Connect with us

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ ഞാൻ കണ്ട കാഴ്ച ഭീകരമായിരുന്നു. മുഖമൊക്കെ മത്തങ്ങ പോലെ തടിച്ച് വീർത്തിരുന്നു; അനുഭവം പങ്കുവെച്ച് വീണ മുകുന്ദൻ

Malayalam

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ ഞാൻ കണ്ട കാഴ്ച ഭീകരമായിരുന്നു. മുഖമൊക്കെ മത്തങ്ങ പോലെ തടിച്ച് വീർത്തിരുന്നു; അനുഭവം പങ്കുവെച്ച് വീണ മുകുന്ദൻ

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ ഞാൻ കണ്ട കാഴ്ച ഭീകരമായിരുന്നു. മുഖമൊക്കെ മത്തങ്ങ പോലെ തടിച്ച് വീർത്തിരുന്നു; അനുഭവം പങ്കുവെച്ച് വീണ മുകുന്ദൻ

മലയാളത്തിലെ നിരവധി സെലിബ്രിറ്റികളെ അഭിമുഖം ചെയ്യുക വഴി ശ്രദ്ധനേടിയ അവതാരകയാണ് വീണ മുകുന്ദൻ. യൂട്യൂബ് ചാനലിലെ അവതാരകയായിരുന്ന വീണ രസകരമായ ചോദ്യങ്ങളിലൂടെയാണ് പ്രേക്ഷക പ്രശംസ നേടുന്നത്. പിന്നീട് സ്വന്തമായി ചാനൽ തുടങ്ങുകയും സിനിമയിൽ അഭിനയിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലിലെല്ലാം സജീവമായ വീണ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് വൈറലായി മാറുന്നത്.

അപ്രതീക്ഷിതമായി തന്റെ ജീവിതത്തിലുണ്ടായ ഒരു ദുരന്തത്തെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് വീണ എത്തിയിരിക്കുന്നത്. ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോൾ കണ്ണിന് ചുറ്റും നീര് വന്ന് മൂടുകയും പതിയെ കണ്ണ് തുറക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് താനെത്തിയെന്നുമാണ് പുതിയൊരു വീഡിയോയിൽ വീണ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതേ കുറിച്ചെല്ലാമാണ് വീണ വീഡിയോയിലൂടെ പറയുന്നത്. വളരെ പെട്ടെന്നാണ് വീണയുടെ വീ‍ഡിയോ വൈറലായിരിക്കുന്നത്.

ഫെബ്രുവരി ആദ്യ ആഴ്ചയിലൊരു ദിവസം നടി ഗായത്രി സുരേഷിന്റെ കൂടെ ഒരു ഷൂട്ടുണ്ടായിരുന്നു. അന്ന് നേരത്തെ പോയി ഷൂട്ട് ഉച്ചയോടെ കഴിഞ്ഞു. ഫ്‌ളാറ്റിൽ വന്ന് കിടന്നുറങ്ങി വൈകുന്നേരം എഴുന്നേറ്റപ്പോഴാണ് എന്റെ ഒരു കണ്ണിന്റെ സൈഡിൽ ചെറിയൊരു തടിപ്പ് കാണുന്നത്. എല്ലാവർക്കും വരുന്ന സാധാരണ കാര്യമെന്ന നിലയിൽ അത് വിട്ടു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ ഞാൻ കണ്ട കാഴ്ച ഭീകരമായിരുന്നു. മുഖമൊക്കെ മത്തങ്ങ പോലെ തടിച്ച് വീർത്തിരുന്നു. എത്രയും പെട്ടെന്ന് എന്തേലും ചെയ്യണമെന്ന് തീരുമാനിച്ചു. എനിക്കത്രയും ടെൻഷനാണ് ഉണ്ടായത്.

