Tamil
വിജയിക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് പിറന്നാൾ ആശംസകൾ അറിയിച്ച് തൃഷ
വിജയിക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് പിറന്നാൾ ആശംസകൾ അറിയിച്ച് തൃഷ
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ ഏറെയാണ്. അദ്ദേഹത്തിന്റെ സിനിമാ വിശേഷങ്ങൾക്കൊപ്പം സ്വകാര്യ ജീവിതവും വളരെ വേഗത്തിലാണ് വൈറലായി മാറുന്നത്. വിജയുടെ ഭാര്യ സംഗീതയുമായി താരം പിണക്കത്തിലാണെന്നും ഇരുവരും വേർപിരിഞ്ഞെന്നും വരെ വാർത്തകളുണ്ടായിരുന്നു. സംഗീതയെ വിജയ്ക്കൊപ്പം കണ്ടിട്ടും ഏറെക്കാലമായി.
എല്ലാ പരിപാടികൾക്കും വിജയ്ക്കൊപ്പം എത്താറുള്ള സംഗീത കുറച്ച് വർഷങ്ങളായി വിജയ്ക്കൊപ്പമുള്ള ഒരു പരിപാടിയിലും എത്താറില്ല. സംഗീതയുമായി വേർപിരിഞ്ഞ ശേഷം തൃഷയുമായി അടുപ്പത്തിൽ ആണെന്നും കഥകളുണ്ട്. അടുത്തിടെ നടി കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ താരങ്ങൾ ഒരുമിച്ച് പ്രൈവറ്റ് വിമാനത്തിൽ വന്നിറങ്ങിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിനോടനുബന്ധിച്ച് നിരവധി കെട്ടുകഥകളും പുറത്തുവന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാഷപ്പ് വീഡിയോകൾ അടക്കം സോഷ്യൽമീഡിയയിൽ നിറയുകയായിരുന്നു. ആരാധകർ മാത്രമല്ല മലയാള താരങ്ങൾ മുതൽ തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും വിജയിക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരുന്നു.
എല്ലാവരും കാത്തിരുന്നത് നടി തൃഷയുടെ ബെർത്ത് ഡെ വിഷ് പോസ്റ്റ് കാണാനായിരുന്നു. തൃഷയുടെ ബെർത്ത് വിഷ് കാണാതെ വിഷമിച്ചിരിക്കുന്ന ആരാധകർക്ക് ആഹ്ലാദിക്കാനുള്ള വകുപ്പുമായി നടി എത്തി. വിജയിക്കൊപ്പമുള്ള മനോഹരമായ ചിത്രമാണ് നടി പങ്കുവെച്ചത്. സോഫയിൽ ഇരുന്ന് തൃഷയുടെ പെറ്റ് ഡോഗായ ഇസിയെ കളിപ്പിക്കുന്ന വിജയിയാണ് ഫോട്ടോയിലുള്ളത്. ബ്ലാക്ക് ജീൻസും ബ്ലു ലിനൻ ഷർട്ടുമാണ് വിജയിയുടെ വേഷം.
മഞ്ഞ നിറത്തിലുള്ള സ്ലീവ് ലെസ് കോട്ടൺ ഡ്രസ്സായിരുന്നു തൃഷയുടെ വേഷം. ഹാപ്പി ബെർത്ത് ഡെ ബെസ്റ്റസ്റ്റ് എന്നാണ് ഫോട്ടയോക്ക് തൃഷ നൽകിയ ക്യാപ്ഷൻ. കഴിഞ്ഞ വർഷം മുതലാണ് തൃഷ വിജയിയുടെ പിറന്നാൾ ദിനത്തിൽ സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ച് തുടങ്ങിയത്.
വിജയിയുമായി തൃഷ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ഏറെ നാളുകളായി പ്രചരിക്കുന്നുണ്ട്. ആ ഗോസിപ്പുകൾക്ക് കൂടുതൽ ആക്കം നൽകികൊണ്ടാണ് തൃഷ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് പോസ്റ്റുകൾ പങ്കുവെക്കാറുള്ളത്. ഒരു സഹപ്രവർത്തകന് അല്ലെങ്കിൽ തന്റെ ഹീറോയായി അഭിനയിച്ചിട്ടുള്ള സൂപ്പർ താരത്തിന് പിറന്നാൾ ആശംസിക്കുന്നത് പോലെയല്ല നടി പങ്കുവെക്കുന്ന ചിത്രങ്ങളും വാക്കുകളും എന്നാണ് പ്രേക്ഷകരുടെ പക്ഷം.
