Malayalam
വ്ലോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്
വ്ലോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ് ആണ് കേസെടുത്തത്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിന്മേലാണ് നടപടി.
കോവളത്തെ റിസോർട്ടിൽ വച്ച് കഴിഞ്ഞ ഒന്നര മാസം മുൻപാണ് ചിത്രീകരണം നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ചിത്രീകരണത്തിനായി എത്തിക്കുകയും കുട്ടിയുടെ സമ്മതമില്ലാതെ അർദ്ധ ന ഗ്ന ഫോട്ടോ എടുക്കുകയും പിന്നീട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയുമായിരുന്നു.
ഇത് കുട്ടിയിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പർശിച്ചുവെന്നും മാതാപിതാക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് വ്ലോഗർ മുകേഷ് നായർക്കെതിരേ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. എന്നാൽ പ്രതിയെ ഇതുവരെ പൊലീസിന് പിടികൂടാൻ സാധിച്ചിട്ടില്ല.
