Malayalam Breaking News
സിന്ദൂരമണിഞ്ഞു സുന്ദരിയായി വിവാഹ ശേഷം വിഷ്ണുപ്രിയ !
സിന്ദൂരമണിഞ്ഞു സുന്ദരിയായി വിവാഹ ശേഷം വിഷ്ണുപ്രിയ !
By
യുവനടി വിഷ്ണുപ്രിയ ആഘോഷപൂർവമാണ് വിവാഹിതയായത് . ഈസ്റ്റ് കോസ്റ്റ് വിജയൻറെ മകൻ വിനയ് വിജയനെ ആണ് വിഷ്ണുപ്രിയ വിവാഹം കഴിച്ചത്. വിവാഹാഘോഷങ്ങളുടെ ചിത്രങ്ങൾ ഇരുവരും പങ്കു വച്ചിരുന്നു. ഇപ്പോൾ വിവാഹ ശേഷമുള്ള ചിത്രങ്ങൾ പങ്കു വയ്ക്കുകയാണ് വിഷ്ണുപ്രിയയും വിനയും .
ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. നടിമാരായ ഭാമ, സരയു, ശ്രുതി ലക്ഷ്മി, തുടങ്ങിയവർ വിവാഹത്തിനെത്തിയിരുന്നു.
29ന് തിരുവനന്തപുരത്ത് അല്‍ സാജ് കണ്വെന്ഷന് സെന്ററില്‍ വിവാഹ വിരുന്നു നടന്നു. 2007-ല്‍ ദിലീപ് നായകനായെത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണുപ്രിയ സിനിമയിലെത്തുന്നത്. പിന്നീട് പുറത്തിറങ്ങിയ കേരളോത്സവം, പെണ്‍പട്ടണം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് വിഷ്ണുപ്രിയ ശ്രദ്ധിക്കപ്പെടുന്നത്. നാങ്ക എന്ന ചിത്രത്തിലൂടെ തമിഴിയിലും താരം വേഷമിട്ടിട്ടുണ്ട്.
മികച്ച ഒരു നര്‍ത്തകി കൂടിയായ വിഷ്ണുപ്രിയ റിയാലിറ്റി ഷോകളിലും അവാര്‍ഡ് നിശകളിലും സജീവ സാന്നിധ്യവുമാണ്.
vishnupriya’s honeymoon photos
