Connect with us

എല്ലാ പിണക്കങ്ങളും മറന്ന് അച്ഛനെ കാണാനെത്തി വിജയ് ; വൈറലായി ചിത്രങ്ങൾ

Uncategorized

എല്ലാ പിണക്കങ്ങളും മറന്ന് അച്ഛനെ കാണാനെത്തി വിജയ് ; വൈറലായി ചിത്രങ്ങൾ

എല്ലാ പിണക്കങ്ങളും മറന്ന് അച്ഛനെ കാണാനെത്തി വിജയ് ; വൈറലായി ചിത്രങ്ങൾ

ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം ആരാധകുള്ള തെന്നിന്ത്യന്‍ താരമാണ് വിജയ്. ആരാധകര്‍ സ്നേഹപൂര്‍വം ദളപതി എന്ന് വിളിക്കുന്ന വിജയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. മകനെ ഒരു സൂപ്പര്‍ താരമാക്കാന്‍ എസ് എ ചന്ദ്രശേഖരനും ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ട്. അഭിനയിക്കണം എന്ന ആഗ്രഹം വിജയ് പറഞ്ഞപ്പോള്‍ നിരന്തരം മകനെ വച്ച് സിനിമ സംവിധാനം ചെയ്തു, എസ്എസി തന്നെ അത് നിര്‍മിയ്ക്കുകയും ചെയ്തു. അച്ഛന്റെ പിന്‍ബലത്തോടെയായിരുന്നു വിജയ് യുടെ വളര്‍ച്ച.

എന്നാല്‍ ഒരു ഘട്ടത്തില്‍ വിജയ് യും അച്ഛനും തെറ്റിപ്പിരിഞ്ഞു. വിജയ് യെ അച്ഛന്‍ രാഷ്ട്രീയത്തിലേക്ക് ഇറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് 2021 മുതല്‍ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നം ആരംഭിച്ചത്. തന്റെ പേര് വച്ച് അച്ഛന്‍ പാര്‍ട്ടി പ്രചരണം നടത്തുന്നു എന്ന് പറഞ്ഞ് വിജയ് കേസ് കൊടുത്തതും വാര്‍ത്തയായിരുന്നു. പിന്നീട് എസ് എ സി പാര്‍ട്ടി തന്നെ വിട്ടു. ആ സംഭവത്തിന് ശേഷം വിജയ് അച്ഛനെ കാണാന്‍ പോലും പോകാറില്ല.

മകനുമായുള്ള പ്രശ്‌നത്തെ കുറിച്ച് അടുത്തിടെ നല്‍കിയ ചില അഭിമുഖങ്ങളിലൊക്കെ എസ് എ സി വാചാലനായിരുന്നു. ചെറുപ്പത്തില്‍ ആണ്‍ കുട്ടികള്‍ക്ക് അച്ഛനെക്കാള്‍ അമ്മയോടാണ് ഇഷ്ടം കൂടുതലുണ്ടാവുക എന്നാണ് പറയുക. എന്നാല്‍ വിജയ് യെ സംബന്ധിച്ച് അവന് അച്ഛനെയായിരുന്നു ഇഷ്ടം. പക്ഷേ എന്താണ് സംഭവിച്ചത് എന്നുവച്ചാല്‍, എന്റെ മനസ്സില്‍ അവനിപ്പോഴും ആ നിക്കറിട്ട് നടക്കുന്ന പയ്യനായിപ്പോയി. വളര്‍ന്ന കാര്യം ഞാന്‍ ഓര്‍ത്തില്ല- എന്നാണ് പ്രശ്‌നത്തെ കുറിച്ച് ചന്ദ്രശേഖരന്‍ പറഞ്ഞത്.

ഇപ്പോഴിതാ എല്ലാ പിണക്കങ്ങളും മറന്ന് വിജയ് അച്ഛനെ കാണാന്‍ വന്ന ഫോട്ടോ വൈറലാവുന്നു. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രി-പ്രൊഡക്ഷന്‍ തിരക്കുകളുമായി ബന്ധപ്പെട്ട് യു എസ്സില്‍ ആയിരുന്നു വിജയ്. കഴിഞ്ഞ ദിവസമാണ് ചെന്നൈയില്‍ തിരിച്ചെത്തിയത്. അതിന്റെ എയര്‍പോര്‍ട്ട് ചിത്രങ്ങള്‍ എല്ലാം വൈറലായിരുന്നു. പിന്നാലെയാണ് അച്ഛനും അമ്മയ്ക്കും ഒപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്തുവന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് എസ് എ ചന്ദ്രശേഖരന് ചെറിയൊരു സര്‍ജ്ജറി കഴിഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അച്ഛനെ കാണാന്‍ വിജയ് എത്തി. ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത് എസ് എ സി തന്നെയാണ്. ‘ബന്ധവും വാത്സല്യവും മനുഷ്യ മനസ്സിന്റെ മാമരുന്നാണ്’ എന്നു പറഞ്ഞാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top