Tamil
ഗോട്ടിന്റ വമ്പന്‍ അപ്‌ഡേറ്റ് പുറത്ത് വിട്ട് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ
ഗോട്ടിന്റ വമ്പന്‍ അപ്‌ഡേറ്റ് പുറത്ത് വിട്ട് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ
സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ അടുത്തിടെ ഒരു പരിപാടിയില്‍ അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിക്കുന്ന വിജയ് ചിത്രം ഗോട്ട് സംബന്ധിച്ച് പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് രണ്ട് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ടെന്നാണ് യുവന്‍ വെളിപ്പെടുത്തിയത്. ഏപ്രില്‍ 14 ന് ദളപതി വിജയ് ആലപിച്ച ആദ്യ സിംഗിള്‍ ‘വിസില്‍ പോഡു’ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് ആലപിച്ച മറ്റൊരു ഗാനം ഒരുങ്ങുന്ന കാര്യം യുവന്‍ ശങ്കര്‍ രാജ വെളിപ്പെടുത്തിയത്.
ചെന്നൈയില്‍ നടന്ന ഒരു പരിപാടിയില്‍ യുവന്‍ ശങ്കര്‍ രാജയായിരുന്നു മുഖ്യാതിഥി എത്തിയപ്പോഴാണ് വിജയ് ഗോട്ടില്‍ രണ്ട് ഗാനങ്ങള്‍ ആലപിച്ചതായി വെളിപ്പെടുത്തുന്നത്. പരിപാടിയില്‍ നിന്നുള്ള ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്. പടത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ വലിയൊരു ഓഡിയോ ലോഞ്ച് ഉണ്ടാകുമെന്നും യുവന്‍ ശങ്കര്‍ രാജ പറഞ്ഞു.
അതേ സമയം അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ മറ്റൊരു അപ്‌ഡേറ്റ് വലിയ ആവേശമാണ് കോളിവുഡില്‍ ഉണ്ടാക്കിയിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ സംബന്ധിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ് അര്‍ച്ചന കല്‍പത്തി തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ വിവരങ്ങള്‍ പങ്കുവച്ചിരുന്നു.
ഹോളിവുഡ് വിഎഫ്എക്‌സ് ടീമാണ് ചിത്രത്തിന്റെ വിഷ്വല്‍ എഫക്ടില്‍ പ്രവര്‍ത്തിക്കുന്നത് എന്ന വിവരമാണ് നിര്‍മ്മാതാവ് പുറത്തുവിട്ടിരിക്കുന്നത്. നിരവധി വിഎഫ്എക്‌സ് സീക്വന്‍സുകള്‍ ചിത്രത്തിലുണ്ടെന്നാണ് സൂചന. നേരത്തെ തന്നെ വിജയിയെ ഡീ ഏജ് ചെയ്യുന്ന പ്രക്രിയയ്ക്ക് തന്നെ കോടികള്‍ ചിലവാക്കിയതായി വിവരം പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ വിഎഫ്എക്‌സ് ടീം ഹോളിവു!ഡ് പടം അവതാര്‍ അടക്കം ചെയ്ത സംഘമാണ് എന്നാണ് പുതിയ വിവരം.
വിജയിക്ക് പുറമേ മീനാക്ഷി ചൗധരി, ജയറാം, സ്‌നേഹ, ലൈല, പ്രശാന്ത്, യോഗിബാബു, വിടിവി ഗണേഷ്, അജ്മല്‍ അമീര്‍, മൈക്ക് മോഹന്‍, വൈഭവ്, പ്രേംഗി, അജയ് രാജ്, അരവിന്ദ് ആകാശ് തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
നേരത്തെ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ തിരുവനന്തപുരത്ത് ചിത്രീകരിച്ചിരുന്നു. ദ ഗോട്ട് തിരുവനന്തപുരത്ത് ചിത്രീകരിച്ചപ്പോള്‍ സംവിധായകന്‍ വെങ്കട് പ്രഭുവും ഒരു അതിഥി കഥാപാത്രമായി വേഷമിട്ടിരുന്നു എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഈ വര്‍ഷം സെപ്തംബര്‍ 5നാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നാണ് അപ്രതീക്ഷിതമായി ചെറിയ പെരുന്നാള്‍ ദിനത്തില്‍ വിജയ് തന്നെ സോഷ്യല്‍ മീഡിയ അക്കൌണ്ട് വഴി അറിയിച്ചിരുന്നു.
