Connect with us

വിമാനത്തിലെ ബിസിനസ് ക്ലാസിന് സമാനമായ ഉൾവശം; അത്യാഢംബര വാഹനം സ്വന്തമാക്കി വിജയ്

Social Media

വിമാനത്തിലെ ബിസിനസ് ക്ലാസിന് സമാനമായ ഉൾവശം; അത്യാഢംബര വാഹനം സ്വന്തമാക്കി വിജയ്

വിമാനത്തിലെ ബിസിനസ് ക്ലാസിന് സമാനമായ ഉൾവശം; അത്യാഢംബര വാഹനം സ്വന്തമാക്കി വിജയ്

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി, ആരാധകരുടെ നെഞ്ചിൽ ഇരിപ്പടമുറപ്പിച്ച വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്. താരത്തിന്റെ ഓരോ സിനിമാ റീലീസും ആരാധകർക്ക് ആഘോഷമാണ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ ഏറെയാണ്.

ഇപ്പോഴിതാ പുതിയ അത്യാഢംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. ജാപ്പനീസ് കാർ നിർമാതാക്കളായ ലെക്സസിന്റെ എൽ എം 350 എച്ച് എംപിവിയാണ് വിജയ് തന്റെ ​ഗ്യാരേജിലെത്തിച്ചത്. ഇന്ത്യയിൽ 2.5 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. എന്നാൽ കടമ്പകളെല്ലാം കടന്ന് നിരത്തിലെത്തുമ്പോൾ മൂന്ന് കോടിയിലധികം രൂപയ്ക്ക് മുകളിലാണ് വില വരുന്നത്.

അത്യാഡംബരവാഹനമാണിത്. ഉൾവശം ഒരുക്കിയിരിക്കുന്നത് വിമാനത്തിലെ ബിസിനസ് ക്ലാസിന് സമാനമായാണ്. ഇൻഫ്രാറെഡ് സെൻസറുകളുള്ള എ.സി, വാനിറ്റി മിറർ, ടിൽറ്റ് അപ്പ് സീറ്റുകൾ, വയർലെസ് ചാർജിങ്, യു.എസ്.ബി. പോർട്ടുകൾ, റീഡിങ് ലൈറ്റ്, ഹോൾഡ് ഔട്ട് ടേബിളുകൾ, ഹീറ്റഡ് ആംറെസ്റ്റുകൾ, എന്റർടെയ്ൻമെന്റ് സ്‌ക്രീനുകൾ എന്ന് തുടങ്ങി നിരവധി സംവിധാനങ്ങളാണ് വാഹനത്തിനുള്ളത്.

ടൊയോട്ട വെൽഫെയറിന്റെ അതേ പ്ലാറ്റ്ഫോമിൽ തന്നെ നിർമിക്കുന്ന വാഹനമാണ് ലെക്സസ് എൽ എം 350 എച്ച്. എന്നാൽ രൂപഭംഗിയിൽ വെൽഫെയറിൽ നിന്നും ഏറെ വ്യത്യസ്തമാണ്. നാല്-ഏഴ് സീറ്റ് കോൺഫിഗറേഷനിൽ വാഹനം ലഭ്യമാണ്. നാല് സിലിണ്ടർ, 2.5 ലീറ്റർ ഹൈബ്രിഡ് പെട്രോൾ എൻജിനാണ് വാഹനത്തിനു കരുത്തു പകരുന്നത്. 250 പിഎസ് പവറും 239 എൻ എം ടോർക്കും ഉല്പാദിപ്പിക്കും ഈ എൻജിൻ. ഇ-സിവിടി ഗിയർബോക്‌സാണ്.

അതേസമയം, കുറച്ച് മാസങ്ങൾക്ക് മുൻപാണ് ആഡംബര ഇലക്ട്രിക് വാഹനങ്ങളിലെ മുൻനിര മോഡലായ ബി.എം.ഡബ്ല്യു ഐ7 വിജയ് വാങ്ങിയത്. ബി.എം.ഡബ്ല്യു ഐ7 എക്‌സ് ഡ്രൈവ് എം സ്‌പോർട്ട് പതിപ്പാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഐ7 നിരയിലെ അടിസ്ഥാന മോഡലായ ഈ വാഹനത്തിന് 2.13 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

More in Social Media

Trending

Recent

To Top