മറ്റൊരു സൂപ്പർ താരത്തിനും താരം ബെർത്ത് ഡെ വിഷ് ചെയ്യാറുമില്ല. പ്രണയത്തിലാണെന്ന് സൂചനകൾ നൽകുകയാണ് തൃഷയെന്നും ആരാധകർ കുറിക്കുന്നു. ഒരു നായിക നടിയുമായി ഇത്രയേറെ സൗഹൃദം വിജയ് പുലർത്തുന്നുണ്ടെങ്കിൽ അത് തൃഷയുമായി മാത്രമാണെന്നതും ആരാധകരിൽ കൂടുതൽ സംശയങ്ങൾ ജനിപ്പിക്കുന്നുണ്ട്. ഭാര്യ സംഗീതയുമായി വിജയ് അകൽച്ചയിലാണെന്നും റിപ്പോർട്ടുകളുണ്ട്. മക്കൾക്കും മാതാപിതാക്കൾക്കും ഒപ്പം ലണ്ടനിലാണ് ഏറെ നാളുകളായി സംഗീത. മാതാപിതാക്കൾ മാത്രമാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയശേഷം വിജയിക്കൊപ്പം പൊതുപരിപാടികളിൽ പങ്കെടുക്കാറുള്ളത്. മക്കളും ഇത്തവണ അച്ഛന് പിറന്നാൾ ആശംസകൾ നേർന്നിട്ടില്ലെന്നതും പ്രേക്ഷകരിൽ പലരും പറയുന്നുണ്ട്.
അതേസമയം, അച്ഛൻ എസ്എ ചന്ദ്രശേഖറുമായി വിജയ് അകൽച്ചയിലാണെന്ന് സംസാരമുണ്ട്. വിജയിയെ ഇന്നത്തെ താരമാക്കി മാറ്റിയതിൽ പ്രധാന പങ്കുവവഹിച്ചയാളാണ് എസ് എ ചന്ദ്രശേഖർ. ആരും വിജയിയെ വെച്ച് സിനിമകൾ ചെയ്യാൻ തയ്യാറാകാതിരുന്നപ്പോൾ ഇദ്ദേഹം മകനെ നായകനാക്കി സിനിമകൾ ചെയ്തു. ഒരു ഘട്ടത്തിൽ വിജയ് സ്വന്തം നിലയിൽ താരമായി വളർന്നു. എന്നാൽ മകന്റെ കരിയറിലെ നിയന്ത്രണം പിതാവ് ആഗ്രഹിച്ചിരുന്നു.
സൂപ്പർസ്റ്റാറായി മാറിയ വിജയ് തെരഞ്ഞെടുക്കുന്ന സിനിമകളിൽ ചന്ദ്രശേഖറിന് അതൃപ്തി തോന്നി. പിതാവിന്റെ നിഴലിൽ നിന്നിരുന്ന മകനാണ് വിജയ്. എന്നാൽ താരമായപ്പോൾ ചന്ദ്രശേഖറിന്റെ വലയത്തിനപ്പുറത്തേക്ക് വിജയ് വളർന്നു. പിന്നീടൊരു തിരിച്ച് പോക്ക് ഉണ്ടായിട്ടുമില്ല. ബീസ്റ്റ്, ലിയോ തുടങ്ങിയ വിജയ് സിനിമകളെയാണ് ഏറ്റവുമൊടുവിൽ ചന്ദ്രശേഖർ വിമർശിച്ചത്. വിജയുടെ പേരിൽ രാഷ്ട്രീയ പാർട്ടിയുണ്ടാക്കാൻ എസ്എ ചന്ദ്രശേഖർ ഒരിക്കൽ ശ്രമിച്ചിരുന്നു.
എന്നാൽ വിജയ് ഈ നീക്കത്തെ പരസ്യമായി എതിർക്കുകയും പിതാവിനെതിരെ കേസ് നൽകുകയും ചെയ്തു. ഇന്ന് വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോൾ ചർച്ചകളിലൊന്നും പിതാവില്ല. വിജയും അനുയായികളുമാണ് എല്ലാം നോക്കുന്നത്. വിജയും താനും തമ്മിൽ പ്രശ്നമില്ലെന്ന് അകൽച്ചയെക്കുറിച്ച് ഗോസിപ്പുകൾ വന്നപ്പോൾ എസ് എ ചന്ദ്രശേഖർ പറഞ്ഞിട്ടുണ്ട്. അമ്മ ശോഭ ചന്ദ്രശേഖറും ഇത് ആവർത്തിച്ചു.
