Connect with us

പ്രതിഫലമായി 250 കോടി വേണം; വിജയുടെ അവസാന ചിത്രം നിര്‍മ്മിക്കാന്‍ നിര്‍മ്മാതാവിനെ കിട്ടുന്നില്ല!

Tamil

പ്രതിഫലമായി 250 കോടി വേണം; വിജയുടെ അവസാന ചിത്രം നിര്‍മ്മിക്കാന്‍ നിര്‍മ്മാതാവിനെ കിട്ടുന്നില്ല!

പ്രതിഫലമായി 250 കോടി വേണം; വിജയുടെ അവസാന ചിത്രം നിര്‍മ്മിക്കാന്‍ നിര്‍മ്മാതാവിനെ കിട്ടുന്നില്ല!

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയില്‍ നിന്ന് വിടവാങ്ങുന്നുവെന്ന് നടന്‍ വിജയ് വ്യക്തമാക്കിയിരുന്നു. കരാര്‍ ഒപ്പിട്ട ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയം നിര്‍ത്തുമെന്നും മുഴുവന്‍ സമയവും രാഷ്ട്രീയത്തിന് വേണ്ടി മാറ്റി വെക്കുമെന്നും വിജയ് പറഞ്ഞിരുന്നു .

വിജയ് അഭിനയിക്കുന്ന അവസാന രണ്ട് ചിത്രങ്ങളില്‍ ഒന്ന് ദി ‘ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ ആണ് . ചിത്രം സെപ്റ്റംബര്‍ 5ന് റിലീസ് ചെയ്യും. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.

ദളപതി 69 എന്നാണ് പേരെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. അറ്റ്‌ലി ഈ ചിത്രം സംവിധാനം ചെയ്യുമെന്നാണ് സൂചന. എന്നാല്‍ വിജയുടെ ഈ അവസാന ചിത്രത്തിന് നിര്‍മ്മാതാവിനെ ലഭിക്കുന്നില്ലെന്നും സൂചനകളുണ്ട്.

ചിത്രത്തിനായി വിജയ് റെക്കോഡ് പ്രതിഫലം വാങ്ങുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടിയോളമാണ് വിജയ് വാങ്ങുക എന്നാണ് തമിഴ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വിജയ്‌യുടെ 69ാമത് ചിത്രം ഡിവിവി ദനയ്യ നിര്‍മ്മിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അവര്‍ പിന്മാറിയിരിക്കുകയാണ്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പ്രശസ്തനാണ് ദനയ്യ സഖാത്. എന്നാല്‍, ഈ ചിത്രം നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമില്ല. വിജയുടെ പ്രതിഫലമാണ് ഇതിന് കാരണമെന്നാണ് സൂചന.

More in Tamil

Trending

Recent

To Top