Connect with us

നടൻ വിഷ്ണു പ്രസാ​ദ് ​ഗുരുതരാവസ്ഥയിൽ; സഹായം അഭ്യർത്ഥിച്ച് കുടുംബം

Actor

നടൻ വിഷ്ണു പ്രസാ​ദ് ​ഗുരുതരാവസ്ഥയിൽ; സഹായം അഭ്യർത്ഥിച്ച് കുടുംബം

നടൻ വിഷ്ണു പ്രസാ​ദ് ​ഗുരുതരാവസ്ഥയിൽ; സഹായം അഭ്യർത്ഥിച്ച് കുടുംബം

പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാ​ദ് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോ​ഗത്തെ തുടർന്നാണ് നടൻ ആശുപത്രിയിലെന്നാണ് വിവരം.

കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്ക് വിധേയനായാൽ മാത്രമേ താരത്തിന്റെ ജീവൻ നിലനിർത്താനാകൂ എന്നാണ് വിവരം. ഇതിനായി 30 ലക്ഷം രൂപയോളം ചെലവ് വരും. തുടർന്ന് നടന്റെ ചികിത്സകൾക്കായി സുഹൃത്തുക്കൾ സാമ്പത്തിക സഹായം തേടുന്നുണ്ട്.

സീരിയൽ താരങ്ങളുടെ സംഘനടയായ ആത്മ ആകുന്ന വിധം സഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. വിഷ്ണു പ്രസാദ് താരസംഘടനയായ അമ്മയിലും അം​ഗമാണ്.

കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐ എ എസ്, പതാക, മാറാത്ത നാട് തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. നിരവധി സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഭാര്യയും രണ്ടു പെൺമക്കളുമാണ് താരത്തിനുള്ളത്.

More in Actor

Trending

Recent

To Top