്‍ തിരക്കിലായിരുന്നു മേഘ്ന. അതിന് ശേഷം തിരിച്ചെത്തി സീ കേരളത്തിലും, സണ്‍ ടിവിയിലും എല്ലാം സജീവമായി.
ഏഴ് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം മേഘ്ന ഏഷ്യനെറ്റിലേക്ക് തിരിച്ചതിയതിന്റെ സന്തോഷവും പങ്കുവെച്ചിരുന്നു. സാന്ത്വനം 2വിലൂടെയാണ് ഏഷ്യാനെറ്റിലേക്ക് തിരികെ എത്തിയത്. ദീപന് മുരളിയാണ് മേഘ്നയുടെ നായകനായി അഭിനയിക്കുന്നത്. ശ്രീദേവി എന്ന കഥാപാത്രമായിട്ടാണ് താരം തിളങ്ങുന്നത്.
ഇക്കഴിഞ്ഞ ദിവസം ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് പോയ താരത്തോട് കൂടുതൽ ആളുകളും ചോദിച്ചത് രണ്ടാമതൊരു വിവാഹം ഉണ്ടാകുമോ എന്നായിരുന്നു. എന്നാൽ അതിന് മറുപടിയായി നൻഡ്രി വണക്കം എന്ന് കൈ കൂപ്പിക്കൊണ്ടാണ് മേഘ്ന പറഞ്ഞത്. അത് മാത്രമല്ല നിങ്ങൾ എല്ലാവരും വിവാഹം കഴിച്ചതാണോ എന്ന മറുചോദ്യവും മേഘ്ന ചോദിച്ചു.
അതേസമയം ഏറെക്കാലം അമ്മയ്ക്കൊപ്പം മേഘ്ന ചെന്നൈയിൽ ആയിരുന്നു താമസം. സീ കേരളത്തിൽ തുടങ്ങിയ മിസിസ് ഹിറ്റ്ലർ പരമ്പരയിലൂടെയാണ് ഏറെനാളുകൾക്ക് ശേഷം മേഘ്ന മടങ്ങിവന്നത്.
മലയാളത്തിൽ നിന്നും ഏറെക്കാലം വിട്ടുനിന്ന മേഘ്ന ചെന്നൈയിൽ തമിഴ് റിയാലിറ്റി ഷോയിലും വിന്നർ ആയിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും തന്റെ സ്ഥാനം അറിയിച്ച മേഘ്ന അറിയപ്പെടുന്ന നർത്തകി കൂടിയാണ്. യൂട്യൂബർ ആയും തിളങ്ങുന്ന മേഘ്ന നിലവിൽ ടോപ്പ് റേറ്റിങ്ങിൽ നിൽക്കുന്ന രണ്ടുസീരിയലുകളുടെ ഭാഗമാണ്.
സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹൃദയം, ഏഷ്യാനെറ്റിലെ സ്വാന്തനം 2 എന്നീ സീരിയലുകളിലാണ് നടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കൂടാതെ മേഘ്ന രു കർഷക കൂടിയാണ്. ഏക്കറുകൾ കൃഷി നടത്തുന്ന മേഘ്ന പച്ചക്കറികൾക്ക് പുറമെ മത്സ്യക്കൃഷിയും നടത്തി വരുന്നു.
എന്നും കൂട്ടായി നിന്ന അമ്മയാണ് മേഘ്നയെ ഇവിടെയും സപ്പോർട്ട് ചെയ്യുന്നത്. എന്റെ വിഷമഘട്ടത്തിൽ എന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചത് എന്റെ അമ്മ തന്നെയാണ്. അത് എല്ലാവർക്കും അങ്ങനെ തന്നെ ആകും. അമ്മ ശരിക്കും ഒരു ബാക് ബോൺ ആയിരുന്നു എന്നും മേഘ്ന പറഞ്ഞു.
എന്നെ സംബന്ധിച്ചിടത്തോളം ആരൊക്കെ കൂടെ ഉണ്ടെങ്കിലും നമ്മൾക്ക് സ്വയം ഒരു തോന്നൽ വരില്ലേ നമ്മളെകൊണ്ട് ഇതിനു കഴിയും എന്ന്. ജീവിതത്തിൽ ഒരു ഘട്ടത്തിൽ എനിക്ക് തീരെ ഉറക്കം പോലും ഉണ്ടായിരുന്നില്ല. കൺപോളകൾ പോലും അടയാൻ പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നു.
ആ സമയത്ത് എന്നോട് മരുന്നെടുക്കാൻ പലരും പറഞ്ഞിരുന്നു. എന്നാൽ എന്റെ അമ്മയാണ് പറഞ്ഞത് പിങ്കി നീ മരുന്ന് എടുക്കണ്ട, എന്തെങ്കിലും കാര്യത്തിൽ കൂടുതൽ എങ്കേജ്ഡ് ആകാൻ. പിന്നെ ഒരു മെഡിസിനും ഇല്ലാതെ തന്നെ ഞാൻ ഓക്കേ ആയി. പക്ഷെ കുറച്ച് സമയം എടുത്തു എന്ന് മാത്രം എന്നാണ് പ്രതിസന്ധികൾ അതിജീവിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് മേഘ്ന നൽകിയ മറുപടി.
