Actor
എന്റെ മുൻപും ശേഷവും സിനിമയിൽ അരങ്ങേറ്റം കുറിച്ചവർക്കെല്ലാം ടാഗുകൾ ഉണ്ട്. എന്നാൽ ഞാൻ മാത്രമാണ് ഇത്തരത്തിൽ വിമർശനം നേരിട്ടത്; വിജയ് ദേവരക്കൊണ്ട
എന്റെ മുൻപും ശേഷവും സിനിമയിൽ അരങ്ങേറ്റം കുറിച്ചവർക്കെല്ലാം ടാഗുകൾ ഉണ്ട്. എന്നാൽ ഞാൻ മാത്രമാണ് ഇത്തരത്തിൽ വിമർശനം നേരിട്ടത്; വിജയ് ദേവരക്കൊണ്ട
തെന്നിന്ത്യയൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും തെലുങ്ക് സിനിമാ ലോകത്ത് തന്റേതായൊരു ഇടം നേടാനും നടനായി. ഈ സിനിമയ്ക്ക് ശേഷമാണ് മറ്റ് ഭാഷകളിലും ആരാധകരെ സ്വന്തമാക്കാൻ നടനായത്.
ഇപ്പോഴിതാ ലൈഗർ എന്ന സിനിമയുടെ സമയത്ത് തന്റെ പേരിനൊപ്പം ദി എന്ന ടാഗ് ചേർത്തതിനെ ചൊല്ലി ഉണ്ടായ വിമർശനങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് വിജയ്. ലൈഗർ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ദി വിജയ് ദേവരകൊണ്ട എന്നാണ് താരം പേരിനൊപ്പം ചേർത്തത്. തൻറെ പിആർ ടീമാണ് ഇങ്ങനെ ചെയ്യാൻ നിർദേശിച്ചതെന്ന് വിജയ് ദേവരകൊണ്ട പറയുന്നത്.
ദളപതി, മെഗാസ്റ്റാർ, യൂണിവേഴ്സൽ സ്റ്റാർ, തുടങ്ങി മറ്റ് താരങ്ങൾ ഉപയോഗിക്കുന്ന ടാഗുകളോട് താരതമ്യപ്പെടുത്തുമ്പോൾ ദി എന്നത് ലളിതവും അതേസമയം വ്യത്യസ്തവുമായ ടാഗായിരിക്കുമെന്ന് എന്റെ ടീം നിർദേശിക്കുകയായിരുന്നു. എന്നാൽ ഇങ്ങനെ ചെയ്തതിന് ശേഷം ഈയൊരു മാറ്റം ആരാധകർക്കും മാധ്യമങ്ങൾക്കുമിടയിൽ വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചു.
എന്റെ മുൻപും ശേഷവും സിനിമയിൽ അരങ്ങേറ്റം കുറിച്ചവർക്കെല്ലാം തന്നെ ടാഗുകൾ ഉണ്ട്. എന്നാൽ ഞാൻ മാത്രമാണ് ഇത്തരത്തിൽ വിമർശനം നേരിട്ടത് എന്നുമാണ് നടൻ പറഞ്ഞത്. 2022ലാണ് ലൈഗർ പുറത്തിറങ്ങിയത്. പുരി ജഗന്നാഥിന്റെ സംവിധാനത്തിൽ വിജയ് ദേവരകൊണ്ട നായകനായെത്തിയ ലൈഗർ ബോക്സോഫീസിൽ വൻ പരാജയമാണ് നേരിട്ടത്.
വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റചിത്രം കൂടിയായിരുന്നു ലൈഗർ. അനന്യ പാണ്ഡേ നായികയായ ചിത്രത്തിൽ ബോക്സിങ് ഇതിഹാസ് മൈക്ക് ടൈസണും ഒരു സുപ്രധാന വേഷത്തിലുണ്ടായിരുന്നു. കരൺ ജോഹറിന്റെ ധർമാ പ്രൊഡക്ഷൻസ് ആയിരുന്നു നിർമാണം. പാൻ ഇന്ത്യൻ ചിത്രമായി ആണ് തിയേറ്ററുകളിലെത്തിയിരുന്നത്.
