Connect with us

നാടോടി മന്നൻ പക്ഷേ കാലത്തിനതീതമായി സഞ്ചരിച്ച ചിത്രമാണ്, അന്നത് കണ്ട് ചിരിച്ചവർ, പിന്നീട് മരട് വാർത്ത കണ്ടതോടെ അഭിനന്ദിച്ചു; വിജി തമ്പി

Malayalam

നാടോടി മന്നൻ പക്ഷേ കാലത്തിനതീതമായി സഞ്ചരിച്ച ചിത്രമാണ്, അന്നത് കണ്ട് ചിരിച്ചവർ, പിന്നീട് മരട് വാർത്ത കണ്ടതോടെ അഭിനന്ദിച്ചു; വിജി തമ്പി

നാടോടി മന്നൻ പക്ഷേ കാലത്തിനതീതമായി സഞ്ചരിച്ച ചിത്രമാണ്, അന്നത് കണ്ട് ചിരിച്ചവർ, പിന്നീട് മരട് വാർത്ത കണ്ടതോടെ അഭിനന്ദിച്ചു; വിജി തമ്പി

മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്.

ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിന്റെ വാദം അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. എന്നിരുന്നാലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

നടന്റേതായി 2013ൽ പുറത്തെത്തിയ ചിത്രമാണ് നാടോടി മന്നൻ. വിജി തമ്പിയായിരുന്നു സംവിധാനം. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചും മറ്റ് സിനിമകളെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് അദ്ദേഹം. നാടോടി മന്നൻ ഒരു വർഷം പെട്ടിയിലിരുന്ന ചിത്രമാണെന്നും ബഡ്ജറ്റ് കൂടിയതാണ് അതിന് കാരണമെന്നും വിജി തമ്പി പറയുന്നു.

ലോകസിനിമകൾ കാണുന്നതും അറിയുന്നതും നല്ലതുതന്നെയാണ്. പക്ഷേ ഇവിടെ അനാവശ്യമായ ഒരു കമ്പാരിസൺ വരുന്നത് ഗൗരവമായി കാണുന്നു. ഉദാഹരണത്തിന് ബാഹുബലി എന്ന ചിത്രം പരിശോധിക്കാം. അത് കാണുന്ന മലയാളി ബാഹുബലി പോലൊരു ചിത്രം നമുക്ക് വേണം എന്ന് ആഗ്രഹിച്ചിട്ട് കാര്യമുണ്ടോ?

തെലുങ്ക് സിനിമയുടെ മാർക്കറ്റ് എവിടെ? നമ്മുടെ പാവം മലയാളം ഇൻഡസ്ട്രിയുടെ മാർക്കറ്റ് എവിടെ? ബജറ്റ് എവിടെയൊക്കെ പരിധിവിട്ടിട്ടുണ്ടോ അവിടെല്ലാം തിരിച്ചടി നേരിട്ട ചരിത്രമാണ് നമ്മുടെ ഇൻഡസ്ട്രിക്കുള്ളത്. ഇവിടെ നമ്മൾ പ്രായോഗികമായി ചിന്തിക്കുന്നതാണ് നല്ലത്. ഇന്ന് ഗ്രാഫികിന്റെ സാധ്യതകൾ അനന്തമാണ്. അതേസമയം അത് വളരെ ചെലവേറിയ സംഗതി കൂടിയാണ്.

എന്റെ നാടോടി മന്നൻ എന്ന ചിത്രം ഒരു വർഷം പെട്ടിയിലിരുന്നു പോയതിന്റെ കാരണം തന്നെ അതാണ്. ഒരു മലയാളം സിനിമയെ സംബന്ധിച്ചിടത്തോളം ഒരു കൊല്ലം പെട്ടിയിൽ ഇരിക്കുക എന്നുപറയുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ല. അത്രയധികം സാമ്പത്തികബാധ്യതയാണ് അതിലൂടെ നിർമാതാവിന് വന്നുചേരുക.

നാടോടി മന്നൻ പക്ഷേ കാലത്തിനതീതമായി സഞ്ചരിച്ച ചിത്രമാണ്. മൾട്ടി സ്റ്റോർ ബിൽഡിങ് ഡിമോളിഷ് ചെയ്യുന്നു എന്ന് പറഞ്ഞാൽ അന്ന് മലയാളിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. കാരണം ഇവിടെ അങ്ങനൊരു സംഗതി അന്നുവരെ നടന്നിട്ടില്ല. മരടിലെ ഫ്‌ളാറ്റുകൾ നിമിഷനേരം കൊണ്ട് കൺട്രോൾഡ് എക്‌സ്‌പ്ലോഷനിലൂടെ തകർത്തപ്പോഴാണ് ജനം അത് വിശ്വസിച്ചത്. അതിനും എത്രയോ നാൾ മുമ്പ് നാടോടി മന്നനിലൂടെ മലയാളികൾ അത് കണ്ടിരുന്നു. അന്നത് കണ്ട് ചിരിച്ചവർ, പിന്നീട് മരട് വാർത്ത കണ്ടതോടെ അഭിനന്ദിക്കുന്ന സാഹചര്യമുണ്ടായി എന്നും വിജി തമ്പി പറയുന്നു.

അതേസമയം, തന്റെ സിനിമാ തിരക്കുകളിലാണ് ദിലീപ്. പ്രിൻസ് ആൻഡ് ഫാമിലി ആണ് പുതിയ ചിത്രം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം ഏപ്രിലിൽ റിലീസിനെത്തും. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്. ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു.

More in Malayalam

Trending

Recent

To Top