Connect with us

പിണറായി വിജയന്‍ സാര്‍ എന്നോട് വിജയ്ക്ക് ഫ്‌ളൈറ്റ് ഉണ്ടല്ലേ എന്ന് ചോദിച്ചു, ഉണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ വിജയ് ആദ്യം പ്രസംഗിച്ചോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്; പിണറായി വിജയനെ പോലെ മറ്റൊരു രാഷ്ട്രീയ നേതാവിനെ താന്‍ കണ്ടിട്ടില്ല; വിജയ് സേതുപതി

Actor

കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തന്റെ അഭിനയത്തിന് തുടക്കമിട്ട താരം ഇന്ന് താരമൂല്യമുള്ള നടനാണ്. ഇപ്പോള്‍ അദ്ദേഹം തന്റെ അമ്പതാം ചിത്രവും സൂപ്പര്‍ഹിറ്റായ സന്തോഷത്തിലാണ്. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി കേരളത്തിലും അദ്ദേഹം പരിപാടികള്‍ക്കായി എത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷവും കേരളക്കരയോടെ നന്ദി പറയാന്‍ താരം എത്തി.

ഇപ്പോഴിതാ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് നടന്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. ജീവിതത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പോലെ മറ്റൊരു രാഷ്ട്രീയ നേതാവിനെ താന്‍ കണ്ടിട്ടില്ലെന്നാണ് നടന്‍ പറയുന്നത്.

അദ്ദേഹം വേദിയിലേക്ക് കടന്നുവരുമ്പോള്‍ ഒരു വലിയ ബഹളങ്ങള്‍ ഒന്നുമില്ലെന്നും, തങ്ങള്‍ ഒന്നിച്ചുണ്ടായിരുന്ന ഒരു വേദിയില്‍ വെച്ച് തനിക്ക് ധാരാളം പ്രധാന്യം അദ്ദേഹം നല്‍കിയെന്നും വിജയ് സേതുപതി പറയുന്നു.

‘ഒരിക്കല്‍ ഒരു വേദിയില്‍ വെച്ച് സ്‌റ്റേജിലേക്ക് കടന്നുവന്ന പിണറായി വിജയന്‍ സാര്‍ എന്നോട് വിജയ്ക്ക് ഫ്‌ളൈറ്റ് ഉണ്ടല്ലേ എന്ന് ചോദിച്ചു. ഉണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് വിജയ് ആദ്യം പ്രസംഗിച്ചോളൂ എന്നാണ്. ഒരു സി എം ഇരിക്കുന്ന വേദിയില്‍ എനിക്ക് അത്രത്തോളം പ്രാധാന്യം ലഭിച്ചപ്പോള്‍ വലിയ സന്തോഷമായി’, പ്രസ് മീറ്റിനിടെ വിജയ് സേതുപതി പറഞ്ഞു.

അതേസമയം, വിജയ് സേതുപതിയെ കേന്ദ്രകഥാപാത്രമാക്കി നിതിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ മഹാരാജ വന്‍ വിജയമായി മാറി. ജൂണ്‍ 14 ന് റിലീസ് ചെയ്ത ചിത്രത്തിന്‌റെ ഔദ്യോഗിക ബോക്‌സോഫീസ് വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ കൈമാറിയിട്ടുണ്ട്.

‘മഹാരാജ’ 50 കോടി പിന്നിട്ടിരിക്കുകയാണ്. ഇതോടെ ‘മഹാരാജ’ എന്ന ചിത്രം വിജയ് സേതുപതിയുടെ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ മൊത്തത്തിലുള്ള കളക്ഷന്‍ 55.8 കോടിയാണ്.

തെലുങ്ക് സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ആറാം ദിവസം 3.35 കോടി കളക്ഷന്‍ നേടി. ദിവസം 7 ദിവസം 2.70 കോടി കൂടി കളക്ഷന്‍ കിട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

More in Actor

Trending

Recent

To Top