എന്നാൽ ഇത് കൊണ്ടൊന്നും അഭ്യൂഹങ്ങൾ അവസാനിച്ചില്ല. തുറന്നടിച്ച് സംസാരിക്കുന്ന പിതാവിനെ തന്റെ സിനിമാ കരിയറിൽ നിന്നും ഇപ്പോൾ രാഷ്ട്രീയത്തിൽ നിന്നും വിജയ് അകറ്റി നിർത്തുന്നുണ്ടെന്ന് വ്യക്തമാണ്. ഭാര്യ സംഗീതയുമായുള്ള അകൽച്ചയാണ് മറ്റാെരു സംസാര വിഷയം. സംഗീതയ്ക്കൊപ്പം വിജയിയെ ഇന്ന് കാണാറേയില്ല. വിജയ് രാഷ്ട്രീയത്തിലേക്കുള്ള നീക്കങ്ങൾ നടത്തുമ്പോഴേക്കും സംഗീത ഭർത്താവുമായി ബന്ധപ്പെട്ട സിനിമാ ഇവന്റുകളിൽ നിന്നെല്ലാം പൂർണമായും അകന്നു.
വിജയ് ഭാര്യയുമായി 4 വർഷമായി വേർപിരിഞ്ഞിട്ടേനും ഈ 4 വർഷമായി രഹസ്യമായി തൃഷയുമായി പ്രണയത്തിൽ ആണെന്നും ആണ് പലരും പറയുന്നത്. മാത്രമല്ല വിജയുടെ വിവാഹമോചനത്തിന് കാരണം തൃഷയോട് ഉള്ള അടുപ്പം ആണെന്നും ഇവർ ചൂണ്ടികാട്ടുന്നു. കുറച്ചു നാളുകൾക്ക് മുൻപ് സുചി ലീക്സിലൂടെ പ്രസിദ്ധി നേടിയ ഗായിക സൂചിത്രയുടെ വെളിപ്പെടുത്താലും വൈറൽ ആയിരുന്നു.
വിജയുടെ വീട്ടിൽ ഇടയ്ക്കിടെ പാർട്ടി നടക്കാറുണ്ടെന്നും തൃഷ അതിൽ പ്രധാന വ്യക്തിയാണെന്നും പറഞ്ഞിരുന്നു. മാത്രമല്ല ഒരു ദിവസം തൃഷ മദ്യപിച്ചു വിജയുടെ വീട്ടിൽ ഗേറ്റിന്റെ അടുത്ത് നിന്ന് ഡാൻസ് കളിച്ചുവെന്നും സുചിത്ര പറഞ്ഞിരുന്നു ഇതെല്ലാം തന്നെ ഇവർ പ്രണയത്തിൽ ആണെന്നുള്ള കാര്യത്തിന് ആക്കാം കൂട്ടുന്നത് ആയിരുന്നു. തൃഷ ഇനിയും വിവാഹിതയാവാതെ നിൽക്കുന്നതിന്റെ കാരണം വിജയ് ആണെന്നും തുടങ്ങി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്ന് വരുന്നത്.
അടുത്തിടെ, ‘ചെയ്യാരു ബാലു’ എന്ന സിനിമാ നിരൂപകൻ തൃഷയെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ചർച്ചയായിരുന്നു. തൃഷയുടെ പണത്തിനു വേണ്ടി താരത്തിനെ വിവാഹം ചെയ്യുന്നതിൽ നിന്നും അമ്മയാണ് തടയുന്നത് എന്നായിരുന്നു ചെയ്യാറു ബാലു പറഞ്ഞിരുന്നത്. എന്നാൽ തൃഷയുടെ അമ്മ പറഞ്ഞത് അവൾ ഒരു അഭിനേത്രിയാണ്. പക്ഷേ അവൾ വിവാഹം ചെയ്യണമെന്നും കുട്ടികളെ വളർത്തണമെന്നും എനിക്കാഗ്രഹമുണ്ട്. ഉടൻ തന്നെ അവളുടെ വിവാഹത്ത കുറിച്ചുള്ള വിവരം പുറത്തു വരുമെന്നായിരുന്നു അന്ന് പറഞ്ഞത്.
