News
വിജയുടെ മകന്‍ സംവിധായകന്‍ ആകുന്നു; നായകന്‍ വിജയ്!
വിജയുടെ മകന്‍ സംവിധായകന്‍ ആകുന്നു; നായകന്‍ വിജയ്!
തെന്നിന്ത്യയില്‍ നിരവധി ആരാധകരുളള നടനാണ് വിജയ്. അദ്ദേഹത്തിന്റേതായി പുറത്തെത്തുന്ന ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ കോളിവുഡ് സിനിമാ ലോകത്തെ ഏറ്റവും പുതിയ വാര്‍ത്ത കേട്ട് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിജയ് ആരാധകര്‍. വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് സിനിമാസംവിധാനരംഗത്തേയ്ക്ക് കടക്കുന്നുവെന്നാണ് വിവരം. 2023 ല്‍ ആയിരിക്കും ഇത് സംഭവിക്കുക.
അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ്‌യുടെ അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍ ഇത് കുറിച്ച് പറഞ്ഞത്. ഇപ്പോള്‍ ലണ്ടനില്‍ വിഷ്വല്‍ കമ്മ്യുണിക്കേഷന്‍സില്‍ പഠനം നടത്തുന്ന സഞ്ജയ് 2023 ല്‍ തമിഴ് ചിത്രം സംവിധാനം ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. ‘അച്ഛന്‍ വിജയ് തമിഴകത്തെ മുടിചൂടാമന്നനാണല്ലോ. നിനക്ക് അച്ഛനെവച്ച് ആദ്യചിത്രം ചെയ്താല്‍ റിസ്‌ക്കില്ലാതെ ഗംഭീര വിജയം നേടാ’മെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ സഞ്ജയുടെ മറുപടി ഏറെ വ്യത്യസ്തമായിരുന്നു.
‘അച്ഛനെ വച്ച് ഞാനൊരു സിനിമ സംവിധാനം ചെയ്താല്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ അച്ഛന്‍ വിജയ്ക്കായിരിക്കും ചെന്നുചേരുക. എന്നാല്‍ എന്റെ ആദ്യ ചിത്രം എന്റേതുമാത്രമായിരിക്കണം. അതുകൊണ്ട് എനിക്ക് ഏറെ ഇഷ്ടപ്പെട്ട വിജയ് സേതുപതിയായിരിക്കും എന്റെ ആദ്യ ചിത്രത്തിലെ നായകന്‍’ എന്നാണ് സഞ്ജയ് പറഞ്ഞതെന്നു ഏറെ ആത്മവിശ്വാസമുണ്ടായിരുന്നു സഞ്ജയുടെ മറുപടിയില്‍ എന്നും ചന്ദ്രശേഖര്‍ പറയുന്നു.
അച്ഛന്‍ വിജയ്‌യോടൊപ്പം വേട്ടൈക്കാരന്‍ എന്ന ചിത്രത്തില്‍ സഞ്ജയ് ബാലതാരമായി അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴും നായകനായി അഭിനയിക്കാന്‍ ഒട്ടേറെ അവസരങ്ങള്‍ സഞ്ജയെ തേടി വരുന്നുമുണ്ട്. എന്നാല്‍ സംവിധാനമാണ് തന്റെ മേഖല എന്നാണ് സഞ്ജയുടെ പക്ഷം. ഇപ്പോള്‍ തന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഷോര്‍ട്ട് ഫിലിംസ് തയ്യാറാക്കുന്ന തിരക്കിലാണ് സഞ്ജയ്.
