Connect with us

കേരളത്തിന് കൈത്താങ്ങായി ധനുഷും വിജയ് സേതുപതിയും; ഇരുവരും കേരളത്തിനായി നല്‍കുന്നത് അഞ്ചോ പത്തോ ലക്ഷങ്ങളല്ല….

Malayalam Breaking News

പ്രളയക്കെടുതിയിലായ കേരളത്തിന് കൈത്താങ്ങിയ രാഷ്ട്ര-രാഷ്ട്രീയ-സാമൂഹ്യ ഭേദമന്യേ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പ്രളയ കേരളത്തെ രക്ഷിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായാഭ്യര്‍ത്ഥന മാനിച്ച് മലായളികള്‍ ഉള്‍പ്പെടെ മലയാളം-തമിഴ് സിനിമാ ലോകവും സാഹായ ഹസ്തങ്ങളുമായി രംഗത്തെത്തിയിരുന്നു.

25 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്ക്ക് കൈമാറിയത്. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷവും ദുരിതാശ്വാസ നിധിയ്ക്ക് നല്‍കി. ചലച്ചിത്ര താര സംഘടനായ അമ്മ ആദ്യ ഘട്ടമായി 10 ലക്ഷം രൂപയും രണ്ടാം ഘട്ടമായി 40 ലക്ഷം രൂപവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയിട്ടുണ്ട്…

പ്രളയത്തില്‍ മുങ്ങിയ കേരളത്തിനായി 25 ലക്ഷം രൂപയാണ് കമന്‍ഹാസന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തത്. നടന്‍മാരായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി. തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥും 15 ലക്ഷം രൂപ നല്‍കി. തെന്നിന്ത്യന്‍ താരം വിജയ് ദേവരക്കൊണ്ടയും അഞ്ച് ലക്ഷം രൂപ നല്‍കി കേരളത്തിന് കൈത്താങ്ങായി.

പ്രകൃതി ദുരന്തത്തെ നേരിടുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കണമെന്നും തമിഴ് സിനിമാലോകത്തോട് തമിഴ്‌നാട്ടിലെ താരസംഘടനയായ നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കേരളത്തിനായി 10 ലക്ഷം രൂപ വിശാല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്പോഴിതാ പ്രളയബാധയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ധനുഷും വിജയ് സേതുപതിയും രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ധനുഷ് 15 ലക്ഷവും വിജയ് സേതുപതി 25 ലക്ഷവും സംഭാവനയായി നല്‍കും.

Vijay Sethupathi Dhanush helping hands to Kerala flood

More in Malayalam Breaking News

Trending

Recent

To Top