എറണാകുളത്തെ പ്രശസ്തമായൊരു ആശുപത്രിയിലാണ് ഞാൻ പോയത്. ചെക്ക് ചെയ്തിട്ട് ഇത് കുഴപ്പമൊന്നുമില്ല, നാളെ ആവുമ്പോഴെക്കും മാറുമെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് അടുത്ത ദിവസം ഒരു പരിപാടിയുണ്ട്. അതിന് പോകാൻ പറ്റുമോന്ന് ചോദിച്ചപ്പോൾ തീർച്ചയായും നിങ്ങൾക്ക് പോകാമെന്നായിരുന്നു പുള്ളി പറഞ്ഞത്. ഞാൻ വളരെ കോൺഫിഡന്റായി വീട്ടിലെത്തി മരുന്നൊക്കെ കഴിച്ചെങ്കിലും യാതൊരു കുറവുമുണ്ടായില്ല.

തൊട്ടടുത്ത ദിവസം ഉണ്ടായതിലും ഭീകരമായ അവസ്ഥയാണ് ഉണ്ടായത്. ഒരു കണ്ണ് പൂർണമായിട്ടും അടഞ്ഞ് പോയി. കണ്ണിന് ചുറ്റും നീര് കെട്ടി. കണ്ണ് തുറക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഇനി ആ ഡോക്ടറെ കാണേണ്ടെന്ന് പറഞ്ഞ് കണ്ണിന്റെ ആശുപത്രിയിലെത്തി. അവിടുന്നാണ് സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നത്. കണ്ണീർഗ്രന്ഥിയ്ക്ക് നീർവീക്കം ഉണ്ടായതാണ്. ഇത് വരാന് പല കാരണങ്ങളും ഉണ്ടാവും. പെട്ടെന്ന് ഒന്നും റെഡിയാവില്ല. രണ്ട് മൂന്ന് ആഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരും.

എന്റെ സമാധാനം മൊത്തം പോയത് അവിടെയാണ്. എന്റെ പ്രൊഫഷൻ ഇതായത് കൊണ്ട് ഒരുപാട് കമ്മിറ്റ്‌മെന്റുകൾ എടുത്ത് വെച്ചിരുന്നു. അഭിമുഖങ്ങളും ആപ് കൈസേ ഹോ എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. അതിന്റെ പ്രൊമോഷനുമൊക്കെ നടക്കുകയാണ്. ആകെ കിളി പോയത് പോലെയായി. എന്നെ കണ്ണാടിയിൽ കാണുമ്പോൾ കരച്ചിൽ വരാൻ തുടങ്ങി. കരയുന്നതിന് അനുസരിച്ച് ഇതിന് ബുദ്ധിമുട്ടാവും. ആളുകളൊക്കെ നമ്മളെ കാണുമ്പോൾ അയ്യോ ഇതെന്ത് പറ്റിയെന്ന ചോദ്യമായി. ഇതൊക്കെ എന്നെ ബാധിച്ചു.

ഒരു ചാനൽ നടത്തി കൊണ്ട് പോകുമ്പോൾ അതിന്റെ മുഖമായ തനിക്ക് എങ്ങനെ ഇതിനെ നേരിടുമെന്ന് അറിയില്ലായിരുന്നു. കോൺഫിഡൻസെല്ലാം പോയി. പത്ത് ദിവസം കഴിഞ്ഞപ്പോൾ മറ്റേ കണ്ണിനും നീര് വന്നത് പോലെയായി. അതും ഭീകരമായ മാനസികാവസ്ഥയിലേക്ക് എന്നെ എത്തിച്ചു. പക്ഷേ പതിയെ വിശ്രമിച്ചതിന് അനുസരിച്ചാണ് മാറ്റം വന്നതെന്ന്,’ വീണ പറയുന്നു.

