News
മിടുക്കന്മാരോട് മത്സരിക്കണം, വിജയ് മിടുക്കനാണ്, അദ്ദേഹത്തിനെതിരെ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് ബിജെപി നേതാവും നടിയുമായ നമിത
മിടുക്കന്മാരോട് മത്സരിക്കണം, വിജയ് മിടുക്കനാണ്, അദ്ദേഹത്തിനെതിരെ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് ബിജെപി നേതാവും നടിയുമായ നമിത
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് അറിയിച്ചത്. ഇതോടെ അഭിനയം നിര്‍ത്തുന്നതായും താരം അറിയിച്ചിരുന്നു. ഇത് ആരാധകരും വളരെ ഞെട്ടിലോടെയാണ് കേട്ടത്. ഗോട്ട് (ഗ്രേറ്റസ്റ്റ് ഓഫ് ആള്‍ ടൈം) എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. അതിന് ശേഷം മറ്റൊരി ചിത്രത്തില്‍ കൂടി അഭിനയിച്ച ശേഷം അഭിനയം നിര്‍ത്തുമെന്നാണ് താരം പ്രഖ്യാപിച്ചത്.
എന്നാല്‍ ഇപ്പോഴിതാ തെന്നിന്ത്യയിലെ ഗ്ലാമര്‍ താരം നമിത കേന്ദ്ര മന്ത്രി എല്‍ മുരുകന് വേണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി തന്നെ നമിത ഇപ്പോഴുണ്ട്. ഇതിന് പിന്നാലെ വിജയ്‌ക്കെതിരെ മത്സരിക്കാന്‍ ഉള്ള താത്പര്യം അറിയിച്ച് നടി രംഗത്തെത്തുകയും ചെയ്തിരുന്നു. തമിഴ്‌നാട് ബിജെപി വര്‍ക്കിംഗ് കമ്മിറ്റി അംഗമാണ് നമിത.
വിജയ് മിടുക്കനായ വ്യക്തിയാണെന്നും രാഷ്ട്രീയത്തില്‍ മിടുക്കന്മാരോട് മത്സരിക്കുന്നത് രാഷ്ട്രീയ മുന്നേറ്റത്തിന് അവസരം ഒരുക്കുമെന്നാണ് നമിത പറഞ്ഞിരിക്കുന്നത്. ബിജെപിക്ക് വലിയ വേരോട്ടമില്ലാത്ത തമിഴ്‌നാട്ടില്‍ ബിജെപിക്കെതിരായ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന നടനെതിരെ നമിത മത്സരിച്ചാല്‍ തോറ്റ് തുന്നം പാടുമെന്നാണ് ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കെട്ടിവെച്ച കാശ് പോലും കിട്ടില്ലെന്നും അറിയിക്കുന്നു.
ഗ്ലാമര്‍ കൊണ്ട് തമിഴ്‌ലോകം അടക്കിവാണ നടിയായിരുന്നു ഒരു കാലത്ത് നമിത. വിജയ്‌ക്കൊപ്പം ഒരു സിനിമയില്‍ നമിത അഭിനയിച്ചിട്ടുണ്ട്. അഴകിയ തമിഴ്മകന്‍ എന്ന ചിത്രത്തിലാണ് നമിത വിജയുടെ നായികയായി എത്തിയത്. എന്നാല്‍ ഗ്ലാമര്‍ വേഷത്തില്‍ ആരാധകരെ ഹരം കൊള്ളിച്ച നടി അടുത്തിടെ ചലച്ചിത്ര നിര്‍മാണ രംഗത്തേക്കും കടന്നിരുന്നു.
അതേസമയം, രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ തന്നെ വിജയ് തമിഴ് നാട്ടില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടായിരുന്നു. 2009ല്‍ ഫാന്‍സ് ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം രൂപീകരിച്ച വിജയ് ഇതുവഴിയായിരുന്നു ജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ നടത്തി വന്നിരുന്നത്. ഒരു സമയത്ത് ഈ സംഘടന രാഷ്ട്രീയ പാര്‍ട്ടിയാക്കുന്ന അഭ്യൂഹവും നിലനിന്നിരുന്നു.
വിജയ് ആരാധക സംഘടനയുടെ നേതൃത്വത്തില്‍ രക്തദാന ക്യാംപുകളടക്കം നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. എന്നാല്‍ തന്റെ പാര്‍ട്ടി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനാണ് തയ്യാറെടുക്കുന്നതെന്നും വിജയ് അറിയിച്ചിരുന്നു. 2026ലാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
