പ്രഭാസിനെ കാണണം; ഇത് അംഗീകരിച്ചില്ലെങ്കില്‍ ടവറില്‍ നിന്ന് ചാടി ജീവത്യാഗം ചെയ്യും; ഭീഷണിയുമായി ആരാധകൻ
Published on
തനിക്ക് കാണാനും സംസാരിക്കാനുമായി ബാഹുബലി താരം പ്രഭാസിനെ വരുത്തണമെന്നായിരുന്നു ആരാധകന്റെ ആവശ്യം. ഇത് അംഗീകരിച്ചില്ലെങ്കില്‍ ടവറില്‍ നിന്ന് ചാടി ജീവത്യാഗം ചെയ്യുമെന്നും ആരാധകന്‍ ഭീഷണി മുഴക്കി. പ്രഭാസിനെ കാണണമെന്ന ആവശ്യവുമായി സെല്‍ഫോണ്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ ആരാധകന്റെ വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.
ആരാധകന്‍ ടവറിന് മുകളില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇയാള്‍ക്ക് എന്തു സംഭവിച്ചുവെന്നതിനെ കുറിച്ച് പുതിയ റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടില്ല. തെലങ്കാനയിലെ ജനകത്തിലാണ് സംഭവം അരങ്ങേറിയത്. തങ്ങളുടെ ഇഷ്ടതാരങ്ങളെ കാണാന്‍ വെയിലും മഴയും കൂസാക്കാതെ നില്‍ക്കുന്ന ആരാധകര്‍ വാര്‍ത്തകളില്‍ പലപ്പോഴും നിറയാറുണ്ട്.
want to see prabhas- if it won’t happen- wil suicide
Continue Reading
You may also like...
Related Topics:Prabhas