പുറത്തേക്ക് ഇറങ്ങാനോ ആളുകളെ കാണാനോ എനിക്ക് തോന്നിയില്ല. എന്റെ മുഖം കണ്ടിട്ട് എനിക്ക് തന്നെ തിരിച്ചറിയാൻ സാധിക്കുന്നില്ല. അങ്ങനെയുള്ളപ്പോൾ മറ്റുള്ള ആളുകൾ എന്ത് പറയുമെന്നായിരുന്നു എന്റെ ടെൻഷൻ. അപ്പോഴും എനിക്ക് നന്ദി പറയാനുള്ളത് എന്റെ കൂടെ നിന്നവരോടാണ്. കുടുംബവും കൂട്ടുകാരുമൊക്കെ ഒപ്പമുണ്ടായിരുന്നു. ഇതിലൊന്നും കാര്യമില്ല വീണ… ഇതിലും വലുത് നിനക്ക് ചെയ്യാനുണ്ടെന്നാണ് എല്ലാവരും എന്നോട് പറഞ്ഞിരുന്നതെന്നും വീണ കൂട്ടിച്ചേർത്തു.

അടുത്തിടെ, പഴയ ഫ്ലാറ്റ് മാറി, പുതിയ ഫ്ലാറ്റിലേക്ക് താമസം മാറുന്ന വിശേഷവും വീണ പങ്കുവെച്ചിരുന്നു. വീണയുടെ കരിയർ ഓർമ്മകൾ പലതും ഈ ഫ്ലാറ്റുമായി ബന്ധപ്പെട്ടു കിടപ്പുണ്ട്. ധ്യാൻ ശ്രീനിവാസനുമായി 2022ൽ നടത്തിയ അഭിമുഖവും, ‘ഒറിജിനൽസ്’ എന്ന തന്റെ ചാനലും ഒക്കെ വീണ ആരംഭിച്ചത് ഇവിടെ വച്ചാണ്. പുതിയ ഫ്ലാറ്റ് അധികം അകലെയല്ല, ഈ ഫ്‌ളാറ്റിനെക്കാളും കേവലം 500 മീറ്റർ ദൂരെ മാത്രമാണ്.

ഫ്ലാറ്റ് ഒഴിയുന്നതിന്റെ അവസാന ദിവസത്തിലാണ് വീണ വീഡിയോ പോസ്റ്റ് ചെയ്തത്. അതേദിവസം തന്നെ പുതിയ താമസക്കാർ വീട് കാണാൻ വരുന്നതിനാലും വീട് വൃത്തിയാക്കൽ നടക്കേണ്ടതിനാലും വീണ അവസാനവട്ട തിരക്കുകളിലായിരുന്നു. പൊതുവേ കാഴ്ചക്കാരുടെ ശ്രദ്ധക്ഷണിക്കുന്ന നിലയിൽ തലവാചകങ്ങൾ നൽകാൻ മിടുക്കിയാണ് വീണ. അതിനാൽ സ്വന്തം ഫ്ലാറ്റ് വെക്കേറ്റിംഗ് വീഡിയോയിലും വീണ മുകുന്ദൻ ആ കഴിവ് പ്രകടമാക്കി.

വീഡിയോയിൽ ആകട്ടെ അവതാരകയായി വീണ മാത്രമേ ഉള്ളൂ താനും. ഭർത്താവ് ജീവനെ എവിടെയും കാണാൻ ഇല്ല. ‘വീണ-യുടെ ഫ്ലാറ്റിലും ഭർത്താവില്ല !! ഒടുവിൽ ആ സത്യം പുറത്ത് പറഞ്ഞ് വീണ !! വീണ മുകുന്ദൻ ഫ്ലാറ്റ് ടൂർ’ എന്നാണ് വീണ മുകുന്ദന്റെ വീഡിയോയിലെ ക്യാപ്‌ഷൻ. ഒരു ഭാര്യയെ എന്തിലും ഏതിലും പിന്തുണയ്ക്കുന്ന ഒരാളെ കിട്ടുമോ എന്ന് ചിന്തിച്ചിരുന്ന വീണയ്ക്ക് ആ ചോദ്യത്തിനുള്ള മറുപടിയായിരുന്നു ജീവൻ കൃഷ്ണകുമാർ.

