Connect with us

തമിഴ്‌നാട്ടില്‍ പര്യടനത്തിനൊരുങ്ങി വിജയ്, ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുക എന്നത് മാത്രം!

Tamil

തമിഴ്‌നാട്ടില്‍ പര്യടനത്തിനൊരുങ്ങി വിജയ്, ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുക എന്നത് മാത്രം!

തമിഴ്‌നാട്ടില്‍ പര്യടനത്തിനൊരുങ്ങി വിജയ്, ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുക എന്നത് മാത്രം!

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് വിജയ്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നതായി പ്രഖ്യാപിച്ചത്.

പിന്നാലെ തന്റെ സിനിമാ അഭിനയം നിര്‍ത്തുവെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണ്ടുകൊണ്ട് പ്രവര്‍ത്തനം ആരംഭിക്കാന്‍ തയാറെടുക്കുകയാണ് നടന്‍.

വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നുമാണ് പുറത്ത് വരുന്ന വിവരം. ജനങ്ങളെ നേരില്‍ കണ്ട് അവരുമായി അടുപ്പമുണ്ടാക്കുക, അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുക എന്നതാണ് പര്യടനത്തിന്റെ പ്രധാന ഉദ്ദേശ്യം.

തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും എല്ലാ ജില്ലകളിലും പര്യടനം നടത്തി പൂര്‍ത്തിയാക്കാനാണ് പദ്ധതി. മാത്രമല്ല, ഈ യാത്രയില്‍ ജില്ലാ യൂണിറ്റുകളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കാനും പദ്ധിതിയുണ്ട്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുക എന്നത് തന്നെയാണ് ലക്ഷ്യമെന്ന് തമിഴക വെട്രി കഴകം ജനറല്‍ സെക്രട്ടറി ബസി ആനന്ദ് കരൂരില്‍ പറഞ്ഞു.

എല്ലാത്തിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി വിജയ് ഒപ്പം തന്നെയുണ്ട്. രണ്ട് കോടി പുതിയ അംഗങ്ങളെ കൂട്ടായ്മയില്‍ ചേര്‍ക്കാനാണ് വിജയ് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നാണ് വവിരം. വനിതാ പങ്കാളിത്തവും ഉറപ്പുവരുത്തണമെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മാത്രമല്ല, തമിഴക വെട്രി കഴകത്തില്‍ അംഗത്വമെടുക്കുന്നതിനായുള്ള മൊബൈല്‍ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. എല്ലാ ജില്ലകളും നിയമസഭാ മണ്ഡലങ്ങളും തിരിച്ച് മെമ്പര്‍ഷിപ്പ് െ്രെഡവ് നടത്തണമെന്നാണ് വിജയുടെ നിര്‍ദ്ദേശം.

More in Tamil

Trending

Recent

To Top