featured
ട്രാക്ക് മാറ്റിപിടിക്കുന്നു; ഫീൽഗുഡിന് പകരം ത്രില്ലർ സിനിമയുമായി വിനീത് ശ്രീനിവാസൻ ; വമ്പൻ സർപ്രൈസ്
ട്രാക്ക് മാറ്റിപിടിക്കുന്നു; ഫീൽഗുഡിന് പകരം ത്രില്ലർ സിനിമയുമായി വിനീത് ശ്രീനിവാസൻ ; വമ്പൻ സർപ്രൈസ്
മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ. ഒരു പച്ചയായ സിനിമാക്കാരൻ. താര പുത്രനെന്ന ലേബലില്ലാതെ , തന്റെ കഠിനാധ്വാനവും സമർപ്പണവും കൊണ്ടാണ് പിന്നണി ഗായകനായും അഭിനേതാവായും തിരക്കഥാകൃത്തായും സംവിധാനയകനുമായുമൊക്കെ സിനിമയിൽ താരം തിളങ്ങുന്നത്.
ഒരിക്കൽ പോലും തന്റെ പിതാവിന്റെ സ്റ്റാർ വാല്യൂ ഉപയോഗിചിട്ടില്ലാത്തൊരു വ്യക്തി. അങ്ങനെ , പാട്ടിലും എഴുത്തിലും സംവിധാനത്തിലും അഭിനയത്തിലുമെല്ലാം പിന്നെ കൈവച്ചതിലെല്ലാം വ്യത്യസ്തമായ രീതികളും സ്റ്റൈലും കൊണ്ടുവന്നു. ഇപ്പോഴിതാ പുതിയ ചിത്രത്തിനായി തയ്യാറെടുക്കകയാണ് വിനീത്.
വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന് പിന്നാലെയാണ് അടുത്ത ചിത്രം എത്തുന്നത്. എന്നാൽ ഇത്തവണ ഫീല്‍ ഗുഡിന് പകരം ത്രില്ലര്‍ ചിത്രവുമായാണ് താരം എത്തുന്നത്. സിനിമയുടെ പേര് നിശ്ചയിച്ചിട്ടില്ല. മെരിലാന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് സിനിമ നിര്‍മിക്കുന്നത്. ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകള്‍ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. കൂടാതെ വിനീതും നിര്‍മാണത്തില്‍ പങ്കാളിയാകും.
അതേസമയം വലിയ ബജറ്റിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭൂരിഭാഗവും വിദേശത്താണ്. ചിത്രത്തിലെ നായകനാകുന്ന നോബിള്‍ ബാബു തോമസ് തന്നെയാണ് സിനിമയുടെ തിരക്കഥാകൃത്തും.
ഓഡ്രി മിറിയം, രേഷ്മ സെബാസ്റ്റിയന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സെപ്തംബര്‍ 25 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. മാത്രമല്ല ഒരിടവേളയ്ക്ക് ശേഷം ഷാനും വിനീതും കൈ കോര്‍ക്കുന്ന ചിത്രം കൂടിയാണ്.