എന്ത് കാര്യത്തിലും പോസിറ്റിവിറ്റി നിലനിർത്തുന്ന, തനിക്ക് ഇഷ്‌ടമില്ലെങ്കിൽ കൂടി ഭാര്യയുടെ ഇഷ്‌ടമെങ്കിൽ, അതിനെ പിന്തുണയ്ക്കുന്ന പ്രകൃതക്കാരനാണ് ജീവൻ എന്ന് വീണ ജീവന്റെ പിറന്നാൾ സ്‌പെഷൽ പോസ്റ്റിൽ പറഞ്ഞിരുന്നു. അങ്ങനെയൊരാളെ താൻ അർഹിക്കുന്നുണ്ടോ എന്ന് പോലും ചിന്തിച്ചിട്ടുണ്ട് എന്ന് വീണ തുറന്നു പറഞ്ഞിരുന്നു.

സെന്റ് തെരേസാസ് കോളജിൽ നിന്നും ബിഎ കമ്യൂണിക്കേറ്റീവ് ഇം​ഗ്ലീഷ് പഠിച്ചിറങ്ങിയ ശേഷം ഞാൻ എംഎ കമ്യൂണിക്കേറ്റീവ് പഠിക്കാനായി മദ്രാസ് ക്രിസ്ത്യൻ കോളജിൽ ചേർന്നു. അവിടെ നിന്നും പാസ് ഔട്ടായശേഷം എനിക്ക് ആദ്യം കിട്ടിയ ജോലി ദുരദർശനിൽ ജേണലിസ്റ്റായിട്ടാണ്. പിന്നീട് 2013 മുതൽ 2019 വരെ വാർത്ത വായന അടക്കം ചെയ്യുന്ന ഒരു സീരിയസ് ജേണലിസ്റ്റായിരുന്നു ഞാൻ.’

‘ശേഷമാണ് ബിഹൈൻവുഡ്സിലേക്ക് എത്തിയത്. അനു സിത്താരയാണ് ഞാൻ ആദ്യമായി ഇന്റർവ്യൂ ചെയ്ത സെലിബ്രിറ്റി. പെട്ടന്ന് ചിരി വരുന്ന കൂട്ടത്തിലാണ് ഞാൻ. അധികം ബലംപിടിച്ച് ഇരിക്കാറില്ല. പിന്നെ ചിരി ആരോ​ഗ്യത്തിന് നല്ലതാണ്. ആളുകളുടെ ദേഹത്ത് മനപൂർവം തൊടാറില്ല. ഒരു ഫ്ലോയിൽ സംഭവിച്ച് പോകുന്നതാണ്. നെ​ഗറ്റീവ് കമന്റ് കണ്ട് ഈ പരിപാടി നിർത്തണമെന്ന് എനിക്ക് തോന്നിയിട്ടില്ല.’

‘എന്നെ സംബന്ധിച്ച് വ്യൂവർഷിപ്പാണ് പ്രധാനം. എല്ലാവരും നമ്മളെ സ്നേഹിക്കണമെന്ന് നമുക്ക് പറയാൻ പറ്റില്ല. ദൂർദർശനിൽ ആയിരുന്നപ്പോൾ സീരിയസ് ഇന്റർവ്യൂകൾ ഞാൻ ചെയ്തിട്ടുണ്ട്. അൾട്രാ സീരിയസ് ഇന്റർവ്യൂ എടുക്കാൻ എനിക്ക് അറിയാം. പക്ഷെ വെറൈറ്റി പിടിച്ച് പോകാനാണ് എനിക്ക് ഇഷ്ടം. അൾട്രാ സീരിയസ് ഇന്റർവ്യൂ കാണാൻ ആളുകൾ കുറവാണ്.’

