Malayalam Breaking News
വിവാഹമോചനം അമലക്ക് വേണ്ടി :വിഷ്ണു വിശാലും അമല പോളും വിവാഹിതരാകുന്നു – പ്രതികരണവുമായി വിഷ്ണു വിശാൽ
വിവാഹമോചനം അമലക്ക് വേണ്ടി :വിഷ്ണു വിശാലും അമല പോളും വിവാഹിതരാകുന്നു – പ്രതികരണവുമായി വിഷ്ണു വിശാൽ
By
വിവാഹമോചനം അമലക്ക് വേണ്ടി :വിഷ്ണു വിശാലും അമല പോളും വിവാഹിതരാകുന്നു – പ്രതികരണവുമായി വിഷ്ണു വിശാൽ
രാക്ഷസൻ എന്ന സിനിമ ഇപ്പോളും സജീവ ചർച്ചയായി തുടരുകയാണ്. സംവിധായകന്റെ ബ്രില്ലിയൻസും വില്ലന്റെ പ്രകടനവും തുടങ്ങി ഇപ്പോൾ മറ്റൊരു തലത്തിലേക്ക് വരെ എത്തിനിൽകുകയാണ് സിനിമയുടെ വിശേഷങ്ങൾ. സിനിമയുടെ റിലീസിന് പിന്നാലെ നായകനായി അഭിനയിച്ച വിഷ്ണു വിശാൽ വിവാഹ മോചിതനായെന്നു മാധ്യമങ്ങളെ അറിയിച്ചിരുന്നു.
എന്നാല്‍ വിവാഹ മോചന വാര്‍ത്ത പുറത്തു വിട്ടതോടെ വിഷ്ണുവും വിവാഹമോചിതയായ അമലയും വിവാഹിതരാകാന്‍ പോകുന്നെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചു. രാക്ഷസന്‍ സിനിമയുടെ ഷൂട്ടിനിടെ ഇരുവരും പ്രണയത്തിലായെന്നുമാണ് പ്രചരിപ്പിച്ചത്. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു തന്നെ നടന്‍ രംഗത്തെത്തി.
‘എന്ത് അസംബന്ധ വാര്‍ത്തയാണിത്. കുറച്ച് ഉത്തരവാദിത്വം കാണിക്കണം. ഞങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്കും ഞങ്ങളുടെതായ ജീവിതമുണ്ട്, കുടുംബമുണ്ട്. നിങ്ങളുടെയെന്തെങ്കിലും നേട്ടത്തിനു വേണ്ടി ഇങ്ങനെ എഴുതരുത്.’ ട്വീറ്റിലൂടെ വിഷ്ണു പറഞ്ഞു.
വിഷ്ണുവും അമലയും ആദ്യമായാണ് ഒന്നിച്ച് അഭിനയിക്കുന്നത്. സിനിമ ഹിറ്റായതോടെയാണ് ഇരുവരുടെയും ജോഡി ശ്രദ്ധിക്കപ്പെട്ടത്. സംവിധായകന്‍ എഎല്‍ വിജയുമായുള്ള വിവാഹ മോചനത്തിനു ശേഷം അമലാ പോളിനെക്കുറിച്ച് സമാനമായ രീതിയില്‍ പല ഗോസിപ്പുകളും വന്നിരുന്നു. അതിനെയെല്ലാം തള്ളിക്കളഞ്ഞ് തെന്നിന്ത്യയ്ക്കു പുറമേ ബോളിവുഡിലും സജീവമാവുകയാണ് അമല.
Vishnu Vishal, Amala Paul At The Ratsasan Audio Launch
vishnu vishal about marriage gossip with amala paul
