Connect with us

ജന്മദിനത്തില്‍ പാര്‍ട്ടി സംസ്ഥാനസമ്മേളനം നടത്താനൊരുങ്ങി വിജയ്; ലക്ഷ്യം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അടിസ്ഥാനമാറ്റം കൊണ്ടുവരുക

Tamil

ജന്മദിനത്തില്‍ പാര്‍ട്ടി സംസ്ഥാനസമ്മേളനം നടത്താനൊരുങ്ങി വിജയ്; ലക്ഷ്യം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അടിസ്ഥാനമാറ്റം കൊണ്ടുവരുക

ജന്മദിനത്തില്‍ പാര്‍ട്ടി സംസ്ഥാനസമ്മേളനം നടത്താനൊരുങ്ങി വിജയ്; ലക്ഷ്യം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അടിസ്ഥാനമാറ്റം കൊണ്ടുവരുക

നടന്‍ വിജയ്‌യുടെ രാഷ്ട്രീയകക്ഷിയായ തമിഴക വെട്രി കഴക(ടി.വി.കെ.)ത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം അടുത്തമാസം മധുരയില്‍ നടന്നേക്കുമെന്ന് വിവരം. അദ്ദേഹത്തിന്റെ ജന്മദിനമായ ജൂണ്‍ 22ന് സമ്മേളനം നടത്താനാണ് ആലോചന. ആരാധകരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുവിജയമാണ് ലക്ഷ്യമെന്നും വിജയ് വ്യക്തമാക്കിയിരുന്നു. ജൂണ്‍ ആദ്യം ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം വരുന്നതോടെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് തുടക്കമിടാനാണ് വിജയ് ഉദ്ദേശിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല.

വെങ്കട്ട് പ്രഭു സംവിധാനംചെയ്യുന്ന ‘ഗ്രെയ്റ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ എന്ന സിനിമയിലാണ് വിജയ് ഇപ്പോള്‍ അഭിനയിക്കുന്നത്. ജൂണ്‍ പകുതിയോടെ അദ്ദേഹം സിനിമയുടെ തിരക്കുകളില്‍നിന്ന് മുക്തനാകുമെന്നും അതോടെ സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കം തുടങ്ങുമെന്നും ടി.വി.കെ. നേതാക്കള്‍ അറിയിച്ചു.

സമ്മേളനത്തില്‍വെച്ച് പാര്‍ട്ടിയുടെ കര്‍മപദ്ധതി വിജയ് പ്രഖ്യാപിക്കും. താരത്തിന്റെ ആരാധകസംഘടനയായ വിജയ് മക്കള്‍ ഇയക്കമാണ് രാഷ്ട്രീയപ്പാര്‍ട്ടിയായി രൂപംമാറുന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അടിസ്ഥാനമാറ്റം കൊണ്ടുവരുകയാണ് ലക്ഷ്യമെന്നാണ് വിജയ് പറയുന്നത്.

വിജയ്‌യുടെ രാഷ്ട്രീയപ്രവേശം സംസ്ഥാനത്ത് ചലനംസൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ഏറ്റിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയാല്‍ അഭിനയം നിര്‍ത്തുമെന്ന സൂചനയും നല്‍കിയിട്ടുണ്ട്.

Continue Reading

More in Tamil

Trending

Recent

To Top