Malayalam Breaking News
‘ഞങ്ങൾ തമ്മിൽ പ്രണയത്തിലാണ്, വിവാഹം ഉടനുണ്ടാകും’ ; ഒടുവിൽ വധുവിനെ വെളിപ്പെടുത്തി വിശാൽ
‘ഞങ്ങൾ തമ്മിൽ പ്രണയത്തിലാണ്, വിവാഹം ഉടനുണ്ടാകും’ ; ഒടുവിൽ വധുവിനെ വെളിപ്പെടുത്തി വിശാൽ
By
‘ഞങ്ങൾ തമ്മിൽ പ്രണയത്തിലാണ്, വിവാഹം ഉടനുണ്ടാകും’ ; ഒടുവിൽ വധുവിനെ വെളിപ്പെടുത്തി വിശാൽ
നടൻ വിശാലിന്റെ വിവാഹവാർത്തയെ സംബന്ധിച്ച അഭ്യൂഹങ്ങൾ അവസാനിക്കുന്നു. വിശാൽ തന്നെ കാര്യത്തിന് വ്യക്തത വരുത്തുകയാണ്. ഒടുവില്‍ വിവാഹ വാര്‍ത്ത നടന് വിശാല്‍ തന്നെ സ്ഥിരീകരിച്ചു .
ഹൈദരാബാദ് സ്വദേശിയായ അനീഷ എന്ന പെണ്‍കുട്ടിയാണ് വിശാലിന്റെ പ്രണയിനി. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും, വെള്ളിയാഴ്ച ഇരു കുടുംബങ.ങളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്നും വിശാല്‍ വ്യക്തമാക്കി. വിവാഹ തിയതി ഫെബ്രുവരി രണ്ടിനു ശേഷം ഉണ്ടാകുമെന്നും, ഔദ്യോഗികമായി തിയതി അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നും നടന് പറഞ്ഞു.
വിശാലിന്റെ ഭാവി വധു ഹൈദരാബാദുകാരിയാണെന്ന വാര്‍ത്ത അദേഹത്തിന്റെ പിതാവ് ജി.കെ. റെഡ്ഡി കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. അതിനിടയില്‍ വരലക്ഷ്മി ശരത് കുമാറുമായി വിശാല്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും പ്രണയവാര്‍ത്ത നിരസിച്ച് രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് നടന്റെ വെളിപ്പെടുത്തല്‍.
നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി തീര്‍ന്നാലുടന്‍ വിവാഹം ഉണ്ടാകും. തമിഴ് ഫിലിം പ്രൊഡൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘം സെക്രട്ടറിയുമാണ് വിശാല്‍. ഹൈദരാബാദില്‍ ബിസിനസുകാരനായ വിജയ് റെഡ്ഡിയുടെയും പദ്മജയുടെയും മകളാണ് അനീഷ.
vishal reveals his marriage news