‘ആർട്ടിസ്റ്റുകളോട് പേഴ്സണൽ ചോദ്യം ചോദിക്കുന്നതിന് ഏറെ വിമർശനം കേട്ടിട്ടുണ്ട്. പക്ഷെ കരൺ ജോഹർ താരങ്ങളോട് പേഴ്സണൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അത് ആളുകൾ ആസ്വദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു ഇരട്ടത്താപ്പായാണ് തോന്നിയതെന്നാണ് വീണ മുകുന്ദൻ പറഞ്ഞത്.

അതേസമയം, കഴിഞ്ഞ വർഷം നവംബറിൽ ഇന്ത്യൻ യൂട്ടിലിറ്റി വാഹന ഭീമനായ മഹീന്ദ്രയുടെ ഏറ്റവും പുത്തൻ മോഡലായ XUV 3XO എന്ന എസ്‌യുവി മോഡൽ വീണ സ്വന്തമക്കിയിരുന്നു. സബ് ഫോർ മീറ്റർ എസ്‌യുവി വിഭാഗത്തിലെ മഹീന്ദ്രയുടെ തുറുപ്പുചീട്ടാണ് XUV 3XO. ഒട്ടനവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും അപ്പ്ഡേറ്റുകളുമായി മുമ്പ് ഉണ്ടായിരുന്ന XUV 300 -യുടെ പിൻഗാമിയായിട്ടാണ് മഹീന്ദ്ര 3XO -വിപണിയിൽ അവതരിപ്പിച്ചത്. അതോടൊപ്പം അടുത്തിടെ നടന്ന ക്രാഷ് ടെസ്റ്റിൽ ഫുൾമാർക്സും വാഹനം കൈവരിച്ചിരുന്നു. ഇന്ത്യയുടെ സ്വന്തം ഭാരത് NCAP ടെസ്റ്റിലാണ് XUV 3XO -യുടെ ഈ നേട്ടം.

പാസഞ്ചേർസിന്റെ സുരക്ഷയുടെ കാര്യത്തിൽ മഹീന്ദ്ര XUV 3XO -ൽ ആറ് എയർ ബാഗുകൾ, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ISOFIX ആങ്കറേജുകൾ, റിയർ ഡിസ്‌ക് ബ്രേക്കുകൾ എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി നിർമ്മാതാക്കൾ നൽകുന്നുണ്ട്. അപ്പോൾ തന്നെ ടോപ്പ് സ്പെക്ക് വേരിയന്റുകളിൽ ഓട്ടോ ഹോൾഡ്, ഹിൽ സ്റ്റാർട്ട്, ഹിൽ ഡിസന്റ് അസിസ്റ്റ് എന്നിവയുള്ള പാർക്കിംഗ് ബ്രേക്ക്, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററിംഗ്,, 360 ഡിഗ്രി ക്യാമറ, ലെവൽ 2 ADAS എന്നിവ ലഭിക്കുന്നു.

അകത്തളത്തിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ സപ്പോർട്ട് ചെയ്യുന്ന ഫ്രീ-സ്റ്റാൻഡിംഗ് 10.25 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഏഴ് സ്പീക്കർ പ്രീമിയം ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ എന്നിവ ലഭ്യമാണ്.

കൂടാതെ ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജിംഗ്, തുടങ്ങി നിരവധി സൗകര്യങ്ങളും ഫീച്ചറുകളും കാറിൽ ഒരുക്കിയിട്ടുണ്ട്. സബ് ഫോർ മീറ്റർ എസ്‌യുവി സെഗ്മെന്റിൽ ആദ്യമായി പനോരാമിക് സൺറൂഫ് ലഭിച്ച മോഡലും XUV 3XO ആണ് എന്നത് ശ്രദ്ധേയമാണ്. ഇത്തരത്തിൽ ഫീച്ചർ റിച്ചാവും വീണയുടെ വാഹനവും.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top