Social Media
വാറ്റുചാരായത്തില്‍ നിന്ന് സാനിറ്റൈസര്‍, മോഡലാവാന്‍ തയാറാണോയെന്ന് നടിയോട് ; ഫോണിലൂടെ മുട്ടന്‍ പണികൊടുത്ത് സംവിധായകന്
വാറ്റുചാരായത്തില്‍ നിന്ന് സാനിറ്റൈസര്‍, മോഡലാവാന്‍ തയാറാണോയെന്ന് നടിയോട് ; ഫോണിലൂടെ മുട്ടന്‍ പണികൊടുത്ത് സംവിധായകന്
നടിയും മോഡലുമായ വിദ്യ വിജയകുമാറിനാണ് അപ്രതീക്ഷിതമായി ഫോണ്‍ കോള്‍ എത്തിയത്. വാറ്റുചാരായത്തില്‍ നിന്ന് സാനിറ്റൈസര്‍, മോഡലാവാന്‍ തയാറാണോ ആയുര്‍വേദ സാനിറ്റൈസറിനെക്കുറിച്ചുള്ള വിവരണം കേട്ട് വിദ്യ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.
രസകരമായ പ്രാങ്ക് വിഡിയോകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനൂപ് പന്തളമാണ് ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടിലിരിക്കുന്ന താരത്തെ വിളിച്ച് പറ്റിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് നടിയെ ഗുലുമാല് പിടിപ്പിച്ച വിഡിയോ.ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്ത ‘ആഹാ’ എന്ന ഇന്ദ്രജിത്ത് ചിത്രത്തിലെ നായികയാണ് വിദ്യ. സംവിധായകന് തന്നെയാണ് താരത്തെ വിളിച്ച് പറ്റിക്കാനുള്ള ക്വട്ടേഷന്‍ കൊടുത്തത്. സാനിറ്റൈസറിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ വേണ്ടി പ്രഭൂസ് കുമാര്‍ എന്ന പേരിലാണ് അനൂപ് വിളിക്കുന്നത്. കൊച്ചിയിലെ തിരുവനന്തപുരത്ത് നിന്നാണ് വിളിക്കുന്നത് എന്നൊക്കെ പറഞ്ഞിട്ടും സംഭവം തരികിടയാണെന്ന് താരത്തിന് മനസിലായില്ല.
താന്‍ ശര്‍ക്കര കൊണ്ടുവരുന്ന ആളാണെന്നും ഈ സംരംഭത്തിന്റെ മെയിന്‍ ആള് കോഴിപ്പിള്ളി ദാസന് ആണെന്നൊക്കെ അനൂപ് പറഞ്ഞത്. കാട്ടിനുള്ളിലായിരിക്കും ഷൂട്ടിങ്ങെന്നും പൊലീസ് കാണാതെ ചെയ്തില്ലെങ്കില്‍ പ്രശ്നമാണ് എന്നൊക്കെ പറഞ്ഞതോടെയാണ് കാര്യം അത്ര പന്തിയല്ലെന്ന് വിദ്യയ്ക്ക് മനസിലാകുന്നത്. തന്റെ പേരില്‍ മൂന്ന് പൊലീസ് കേസ് ഉണ്ടെന്ന് പറഞ്ഞതോടെ വിദ്യ അപകടം മണത്ത് ഫോണ്‍ കട്ട് ചെയ്തു. പിന്നീട് വിളിച്ചപ്പോള്‍ താത്പര്യമില്ലെന്ന് പറഞ്ഞ് താരം ഒഴിവാക്കാന്‍ നോക്കി. എന്നാല്‍ ഇത് നടക്കാതെവന്നതോടെ പ്രതിഫലത്തെക്കുറിച്ച് സംസാരിക്കാമെന്നായി.
‘നമുക്ക് വാറ്റുന്നതിന് ഡെയ്ലി 600 രൂപ ശമ്ബളം. നൈറ്റ് കൂടെ നില്ക്കുവാണെങ്കില് 1200 രൂപ തരും, വിറക് മാറ്റി വയ്ക്കനൊക്കെ കൂട്ടി. എന്നായിരുന്നു അനൂപിന്റെ മറുപടി. ചേട്ടന് തലയ്ക്ക് പ്രശ്നമുണ്ടോ എന്നായി വിദ്യയുടെ ചോദ്യം. പൊലീസിനെ വിളിക്കുമെന്നായതോടെ അനൂപ് കാര്യം അങ്ങ് പറഞ്ഞു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ് വിഡിയോ.
vidya vijayakumar
