News
‘ലൈഗറി’ന്റെ പരാജയം; നഷ്ടപരിഹാരം അവശ്യപ്പെട്ട് പ്രതിഷേധം നടത്തി എക്‌സിബിറ്റേഴ്‌സ് ആന്‍ഡ് ലീസേഴ്‌സ് അസോസിയേഷന്‍
‘ലൈഗറി’ന്റെ പരാജയം; നഷ്ടപരിഹാരം അവശ്യപ്പെട്ട് പ്രതിഷേധം നടത്തി എക്‌സിബിറ്റേഴ്‌സ് ആന്‍ഡ് ലീസേഴ്‌സ് അസോസിയേഷന്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് അദ്ദേഹം സിനിമാ ലോകത്ത് തന്റേതായ ഒരിടം സ്വന്തമാക്കിയത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
വിജയ് ദേവരകൊണ്ട നായകനായി തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ലൈഗര്‍. ചിത്രം വന്‍ ഹൈപ്പിലെത്തിയ ചിത്രം വന്‍ പരാജയമാണ് നേരിട്ടത്. ഇപ്പോഴിതാ ‘ലൈഗറി’ന്റെ പരാജയത്തില്‍ നഷ്ടപരിഹാരം അവശ്യപ്പെട്ട് എക്‌സിബിറ്റേഴ്‌സ് ആന്‍ഡ് ലീസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഫിലിം ചേംബറില്‍ പ്രതിഷേധം നടത്തിയിരുന്നു. സിനിമ ഉണ്ടാക്കിയ നഷ്ടം പരിഹരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. 2022 ഓഗസ്റ്റ് 25നാണ് പുരി ജഗന്നാഥ് സംവിധാനത്തിലൊരുങ്ങിയ ലൈഗര്‍ റിലീസിനെത്തിയത്. ചിത്രത്തിന് മോശം പ്രതികരണമാണ് ലഭിച്ചത്.
അനന്യ പാണ്ഡെ നായികയായി അഭിനയിച്ച ചിത്രത്തില്‍ ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസന്റെ ടോളിവുഡ് അരങ്ങേറ്റം ശ്രദ്ധേയമായിരുന്നു. വലിയ പ്രതീക്ഷയാണ് റിലീസിന് മുമ്പ് ആരാധകരും നല്‍കയിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ നിലവാരം പിടിച്ചു നിര്‍ത്താന്‍ ലൈഗറിന് സാധിച്ചില്ല.
ചിത്രം തുടക്കത്തില്‍ തന്നെ ബോക്‌സ് ഓഫീസിനെ നിരാശയിലാഴ്ത്തിയിരുന്നു. 200 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്. എന്നാല്‍ ആകെ ലൈഗര്‍ സ്വന്തമാക്കിയതാകട്ടെ 60 കോടിയും. ഇത് വിതരണക്കാരെയും തിയേറ്ററുടമകളെയും നഷ്ടത്തിലാക്കാന്‍ കാരണമായി. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥും, നടി ചാര്‍മി കൗറും, അപൂര്‍വ മെഹ്തയും ചേര്‍ന്നാണ് ലൈഗര്‍ നിര്‍മ്മിച്ചത്.
അതേസമയം, ഇക്കഴിഞ്ഞ മെയ് ഒമ്പതിനായിരുന്നു താരത്തിന്റെ ജന്മദിനം. സാധാരണ താരങ്ങള്‍ ജന്മദിനത്തില്‍ ആരാധകര്‍ക്കായി എന്തെങ്കിലും സര്‍്രൈപസുകള്‍ ഒരുക്കാറുണ്ട്. കൂടുതലും താരങ്ങലുടെ പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റുകളോ എന്തെങ്കിലും അയിരിക്കും കരുതി വെക്കുക.
എന്നാല്‍ വിജയ് തന്റെ ആരാധകര്‍ക്കായി ഒരുക്കിയ സമ്മാനം ഏറെ കൗതുകമുണര്‍ത്തിയിരിക്കുകയാണ്. വിവിധ നഗരങ്ങളിലുള്ള തന്റെ ആരാധകര്‍ക്ക് ഐസ്‌ക്രീം വിതരണം ചെയ്തായിരുന്നു താരം ജന്മദിനം ആഘോഷിച്ചത്. ഹൈദരാബാദ്, വിശാഖപട്ടണം, ചെന്നൈ, ബെംഗലൂരു, മുംബൈ, പുനെ, ഡല്‍ഹി എന്നിവിടങ്ങളിലാണ് വിജയ് ആരാധകര്‍ക്ക് മധുരം നല്‍കിയത്. ‘ദ ദേവരകൊണ്ട ബെര്‍ത്‌ഡേ ട്രക്ക്’ എന്ന പേരില്‍ ഒരു ട്രക്ക് ഇറക്കിയാണ് താരം പിറന്നാള്‍ ഐസ്‌ക്രീം വിതരണം ചെയ്തത്.
ഇതിനോടൊപ്പം തന്റെ ക്ലോത്തിംഗ് ബ്രാന്‍ഡായ ‘റൗഡി വെയറി’നിന്ന് തന്റെ പിറന്നാള്‍ പ്രമാണിച്ച് 60 ശതമാനം ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയതായും ദേവരകൊണ്ട അറിയിച്ചു.സാമന്തയ്‌ക്കൊപ്പമെത്തുന്ന പുതിയ ചിത്രമായ ‘ഖുഷി’യിലെ ഗാനം പുറത്തിറങ്ങിയ സന്തോഷവും താരം ആരാധകരുമായി പങ്കുവച്ചിരുന്നു.
