Connect with us

നമ്മുടെ അണ്ണന്റെ രോമത്തിൽ പോലും തൊടാനാവില്ല; ആരാധകർ കാത്തിരുന്ന ചിത്രം നിമിഷം നേരം കൊണ്ട് വൈറൽ

Social Media

നമ്മുടെ അണ്ണന്റെ രോമത്തിൽ പോലും തൊടാനാവില്ല; ആരാധകർ കാത്തിരുന്ന ചിത്രം നിമിഷം നേരം കൊണ്ട് വൈറൽ

നമ്മുടെ അണ്ണന്റെ രോമത്തിൽ പോലും തൊടാനാവില്ല; ആരാധകർ കാത്തിരുന്ന ചിത്രം നിമിഷം നേരം കൊണ്ട് വൈറൽ

ആദായനികുതി റെയ്ഡിനും ചോദ്യംചെയ്യലിനും ശേഷം ലൊക്കേഷനിലെത്തിയ വിജയ്ക്ക് ആരാധകരുടെ വമ്പന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
നിമിഷം നേരം കൊണ്ടാണ് ചിത്രം ആരാധകർ ഏറ്റെടുത്തത് ആരാധകര്‍ കാത്തിരുന്ന ആ ചിത്രം പുറത്ത് എന്നാണ് പലരും പറയുന്നത്

മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ വിജയ് തന്റെ കാരവാനിന് മുകളില്‍ കയറി ആരാധകര്‍ക്കു നേരെ കൈവീശുന്നതും സെല്‍ഫികള്‍ പകര്‍ത്തുന്നതുമായ വീഡിയോയും വൈറലായിരുന്നു

ബിഗിൽ’ എന്ന സിനിമയുടെ സെറ്റിൽ നിന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ താരത്തെ കസ്റ്റഡിയിലെടുത്ത് സ്വത്ത് വിവരങ്ങൾ പരിശോധിച്ചത്. പരിശോധന മുപ്പത് മണിക്കൂറോളം നീണ്ടു നിന്നു. തുടർന്ന് വിജയ്‍യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.

അതെ സമയം തന്നെ രണ്ടുദിവസം നീണ്ട ചോദ്യംചെയ്യലിനും ശേഷം ആദായ നികുതി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവിശ്യപെട്ട് വിജയ്ക്ക് നോട്ടീസ്. മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിട്ടുള്ളത്. സ്വത്ത് വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിജയ്ക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

vijay

Continue Reading
You may also like...

More in Social Media

Trending

Recent

To Top