Malayalam Breaking News
വിജയ് ദേവരകൊണ്ടയുടെ ആരാധികമാർക്ക് ദുഃഖവാർത്ത ; വിദേശ നടിക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്ത് !!!
വിജയ് ദേവരകൊണ്ടയുടെ ആരാധികമാർക്ക് ദുഃഖവാർത്ത ; വിദേശ നടിക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്ത് !!!
By
വിജയ് ദേവരകൊണ്ടയുടെ ആരാധികമാർക്ക് ദുഃഖവാർത്ത ; വിദേശ നടിക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്ത് !!!
അർജുൻ റെഡ്ഢി എന്ന ഒറ്റചിത്രത്തിലൂടെ ഇന്ത്യ ഒട്ടാകെ ആരാധകരെ നേടിയ തെലുങ്ക് താരമാണ് വിജയ് ദേവര്കൊണ്ട. പുരുഷ ആരാധകരേക്കാൾ അധികം സ്ത്രീ ആരാധകരാണുള്ളത്. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയ വിജയ് ദേവര്കൊണ്ട പക്ഷെ ആരാധികമാരുടെ ഹൃദയം തകർത്തിരിക്കുകയാണ്.
ഇപ്പോള്‍ അദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത് ചില ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ്. വിജയ്ക്ക് ഒരു വിദേശ കാമുകി ഉണ്ടെന്ന് നേരത്തേ റൂമറുകള്‍ ഉണ്ടായിരുന്നു. ഒരു വിദേശ യുവതിയുമൊത്ത് അടുത്തിടപഴകുന്ന വിജയ്യുടെ ചിത്രങ്ങളാണ് പ്രചരിച്ചത്.
ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ ആധികാരികത ഉളളതാണ് എന്നാണ് ഇന്ത്യാ ഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിര്‍ജിനി എന്ന വിദേശ നടിയോടൊപ്പമാണ് വിജയ് ചിത്രത്തിലുളളത്. വിജയ്യുടെ ‘പെല്ലി ചുപ്പുല്ലു’ എന്ന ചിത്രത്തിലും വിര്‍ജിനി ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.
രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടതെന്നും ഇരുവരുടേയും കുടുംബങ്ങള്‍ ഇവരുടെ ബന്ധം അംഗീകരിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചിത്രം പഴയതാണെന്ന് വിജയിയുമായി അടുത്തവൃത്തങ്ങള്‍ പ്രതികരിച്ചു. വിജയ് ഇപ്പോള്‍ അമ്മയുടെ ചികിത്സയ്ക്കായി പോയിട്ടാണുളളതെന്നും ഈ അവസരത്തില്‍ പ്രതികരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി. ചിത്രം പുറത്ത് വന്നതോടെ ആരാധികമാര്‍ നിരാശ പ്രകടിപ്പിച്ച് വിജയ്യുടെ സോഷ്യൽ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളുമായെത്തി.
vijay devarakondas personal photos leaked
