Actor
ഏന്‍ അനിയത്തി, അനിയന്‍, ചേച്ചി, ചേട്ടന്മാര്‍…, നിങ്ങളും വേറെ ലെവലിങ്കേ…ആരാധകരോട് മലയാളത്തില്‍ സംസാരിച്ച് വിജയ്
ഏന്‍ അനിയത്തി, അനിയന്‍, ചേച്ചി, ചേട്ടന്മാര്‍…, നിങ്ങളും വേറെ ലെവലിങ്കേ…ആരാധകരോട് മലയാളത്തില്‍ സംസാരിച്ച് വിജയ്
വിജയ് കേരളത്തിലെത്തിയത് മുതല്‍ ദളപതിയെ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയ താരത്തിന് വമ്പന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. അതുകൊണ്ടു തന്നെ അവരെ കണ്ടില്ലെന്ന് വെയ്ക്കാനും താരത്തിന് സാധിക്കില്ല.
ഇപ്പോഴിതാ മലയാളി ആരാധകരെ അഭിസംബോധന ചെയ്യുന്ന നടന്റെ ഒരു വീഡിയ സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടുകയാണ്. പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായായിരുന്നു വിജയ് ആരാധകരെ അഭിസംബോധന ചെയ്തത്. കേരളത്തിലെ ദളപതി ആരാധകരോട് മലയാളത്തിലാണ് വിജയ് സംസാരിച്ചത്.
‘ഏന്‍ അനിയത്തി, അനിയന്‍, ചേച്ചി, ചേട്ടന്മാര്‍, എന്റെ അമ്മ അപ്പന്മാര്‍..” എന്ന് തുടങ്ങിയ വിജയ്ക്ക് ആര്‍പ്പുവിളികളോടെ ആരാധകര്‍ സ്‌നേഹം പ്രകടിപ്പിച്ചു. വിജയ് തുടര്‍ന്നു, ‘നിങ്ങളെ എല്ലാവരെയും കാണുന്നതില്‍ ഒരുപാട് ഒരുപാട് സന്തോഷം.
ഓണം ആഘോഷത്തില്‍ നിങ്ങള്‍ എത്രത്തോളം സന്തോഷത്തോടെ ഇരിക്കുമോ അതുപോലത്തെ സന്തോഷമാണ് നിങ്ങളെ എല്ലാവരെയും കാണുമ്പോള്‍ എനിക്ക് ഉള്ളത്. എല്ലാവര്‍ക്കും കോടാനു കോടി നന്‍ട്രികള്‍. തമിഴ്‌നാട്ടിലെ എന്റെ നന്‍പന്‍, നന്‍പികള്‍ മാതിരി നിങ്ങളും വേറെ ലെവലിങ്കേ… നിങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിന് വീണ്ടും കോടി നന്ദി അറിയിക്കുന്നു. മലയാള മണ്ണില്‍ വന്നതില്‍ വളരെയധികം സന്തോഷം’എന്നാണ് വിജയ് പറഞ്ഞത്.
തിങ്കളാഴ്ചയാണ് വിജയ് കേരളത്തിലെത്തിയത്. വെങ്കട് പ്രഭു ചിത്രം ഗോട്ടിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം എത്തിയത്. താരത്തിനെ കാണാനെത്തിയ അരാധകരെ പൊലീസ് സന്നാഹം ഏറെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. ഇതിനിടയില്‍ കാറിന്റെ റൂഫ് വഴി ആരാധകരെ വിജയ് അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. പതിനാല് വര്‍ഷം മുന്‍പ് ‘കാവലന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനായിരുന്നു വിജയ് കേരളത്തില്‍ വന്നത്.
