Social Media
പരസ്പരം വിവാഹം കഴിക്കുമെന്ന് ഒരു ഐഡിയയുമില്ലാത്ത കാലത്തെ ഫോട്ടോ പങ്കു വച്ച് വിധു പ്രതാപ് !
പരസ്പരം വിവാഹം കഴിക്കുമെന്ന് ഒരു ഐഡിയയുമില്ലാത്ത കാലത്തെ ഫോട്ടോ പങ്കു വച്ച് വിധു പ്രതാപ് !
Published on

By
വളരെ രസകരമാണ് വധു പ്രതാപിന്റെയും ദീപ്തിയുടെയും ജീവിതം. റാന്തലും രസകരമായി ആഘോഷിക്കുകയാണ് ദാമ്പത്യം. വിവാഹിതയാറാകുന്നതിനു മുൻപ് ഉള്ള ഒരു ചിത്രം പങ്കു വച്ചിരിക്കുകയാണ് വിധു പ്രതാപ്. വിവാഹിതരാകുമെന്നു യാതൊരു ഐഡിയയുമല്ലാത്ത കാലത്തെടുത്ത ചിത്രമാണെന്ന് പറഞ്ഞാണ് വിധു പങ്കു വച്ചിരിക്കുന്നത്.
വിധു പ്രതാപ് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ‘ചിരിക്കുടുക്ക’ എന്ന സിനിമയ്ക്ക് മൂന്ന് പാട്ടുകൾ പാടിയിരുന്നു. അതിൽ നായികയായി അഭിനയിച്ച ദീപ്തി പിന്നീട് മാർ ഇവാനിയോസിലാണ് പഠിച്ചത്. അപ്പോഴേക്കും വിധു കോളേജ് വിട്ട് സിനിമകളുടെ പിന്നാലെ കൂടി. കൂട്ടുകാരുമായി ചേർന്ന് സംഗീത ആൽബത്തിന് തയ്യാറെടുത്തപ്പോൾ നൃത്താഭിനയത്തിന് കൂടെക്കൂട്ടിയതും ദീപ്തിയെയാണ്. ആ സൗഹൃദത്തിനിടയിലാണ് ദീപ്തിയെ ജീവിതസഖിയാക്കാൻ ക്ഷണിച്ചത്.
വീട്ടുകാരോട് ആലോചിക്കാനായിരുന്നു ദീപ്തിയുടെ ഉപദേശം.
ജർമ്മനിയിൽ പൗരത്വമുള്ള ശിവപ്രസാദിന്റെയും സുശീലയുടെയും മകളാണ് ദീപ്തി. വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച് ദീപ്തിയും വിധുവും വിവാഹിതരായി. 2008ലായിരുന്നു വിവാഹം. അതിനുശേഷം ദീപ്തി ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം നേടി. ഭാരതീദാസൻ സർവകലാശാലയുടെ കലൈ കാവിരി കോളേജിലായിരുന്നു പഠനം.ഇപ്പോൾ നൃത്തപരിപാടികളുടെ തിരക്കിലാണ് ദീപ്തി. വിധുവിനും പുതിയ സിനിമകളുണ്ട്. ഇരുവരും വഴുതക്കാട് ഫ്ളാറ്റിലാണ് താമസം.
vidhu prathap sharing old photo
കഴിഞ്ഞ ദിവസമായിരുന്നു നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്....
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ടിനി ടോമിനെ ശക്തമായ ഭാഷയിൽ വിമർശിച്ചാണ് താരങ്ങളടക്കം പലരും രംഗത്തെത്തിയിരുന്നത്. നിത്യ ഹരിത നായകൻ പ്രേം...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...