Connect with us

ബ്ലാക്ക് ഡ്രസ്സില്‍ അതിമനോഹരിയായി വിസ്മയ മോഹന്‍ലാല്‍; വൈറലായി ചിത്രങ്ങള്‍

Malayalam

ബ്ലാക്ക് ഡ്രസ്സില്‍ അതിമനോഹരിയായി വിസ്മയ മോഹന്‍ലാല്‍; വൈറലായി ചിത്രങ്ങള്‍

ബ്ലാക്ക് ഡ്രസ്സില്‍ അതിമനോഹരിയായി വിസ്മയ മോഹന്‍ലാല്‍; വൈറലായി ചിത്രങ്ങള്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹന്‍ലാല്‍, ആരാധകരുടെ സ്വന്തം ലാലേട്ടന്‍. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിനോടുള്ളത് പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. മകള്‍ വിസ്മയയുടെയും പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമല്ലെങ്കിലും ഇടയ്ക്കിടെ വിസ്മയ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. തന്റെ യാത്രാ വിശേഷങ്ങളും തന്റെ മനോഹര ചിത്രങ്ങളുമൊക്കെയാണ് വിസ്മയ പങ്കുവെയ്ക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ അടുപ്പിച്ചടുപ്പിച്ച് തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരപുത്രി. സ്‌മോകി ദ ആര്‍ട്ടിസ്റ്റ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ബ്ലാക്ക് ഡ്രസ്സില്‍ അതിമനോഹരിയായി നില്‍ക്കുന്ന വിസ്മയയുടെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായി മാരിയിരിക്കുകയാണ്. ദിവ്യ വിനീത്, ജ്യോതി കൃഷ്ണ, ശ്രാവണ്‍ മുകേഷ് അടക്കം നിരവധി സെലിബ്രേറ്റികള്‍ ചിത്രങ്ങള്‍ക്ക് ലൈക്ക് ചെയ്തിട്ടുണ്ട്. വിസ്മയ മോഹന്‍ലാലിന് സിനിമയില്‍ വലിയ താല്പര്യമില്ലെന്നാണ് ആരാധകരും പറയുന്നത്. എഴുത്തും വായനയും യാത്രകളും ക്ലേ ആര്‍ട്ടും ഒക്കെയാണ് വിസ്മയയുടെ ലോകം.

പലപ്പോഴും തന്റെ പ്രിയപ്പെട്ടവരുടെ സിനിമകള്‍ കണ്ട് അഭിപ്രായം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാനും താരപുത്രി മറക്കാറില്ല. വിസ്മയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മോഹന്‍ലാല്‍ അന്ന് പറഞ്ഞ മറുപടി ഇങ്ങനെയാണ്.യുകെയില്‍ പോയി ചിത്രം വരയൊക്കെ മകള്‍ പഠിച്ചിട്ടുണ്ട് ഇന്തോനേഷ്യയില്‍ കുട്ടികളെ പഠിപ്പിച്ചു.

ഇപ്പോള്‍ തായ്‌ലന്‍ഡില്‍ മോയ് തായ് എന്ന ആയോധനകല പഠിക്കുകയാണ് വിസ്മയ എന്ന് അഭിമാനത്തോടെ മോഹന്‍ലാല്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.എഴുത്തുകാരിയായ വിസ്മയ ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’എന്നൊരു കവിത സമാഹാരം എഴുതിയിട്ടുണ്ട്.’നക്ഷത്രധൂളികള്‍’എന്നാണ് മലയാളം പതിപ്പിന്റെ പേര്. വിസ്മയ മാത്രമല്ല, സഹോദരന്‍ പ്രണവ് മോഹന്‍ലാലും സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. തന്റെ യാത്രകള്‍ക്കിടെ വല്ലപ്പോഴുമാണ് പ്രണവ് ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ അമ്മ സുചിത്രയുടെയും ആന്റിയുടെയും സ്വപ്നസാക്ഷാത്കാരത്തിന് സാക്ഷിയായ സന്തോഷം പങ്കിട്ട് വിസ്മയ എത്തിയിരുന്നു. ബ്രിട്ടീഷ് പോപ്പ് ഗായകനായ റോഡ് സ്റ്റിവാര്‍ട്ടിന്റെ പെര്‍ഫോമന്‍സ് ആസ്വദിക്കുന്ന സുചിത്ര മോഹന്‍ലാലിന്റെ വീഡിയോയാണ് വിസ്മയ പങ്കിട്ടത്. എന്റെ അമ്മയുടെയും ആന്റിയുടെയും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നു. എന്റെ അമ്മയ്ക്ക് ഇത് എത്രമാത്രം പ്രധാനമാണെന്ന് അമ്മയെ അറിയുന്നവര്‍ക്ക് അറിയാം എന്നാണ് അമ്മയുടെ ഫാന്‍ഗേള്‍ മൊമന്റിന്റെ വീഡിയോ പങ്കിട്ട് വിസ്മയ കുറിച്ചത്.

അതേസമയം, സഹോദരന്‍ പ്രണവിനെ പോലെ ലളിത ജീവിതം ഇഷ്ടപ്പെട്ടുന്ന വ്യക്തിയാണ് വിസ്മയ എന്ന മായ. പ്രകൃതിയെ സ്‌നേഹിക്കുന്ന അതിനോടിണങ്ങി ജീവിക്കുന്ന വ്യക്തി കൂടിയാണ് മായ. സര്‍വോപരി എഴുത്തുകാരിയെന്ന് പറഞ്ഞില്ലെങ്കില്‍ പൂര്‍ണമാവില്ല. ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പേരില്‍ വിസ്മയ ഒരു കവിതാസമാഹാരം എഴുതിയിരുന്നു. ഇംഗ്ലീഷിലെ പുസ്തകം നക്ഷത്രധൂളികള്‍ എന്ന പേരില്‍ മലയാളത്തില്‍ വായിക്കാന്‍ ലഭ്യമാണ്.

നാട്ടില്‍ കുടുംബം മുഴുവന്‍ പങ്കെടുത്ത ചടങ്ങിലാണ് വിസ്മയ തന്റെ പുസ്തകപ്രകാശനം ചെയ്തത്. കോപ്പികളില്‍ ഒരെണ്ണം കളിക്കൂട്ടുകാരന്‍ കൂടിയായ ചാലു ചേട്ടന്‍ എന്ന് വിളിക്കുന്ന ദുല്‍ഖര്‍ സല്‍മാന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇടയ്ക്ക് തായ്‌ലന്‍ഡില്‍ പോയി മോതായ് ചെയ്ത് ശരീരഭാരം കുറച്ച വിശേഷവും വിസ്മയ പോസ്റ്റ് ചെയ്തിരുന്നു. കഠിന പരിശ്രമത്തിലൂടെയാണ് വിസ്മയ അത്തരമൊരു നേട്ടം കൈവരിച്ചത്. ചിത്ര രചനയിലും പ്രാവീണ്യമുള്ളയാളാണ് വിസ്മയ. സിനിമ ലോകത്ത് സജീവമല്ലെങ്കിലും ഏറെ ആരാധകരുള്ള താരപുത്രിയാണ് വിസ്മയ.

More in Malayalam

Trending

Recent

To Top