Connect with us

പിറന്നാളാഘോഷങ്ങളൊന്നും വേണ്ട; അഭ്യര്‍ത്ഥനയുമായി വിജയ്

Tamil

പിറന്നാളാഘോഷങ്ങളൊന്നും വേണ്ട; അഭ്യര്‍ത്ഥനയുമായി വിജയ്

പിറന്നാളാഘോഷങ്ങളൊന്നും വേണ്ട; അഭ്യര്‍ത്ഥനയുമായി വിജയ്

തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ജൂണ്‍ 22നാണ് വിജയുടെ പുറന്നാള്‍. അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യപിറന്നാള്‍ ആണിത്. അതുകൊണ്ടു തന്നെ ഇത് ഏറെ പ്രധാനപ്പെട്ടതും ആയിരുന്നു. വിജയുടെ എല്ലാ പിറന്നാളും അദ്ദേഹത്തിന്റെ ആരാധകര്‍ വലിയ രീതിയില്‍ ആഘോഷമാക്കാറുണ്ട്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ നടത്തിയാണ് വിജയ് ആരാധകര്‍ പിറന്നാള്‍ ദിനം കൊണ്ടാടുന്നത്. എന്നാല്‍ ഇപ്പോഴിതാ ആഘോഷങ്ങളൊന്നും വേണ്ടെന്ന് വിജയ് അറിയിച്ചതായി വെളിപ്പെടുത്തിയിരക്കുകയാണ് തമിഴക വെട്രി കഴകം ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ്. ഇക്കൊല്ലം ജന്മദിനാഘോഷം ഒഴിവാക്കണമെന്ന് നടന്‍ വിജയ് അഭ്യര്‍ത്ഥിച്ചതായാണ് ആനന്ദ് പറയുന്നത്.

മാത്രമല്ല, തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ 50 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തില്‍പെട്ടവരെ സഹായിക്കണെമന്ന് വിജയ് അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ 29 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തം സംഭവിച്ചത്. ദുരന്തത്തില്‍പെട്ടവരെ താരം ആശൂപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

വിവിധ ആശുപത്രികളില്‍ കഴിയുന്ന ആളുകള്‍ക്കാണ് ആശ്വാസവുമായി വിജയ് എത്തിയത്. ചികിത്സയില്‍ കഴിയുന്ന ഓരോരുത്തരുടെയും അടുത്തെത്തി അവരുടെ ആരോഗ്യത്തെക്കുറിച്ച് ചോദിച്ചറിഞ്ഞ ശേഷമാണ് വിജയ് ആശുപത്രി വിട്ടത്. പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും ഉന്നയിച്ചു. കള്ളകുറിച്ചി ജില്ലയിലെ കരുണാപുരം പ്രദേശത്ത് വ്യാജമദ്യം കഴിച്ച് 25ലധികം പേര്‍ മരിച്ചെന്ന വാര്‍ത്ത അങ്ങേയറ്റം ദു:ഖകരമാണ്.

മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. രോഗബാധിതരും ചികിത്സയില്‍ കഴിയുന്നവരും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു.കഴിഞ്ഞ വര്‍ഷവും ഇതുപോലൊരു സംഭവത്തില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.സര്‍ക്കാര്‍ ഭരണസംവിധാനത്തിന്റെ അനാസ്ഥയാണ് ഇത്തരമൊരു സംഭവം വീണ്ടും ഉണ്ടായത് എന്നത് വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും വിജയ് കുറിച്ചു.

More in Tamil

Trending

Recent

To Top