Actor
പുരസ്കാരങ്ങളിലൊന്നും എനിക്ക് താല്പര്യമില്ല, അത് വെറും കല്ല്, ആദ്യമായി ലഭിച്ച പുരസ്കാര ശില്പം ലേലം ചെയ്തു; നല്ലൊരു തുക കിട്ടിയെന്ന് വിജയ് ദേവരക്കൊണ്ട
പുരസ്കാരങ്ങളിലൊന്നും എനിക്ക് താല്പര്യമില്ല, അത് വെറും കല്ല്, ആദ്യമായി ലഭിച്ച പുരസ്കാര ശില്പം ലേലം ചെയ്തു; നല്ലൊരു തുക കിട്ടിയെന്ന് വിജയ് ദേവരക്കൊണ്ട
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാകാന്‍ താരത്തിനായി. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ഫാമിലി സ്റ്റാറിന്റെ പ്രൊമോഷന് പരിപാടികളില്‍ പങ്കെടുക്കവെ താരം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. തനിക്ക് ആദ്യമായി ലഭിച്ച മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്കാര ശില്പം ലേലം ചെയ്തെന്ന് നടന് പറയുന്നത്. പുരസ്കാരങ്ങളിലൊന്നും തനിക്ക് താല്പര്യമില്ലെന്നും വിജയ് തുറന്നുപറഞ്ഞു.
സര്‍ട്ടിഫിക്കറ്റുകളോടും പുരസ്കാരങ്ങളോടും അത്ര താത്പര്യമുള്ളയാളല്ല ഞാന്‍. ചില പുരസ്കാരങ്ങള്‍ ഓഫീസിലുണ്ടാവും. മറ്റുചിലത് അമ്മ എവിടെയോ എടുത്തുവെച്ചിട്ടുണ്ട്. വേറെ കുറച്ചെണ്ണം ആര്‍ക്കോ കൊടുത്തു. കിട്ടിയ പുരസ്കാരങ്ങളില് ഒരെണ്ണം സന്ദീപ് റെഡ്ഡി വാങ്കയ്ക്ക് കൊടുത്തിട്ടുണ്ടെന്നും വിജയ് പറഞ്ഞു.
വിജയ് ദേവരകൊണ്ടയ്ക്ക് മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്കാരം ലഭിച്ച അര്ജുന് റെഡ്ഡി എന്ന ചിത്രത്തിന്റെ സംവിധായകനാണ് സന്ദീപ് റെഡ്ഡി വാങ്ക.
‘എനിക്ക് മികച്ച നടനെന്ന നിലയില്‍ കിട്ടിയ ആദ്യ ഫിലിം ഫെയര്‍ പുരസ്കാര ശില്പം ലേലം ചെയ്യുകയായിരുന്നു. നല്ലൊരു സംഖ്യയും ലഭിച്ചു. ആ തുക മുഴുവന്‍ പാവപ്പെട്ടവര്‍ക്ക് ദാനംചെയ്യുകയായിരുന്നു. ഇതിനേക്കുറിച്ചുള്ള ഓര്‍മയാണ് വീട്ടില്‍ ഒരു കല്ലിരിക്കുന്നതിനേക്കാള് എന്തുകൊണ്ടും നല്ലത്’ എന്നും താരം കൂട്ടിച്ചേര്‍ത്തു.
2022ല്‍ പുറത്തിറങ്ങിയ സര്‍ക്കാരുവാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനംചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാര്‍. ഇത് രണ്ടാംതവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. കേരളത്തിലും മികച്ച പ്രതികരണംനേടിയ ഗീതാ ഗോവിന്ദമായിരുന്നു രണ്ടുപേരും ഒരുമിച്ച ആദ്യചിത്രം. മൃണാള്‍ താക്കൂറാണ് ഫാമിലി സ്റ്റാറിലെ നായിക. കെ.യു. മോഹനനാണ് ഛായാഗ്രഹണം. ഏപ്രില്‍ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
