പ്രളയ മേഖലയില്‍ കൈത്താങ്ങ്; ആയിരത്തിയഞ്ഞൂറോളം പേര്‍ക്ക് പണവും ഭക്ഷണസാധനങ്ങളും നല്കി വിജയ്
Published on
തെക്കന്‍ തമിഴ്നാട്ടിലെ പ്രളയ മേഖലയില്‍ ദുരിതാശ്വാസ സഹായ വിതരണവുമായി തമിഴ് സൂപ്പര്‍ താരം വിജയ്. തൂത്തുക്കുടിയിലെയും തിരുനെല്‍വേലിയിലെയും ദുരിതബാധിതര്‍ക്കാണ് വിജയ് മക്കള്‍ ഇയക്കത്തിന്റെ ആഭിമുഖ്യത്തില്‍ ഉള്ള സഹായ വിതരണം.
പന്ത്രണ്ടരയോടെ തിരുന്നേല്‍വേലിയിലെ വേദിയില്‍ എത്തിയ വിജയ്, പ്രസംഗത്തിനു മുതിര്‍ന്നില്ല. ആയിരത്തിയഞ്ഞൂറോളം പേര്‍ക്കാണ് പണവും ഭക്ഷണസാധനങ്ങളും നല്‍കുന്നത്.
ചെന്നൈ പ്രളയസമയത്തു സര്‍ക്കാരിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ താരം പരോക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ചെന്നൈയിലേക്കാള്‍ സര്‍ക്കാരിനെതിരെ ജനരോഷം പ്രകടമായ സ്ഥലനങ്ങളില്‍ ആണ് വിജയ് മക്കള്‍ ഇയക്കം സഹായവിതരണം എന്നത് ശ്രദ്ധേയമാണ്.
2026ഇലെ നിയമസഭ തെരെഞ്ഞടുപ്പിന് മുന്‍പ് വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ആണ് പുതിയ നീക്കങ്ങള്‍.
Continue Reading
You may also like...
Related Topics:Vijay
