Actor
ദോശയും ചിക്കന്‍ കറിയും ഇഷ്ടം, രാത്രി സൂപ്പ് അല്ലെങ്കില്‍ സലാഡ്; വിജയുടെ ആരോഗ്യ രഹസ്യം!
ദോശയും ചിക്കന്‍ കറിയും ഇഷ്ടം, രാത്രി സൂപ്പ് അല്ലെങ്കില്‍ സലാഡ്; വിജയുടെ ആരോഗ്യ രഹസ്യം!
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. ഇപ്പോഴും ചെറുപ്പമായിരിക്കുന്ന വിജയ്ക്ക് പ്രായം 50 നോട് അടുക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുറച്ച് പ്രയാസമായിരിക്കും. ഇതിന് പ്രധാന കാരണം നടന്‍ പിന്തുടരുന്ന ഭക്ഷണ ക്രമം തന്നെയാണ്. തനിനാടന്‍ ഭക്ഷണങ്ങളോടാണ് നടന് കൂടുതല്‍ താല്‍പാര്യം.
കൂടാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുകയും ചെയ്യും. ദോശയും ചിക്കന്‍ കറിയുമാണ് വിജയുടെ ഇഷ്ടവിഭവം. ഇഡലിയും നടന്റെ ഇഷ്ട ഭക്ഷണത്തിന്റെ ലിസ്റ്റിലുണ്ട്. കോഴിമുട്ടയും ആഹാരത്തില്‍ ഉള്‍പ്പെടുത്താറുണ്ട്.
ഹോട്ടല്‍ ഭക്ഷണത്തെക്കാളും വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങളോടാണ് നടന് താല്‍പാര്യം. കൃത്യം ഒരു മണിക്ക് തന്നെ നടന്‍ ഉച്ചയൂണ് കഴിക്കാറുണ്ട്. ചോറിനൊപ്പം പച്ചക്കറി, ചിക്കന്‍ അല്ലെങ്കിന്‍ മീന്‍ എന്നിവയാണ് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്.
സൂപ്പ്, സലാഡ് പോലുളള ലളിതമായ ഭക്ഷണമാണ് രാത്രി. അതും ഏഴ് മണിക്ക് തന്നെ കഴിക്കും. ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം വര്‍ക്ക്ഔട്ട് ചെയ്യുന്നതിലും നടന്‍ ഉപേക്ഷ കാണിക്കാറില്ല എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ലിയോയാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ വിജയുടെ ചിത്രം. ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം റിക്കോര്‍ഡുകള്‍ ഭേദിച്ച് പ്രദര്‍ശനം തുടരുകയാണ്.