നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് ഒപ്പമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
പൊതു പ്രവര്ത്തകന് ചേര്‍ന്ന പ്രവര്‍ത്തിയല്ല സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും മന്ത്രി പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ പ്രവര്‍ത്തി നീതികരിക്കാനാകാത്തത്. ഗുഡ് ടച്ചും ബാഡ് ടച്ചും തീരുമാനിക്കേണ്ടത് മാധ്യമപ്രവര്‍ത്തകയെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. ശരീരത്തില്‍ സ്പര്‍ശിച്ചതിനും ലൈം ഗികച്ചുവയോടെ സംസാരിച്ചതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (എ1, 4) വകുപ്പുകള്‍ ചേര്‍ത്താണു കേസ്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.
മാധ്യമപ്രവര്‍ത്തക ഇന്നലെ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നു. തുടര്‍നടപടികള്‍ക്കായി കമ്മിഷണര്‍ പരാതി ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ക്കു കൈമാറിയതിനെ തുടര്‍ന്നാണു കേസെടുത്തത്. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിയില്‍ സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ പി.സതീദേവി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുമുണ്ട്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...