Malayalam
‘ഞാന്‍ നന്നായി അഭിനയിക്കും… സിനിമയുടെ ഡയറക്ടറെ ഒന്ന് കാണിച്ച് തരാമോ’; ഒടുക്കം ഡയറക്ടറെ കണ്ട് അവസരവും വാങ്ങി മടക്കം
‘ഞാന്‍ നന്നായി അഭിനയിക്കും… സിനിമയുടെ ഡയറക്ടറെ ഒന്ന് കാണിച്ച് തരാമോ’; ഒടുക്കം ഡയറക്ടറെ കണ്ട് അവസരവും വാങ്ങി മടക്കം
പാലക്കാട് കൊല്ലങ്കോട് നടന്നുവരുന്ന ‘കഥ ഇന്നുവരെ’ എന്ന ചിത്രത്തിന്റെ ലോക്കേഷനില്‍ നിന്നും പുറത്തെത്തിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലല്‍. സ്വന്തം നാട്ടില്‍ ഒരു സിനിമാ ഷൂട്ടിംഗ് നടക്കുന്നതറിഞ്ഞ് കാണാനെത്തിയതാണ് ഈ കൊച്ചുമിടുക്കന്‍. എന്നാല്‍ സിനിമ കണ്ടാല്‍ പോരാ, അതില്‍ അഭിനയിക്കുകയും വേണം.
‘രാവിലെ ആറരയ്ക്ക് മുമ്പ് തന്നെ അവസരം ചോദിച്ച് പ്രൊഡക്ഷന്‍ മാനേജര്‍മാരുടെ അടുത്തെത്തിയിരുന്നു. ഹൈസ്‌ക്കൂള്‍ കുട്ടികളുടെ ടേക്‌സ് ആണ് എടുക്കുന്നത് അതിനാല്‍ അവസരം നല്‍കാന്‍ നിര്‍വ്വാഹമില്ലെന്നാണ് കിട്ടിയ മറുപടി.
‘ഞാന്‍ നന്നായി അഭിനയിക്കും… സിനിമയുടെ ഡയറക്ടറെ ഒന്ന് കാണിച്ച് തരാമോ’ എന്നായി അടുത്ത ചോദ്യം. പ്രൊഡക്ഷന്‍ മാനേജര്‍ നിതിഷ് മേപ്പടിയാന്‍ സിനിമയുടെ സംവിധായകന്‍ വിഷ്ണു മോഹനെ ചൂണ്ടിക്കാണിച്ചു ആ ഇരിയ്ക്കുന്ന ആളാണ് ഡയറക്ടര്‍.
എന്നാപ്പിന്നെ നേരിട്ട് ചോദിച്ചു കളയാം. ചോദിച്ച് ചോദിച്ച് ഒടുക്കം നാളെ കഴിഞ്ഞ് കടയില്‍ സാധനം വാങ്ങാനെത്തുന്ന കുട്ടിയാക്കാമെന്ന ഉറപ്പും വാങ്ങിയതിന് ശേഷമാണ് ആള് ചായ കുടിക്കാന്‍ പോലും തയ്യാറായത്’.
നര്‍ത്തകിയായ മേതില്‍ ദേവിക ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ബിജു മേനോനാണ് നായകന്‍.
