Connect with us

മോഹൻലാലിന്റെ പ്രതീക്ഷ ആ മെസേജിലുണ്ടായിരുന്നു! എല്ലാം വെളിപ്പെടുത്തി വിനയൻ

Actor

മോഹൻലാലിന്റെ പ്രതീക്ഷ ആ മെസേജിലുണ്ടായിരുന്നു! എല്ലാം വെളിപ്പെടുത്തി വിനയൻ

മോഹൻലാലിന്റെ പ്രതീക്ഷ ആ മെസേജിലുണ്ടായിരുന്നു! എല്ലാം വെളിപ്പെടുത്തി വിനയൻ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചെയ്ത ചിത്രമാണ് ബറോസ്. ചിത്രത്തിന് ആശംസകൾ നേർന്നുകൊണ്ട് മമ്മുട്ടിയടക്കമുള്ള നിരവധി താരങ്ങൾ എത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകൻ വിനയൻ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണു ചർച്ചയാകുന്നത്.

വിനയന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

മലയാളത്തിന്റെ പ്രിയങ്കരനായ നടൻ ശ്രീ മോഹൻലാലിന്റെ വലിയ സ്വപ്നം “ബറോസ്” വൻ വിജയമാകട്ടേ എന്നാശംസിക്കുന്നു…. കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ അഭിമാനമായി നിറഞ്ഞു നിൽക്കുന്ന വടവൃക്ഷങ്ങളാണ് ശ്രീ മമ്മുട്ടിയും, മോഹൻലാലും.

സംഘടനാ പ്രശ്നങ്ങളിലെ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ ശക്തമായി വിമർശനം ഉന്നയിക്കുമ്പോഴും.. ഞാനെന്റെ നിലപാടിൽ വിട്ടു വീഴ്ചയില്ലാതെ ഉറച്ചു നിൽക്കമ്പോഴും.. ഇവരുമായുള്ള വ്യക്തി ബന്ധങ്ങൾ അതിന്റേതായ വിലയോടുതന്നെ ഞാൻ കാത്തു സൂക്ഷിച്ചിരുന്നു..

“പത്തൊമ്പതാം നൂറ്റാണ്ട്” എന്ന സിനിമയിൽ തുടക്കത്തിലും അവസാനവും ഉള്ള നരേഷനിൽ മമ്മുക്കയുടെയും മോഹൻലാലിന്റെയും ശബ്ദമുണ്ടായാൽ നന്നായിരിക്കുമെന്നു തോന്നിയപ്പോൾ ഒരു ഫോൺ കോളു കൊണ്ടു തന്നെ എന്നെ സഹായിക്കാൻ തയ്യാറായ ഇവരോടുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട് 2022 ൽ ആ ചിത്രത്തിന്റെ റിലീസ് സമയത്ത് ഞാൻ എഴുതിയിരുന്നു..

വിനയൻ കേസൊക്കെ കൊടുത്ത് വെറുപ്പിച്ചിരിക്കയല്ലേ ഇവരെയൊക്കെ… എന്ന സംശയമായിരുന്നു അന്ന് നിർമ്മാതാവ് ഗോകുലം ഗോപാലേട്ടന് ഉണ്ടായിരുന്നത്.. കേസു കെടുത്തത് വിലക്കിനെതിരെ ആയിരുന്നല്ലോ? അതിൽ എന്റെ ഭാഗം ശരിയാണന്ന് വിധി വരികയും ചെയ്തു.

ഏതായാലും.. കാര്യം കാണാൻ വേണ്ടി പുകഴ്ത്തി മറിക്കുന്നവരും നിലപാടുകൾ വിഴുങ്ങുന്നവരും ഏറെയുള്ള നമ്മുടെ നാട്ടിൽ ഉള്ളതു തുറന്നു പറയുന്നവരെ മനസ്സിലാക്കാൻ കുറച്ചു പേരെങ്കിലും ഉണ്ട് അക്കൂട്ടത്തിലാണ് ശ്രീ മോഹൻലാലും മമ്മൂട്ടിയും എന്നാണ് ശ്രീ ഗോപാലേട്ടനോട് അന്നു ഞാൻ പറഞ്ഞത്..

ആ വിഷയം അവിടെ നിൽക്കട്ടെ.. ബറോസ് എന്ന സിനിമയെപ്പറ്റി പറയാനാണ് ഞാൻ വന്നത്..
മലയാളത്തിന്റെ അഭിമാനമായ ശ്രീ മോഹൻലാലിന്റെ ഡ്രീം പ്രോജക്ടാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന 3D ചിത്രം ബറോസ്.. ആ ചിത്രത്തിലുള്ള മോഹൻലാലിന്റെ വലിയ പ്രതീക്ഷ അദ്ദേഹം എനിക്കയച്ച ചില മെസ്സേജിൽ നിന്നു ഞാൻ മനസ്സിലാക്കുന്നു. ആ പ്രതീക്ഷ പൂവണിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു .. നാളെ റിലീസ് ചെയ്യുന്ന “ബറോസ്സ്” ഒരു വലിയ വിജയമാകട്ടെ… – വിനയൻ കുറിച്ചു.

Continue Reading
You may also like...

More in Actor

Trending

Recent

To Top