അതിനു ശേഷം പ്രശസ്ത നിർമ്മാതാവും കോടീശ്വരനുമായ വരുൺ മനിയനുമായി വിവാഹ നിശ്ചയവും നടന്നു. എന്നാൽ രണ്ട് കുടുംബങ്ങൾക്കിടയിൽ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് ആ ബന്ധം വിവാഹത്തിലേക്ക് എത്തിയില്ല. മാതാപിതാക്കൾ തീരുമാനിച്ച പക്കാ അറെയ്ഞ്ച്ഡ് മാരേജായിരുന്നു, മുതിർന്നവർ തന്നെയാണ് ഈ വിവാഹം മുടക്കിയതും എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് തൃഷയുടെ അമ്മ അന്ന്സംസാരിച്ചത്.
ഇതിന് ശേഷം തെലുങ്ക് നടൻ റാണ ദഗുബതിയുമായി തൃഷ പ്രണയത്തിലായി. ഇരുവരും പൊതുവേദികളിലെല്ലാം ഒരുമിച്ച് എത്താറുണ്ടായിരുന്നു. റാണയും തൃഷയും ലിവിംഗ് ടുഗെതർ റിലേഷൻഷിപ്പിലായിരുന്നു. ആ പ്രണയവും വിവാഹത്തിൽ എത്തിയില്ല. പിന്നീടാണ് തൃഷ തന്റെ ബാല്യകാല സുഹൃത്തായ സിമ്പുവുമായി അടുത്തത്. എന്നാൽ, തൃഷയുമായി പ്രണയത്തിലാണെന്ന് സിമ്പു എവിടെയും പറഞ്ഞിട്ടുമില്ലെന്ന് അദ്ദേഹം പറയുന്നു. തുടർച്ചയായി പ്രണയങ്ങൾ പരാജയപ്പെട്ടതാകാം തൃഷ പിന്നീട് ഒരു വിവാഹത്തിന് തയ്യാറാകാത്തതെന്നും ചെയ്യാറു ബാലു പറയുന്നു.
മാത്രമല്ല, പൊതുവേ ടോളിവുഡ് ആക്ടേഴ്സിന്റെ കുടുംബത്തിലേക്ക് വിവാഹം കഴിച്ച് പോകുന്നത് അത്ര എളുപ്പമല്ല. എന്ത് തീരുമാനം ആണെങ്കിലും അവർ കുടുംബം ഒരുമിച്ചാണ് കാര്യങ്ങൾ തീരുമാനിച്ച് ഉറപ്പിക്കുന്നത്. അങ്ങനെ റാണയിൽ നിന്ന് തൃഷയെ പൂർണമായും അകറ്റുകയും തെലുങ്ക്സിനിമകളിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു. മാത്രമല്ല ഹൈദരബാദിലേയ്ക്കുള്ള വരവും അവസാനിപ്പിച്ചു എന്നാണ് ചെയ്യാറു ബാലു പറയുന്നത്.
മുപ്പത്തിയെട്ടുകാരനായ റാണ ദഗുബാട്ടി സംരംഭകയായ മിഹീകയെ 2020ലാണ് വിവാഹം ചെയ്തത്. തൃഷയുമായി പ്രണയത്തിലായിരുന്നുവെന്ന് കോഫി വിത്ത് കരണിൽ അതിഥിയായി എത്തിയപ്പോൾ റാണ തന്നെ തുറന്ന് സമ്മതിക്കുകയും ചെയ്തു. തൃഷയുമായി ഡേറ്റിംഗിലായിരുന്നുവെന്നും എന്നാൽ പിന്നീട് ബന്ധം മുന്നോട്ട് പോയില്ലെന്നും റാണ പറഞ്ഞിരുന്നു.
കരിയറിലെ തിരക്കുകളാണത്ര ഇരുവരുടേയും ബന്ധത്തെ ബാധിച്ചത്. തൃഷ താമസിക്കുന്നത് ചെന്നെെയിലാണ്. റാണ ഹൈദരാബാദിലും. സിനിമാ തിരക്കുകൾ മൂലം രണ്ട് പേർക്കും പരസ്പരം കാണാൻ പറ്റാത്ത സാഹചര്യമുണ്ടായി പ്രണയത്തിൽ വിള്ളൽ സംഭവിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
ജനനായകൻ ആണ് വിജയുടെ റിലീസ് ചെയ്യാനുള്ള സിനിമ. ഈ സിനിമയ്ക്ക് ശേഷം സിനിമാ രംഗം വിട്ട് രാഷ്ട്രീയത്തിലേക്ക് മാത്രം ശ്രദ്ധ കൊടുക്കാനാണ് വിജയുടെ തീരുമാനം. എന്നാൽ വിജയിയ്ക്കൊപ്പം തൃഷ കൂടി അഭിനയം ഉപേക്ഷിക്കുന്നതായിട്ടുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
